Labels

കേരളത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ പ്രവൃത്തിദിനം; സെപ്തംബർ 2 മുതലാണ് ഓണ അവധി ആരംഭിക്കുന്നത്

 
സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭി

ക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ തിങ്കൾ (ഓഗസ്റ്റ് 8) അവധി

കനത്ത മഴയെ തുടർന്ന്  ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നു.

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും, ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്സറികൾ,CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2022 ന് അവധി പ്രഖ്യാപിക്കുന്നു.

ആലപ്പുഴ - കുട്ടനാട് താലൂക്ക് 
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ തിങ്കൾ (2022 ആഗസ്റ്റ് 8 ) അവധി

കോട്ടയം - ദുരിതാശ്വാസ ക്യാമ്പുകൾ
പ്രവർത്തിക്കുന്ന
സ്കൂളുകൾക്ക് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച (2022 ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.


മുഹറം അവധി പുനർനിശ്ചയിച്ചു

മുഹറം അവധി ഓഗസ്റ്റ് ഒമ്പതിന് പുനർനിശ്ചയിച്ച് സർക്കാർ. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. അവധി പുനർനിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട് നടക്കും



സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും

സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ കലോത്സവം ഈ വർഷം സെപ്റ്റംബർ 3,4,5 തീയതികളിൽ കണ്ണൂരിലും നടക്കും. 

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ് നടക്കുന്നത്.

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു: മന്ത്രി



ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റിൽ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകൾക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇന്നലെ (ഓഗസ്റ്റ് 3) മുതൽ വിതരണം തുടങ്ങി.

കേന്ദ്ര വിഹിതമായി 2021-22 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ഓഗസ്റ്റ് 5 മുതൽ

 


ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ് അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

First Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി
അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം.

ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം.

അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ഓഗസ്റ്റ് 10, വൈകിട്ട് നാലിനു മുമ്പ് അലോട്ട്‌മെന്റ ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.



Click here

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി (ഓഗസ്റ്റ് 5) അവധി



  • കോട്ടയം
  • ആലപ്പുഴ
  • ഇടുക്കി
  • വയനാട്
  • എറണാകുളം
  • കണ്ണൂർ
  • തൃശ്ശൂർ
  • പത്തനംതിട്ട
  • പാലക്കാട്

എന്നീ ജില്ലകളിൽ തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച(ഓഗസ്റ്റ് 4) അവധി

കോട്ടയം

ആലപ്പുഴ 

എറണാകുളം  

ഇടുക്കി 

തൃശൂർ

തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു.




ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2022മുഖ്യഘട്ട ആദ്യ അലോട്ട്മെൻറ് റിസൽട്ട് 2022 ആഗസ്റ്റ് 5ന്



ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2022

മുഖ്യഘട്ട ആദ്യ അലോട്ട്മെൻറ് റിസൽട്ട് 2022 ആഗസ്റ്റ് 5 ന് രാവിലെ 9 മണിക്ക്.

 ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യ ഘട്ട ആദ്യ അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും 2022 ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

     ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് പത്തിന് വൈകിട്ട് 5 മണിക്ക് പൂർത്തീകരിക്കുന്നതാണ്.

കനത്ത മഴയെ തുടർന്ന് അവധി



കനത്ത മഴയെ തുടർന്ന്
  • ആലപ്പുഴ
  • കോഴിക്കോട്
  • തൃശ്ശൂർ
  • കോട്ടയം
  • എറണാകുളം
  • മലപ്പുറം
  • ഇടുക്കി
  • പത്തനംതിട്ട
  • പാലക്കാട്
  • വയനാട് 
  • തിരുവനന്തപുരം
  • കൊല്ലം
എന്നീ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ആഗസ്റ്റ് 3 ) അവധി പ്രഖ്യാപിച്ചു