പത്താം ക്ലാസ് ഫിസിക്സ് രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric Current എന്ന യൂണിറ്റിലെ ഒന്നാമത്തെ ക്ലാസ് ആണിത്. ഇതില്‍ പ്രധാനമായും ക്രിസ്റ്റ്യന്‍ ഈസ്റ്റഡിന്റെ പരീക്ഷണം, Right Hand Thump Rule വിശദീകരണം, ആശയവ്യക്തതക്കുവേണ്ടി സാമ്പിള്‍ ചോദ്യങ്ങള്‍ ഉപയേോഗിച്ചുള്ള വിശദീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. Application Level ലുള്ള ചോദ്യങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള ഈ അധ്യായത്തിലെ ആശയങ്ങള്‍ വേണ്ടത്ര ആഴത്തില്‍ നേടുന്നതിന് പലപ്പോഴും കുട്ടികള്‍ക്ക് കഴിയാറില്ല. ഈ വസ്തുത ഉള്‍ക്കൊണ്ടുക്കൊണ്ട് സാധ്യമായ എല്ലാപരീക്ഷണങ്ങളും ചെയ്ത്കാണിക്കുകയും സരളമായി വിശദീകരിക്കുകയും ഉദാഹരണങ്ങളിലൂടെ കൂടുതല്‍ ആഴത്തില്‍ ആശയധാരണനേടുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തിയിട്ടുണ്ട് ഈ ക്ലാസ്സില്‍. അതിനാല്‍ ആദ്യാവസാനം ക്ലാസ് കാണുന്ന ആര്‍ക്കും ഇത് പ്രയോജനപ്പെടും. ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
X Phy Unit 2 Class 1: Right Hand Thumb Rule and Applications.
0 Comments