Ticker

6/recent/ticker-posts

SSLC REVALATION / PHOTOCOPY/ SCRUTINY നിർദ്ദേശങ്ങൾ


ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി പരീക്ഷയുടെ റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി എന്നിവക്ക് ഓണ്‍ലൈനായി ജൂലൈ 2 മുതല്‍ 7 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം . പ്രധാനാധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും എട്ടാം തീയതി അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ വേരിഫൈ ചെയ്യേണ്ടതുമാണ്. പ്രഥമാധ്യപകര്‍ വേരിഫൈ ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല. ഓരോ ഇനത്തിലും ശേഖരിക്കേണ്ട ഫീസ് ചുവടെ പുനര്‍മൂല്യനിര്‍ണ്ണയം പേപ്പര്‍ ഒന്നിന് 400 രൂപഫോട്ടോകോപ്പി വിഷയം ഒന്നിന് 200 രൂപസ്‌ക്രൂട്ടിണി വിഷയം ഒന്നിന് 50 രൂപ

ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി ഇവ ഉണ്ടായിരിക്കുന്നതല്ല

പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്വിദ്യാര്‍ഥികളില്‍ നിന്നും ജൂലൈ 7ന് വൈകിട്ട് 5 മണി വരെ അപേക്ഷകളിടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കുക. ഫീസ് ഇനത്തില്‍ തുക ശേഖരിച്ച് അവക്കുള്ള രസീത് നല്‍കുക.8ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ലഭ്യമായ അപേക്ഷകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകiExaMS ല്‍ നിന്നും ലഭിക്കുന്ന 3 റിപ്പോര്‍ട്ടുകള്‍ DEO ഓഫീസില്‍ നല്‍കണംഫലപ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരികെ നല്‍കണംബാക്കിയുള്ള തുക 0202-01-102-99-other receipts എന്ന ശീര്‍ഷകത്തില്‍ അടക്കുകചുവടെ സര്‍ക്കുലറില്‍ ഉള്ള സ്റ്റേറ്റ്‌മെന്റും ചെല്ലാന്റെ പകര്‍പ്പും സഹിതം DEO യില്‍ ആഗസ്‌ത് 10നകം അടക്കുകശേഖരിച്ചതും തിരിച്ചു നല്‍കിയതുമായ തുകയുടെ വിശദാംശങ്ങള്‍ Revaluation Accounts എന്ന ലിങ്കില്‍ രേഖപ്പെടുത്തുക

ശേഖരിക്കുന്ന ഫീസ് പ്രധാനാധ്യാപകര്‍ സ്കൂളില്‍ സൂക്ഷിക്കേണ്ടതും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരിച്ചുനല്‍കേണ്ടതുമാണ്.

Click Here (https://sslcexam.kerala.gov.in/doc/revaluation_circular_2020.pdf)
for Revaluation Circular
Click Here (https://sslcexam.kerala.gov.in/revaluation.php) for Online Registration Link

Post a Comment

0 Comments