Labels

ജൂൺ ഒന്ന് മുതൽ ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി.



ജൂൺ ഒന്ന് മുതൽ ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി. ജൂണ്‍ 1 മുതല്‍ ട്രയൽ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു.



പുകയില വിരുദ്ധ ദിനം പോസ്റ്ററുകൾ

 

ഇന്ന് ലോക പുകയില വിരുദ്ധ ദിനം
മുൻ വർഷത്തിൽ GHSS കാട്ടിലങ്ങാടി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പോസ്റ്ററുകൾ



ഔദ്യോഗിക പ്രവേശനോത്സവ ഗാനം 2021



പ്രവേശനോത്സവ ഗാനം 2021



അടച്ചിരിപ്പിൻ്റെ ദിനങ്ങൾ തുടരുകയാണ് സ്കൂൾ തുറക്കൽ സാങ്കേതികമായി മാറിയ ഒരു കാലമാണിത്. പ്രവേശനോത്സവമില്ലാതെ ഇക്കുറിയും അധ്യയന വർഷത്തിലേക്ക് ചുവടു വെക്കുന്ന കൂട്ടുകാരെ സ്വാഗതം ചെയ്യാനായി കുണ്ടൂർകുന്ന് വിപിഎയുപി സ്കൂളിലെ അധ്യാപകനായ ശ്രീ. ശിവപ്രസാദ് പാലോട് തയ്യാറാക്കിയ ഒരു പ്രവേശന ഗാനം സ്കൂളുകളിൽ അവതരിപ്പിക്കാനായി പങ്കുവെക്കുകയാണ്.

ആലാപനം സഞ്ജീവ് അടൂര്‍
പ്രവേശനോത്സവ ഗാനം 2021
ശിവപ്രസാദ് പാലോട്
വിപിഎയുപിഎസ് കുണ്ടൂര്‍ക്കുന്ന്


അക്ഷരമധുരം നുകരാനെത്തും
കുഞ്ഞിക്കുരവികളേ,
മാനം നിറയെ പാറാന്‍ വെമ്പും
ഓമല്‍ പൂമ്പാറ്റകളേ,
ചിരി തൂകീടുക നിങ്ങള്‍,
ചുവടുകള്‍ വയ്ക്കുക നിങ്ങള്‍
പുതു വിദ്യാവര്‍ഷത്തിരുമുറ്റത്തായ്
സ്വാഗതമോതാം ഞങ്ങള്‍
നിറ സ്വാഗതമോതാം ഞങ്ങള്‍ (2)
(അക്ഷരമധുരം )
അടച്ചിരിപ്പിന്നഴലുകള്‍ വെടിയാം
പുലരിയെ വരവേല്‍ക്കാം
തുറന്നു വയ്ക്കാം കണ്ണുകള്‍ കാതുകള്‍
മനസ്സിലീ ഭൂവാകെ, മനസ്സിലീ ഭൂവാകെ,
അതിരുകളില്ലായറിവിന്‍ വഴിയില്‍
കതിരുകളായ് വിളയാം
അകന്നിരിക്കുകയല്ലാ നമ്മള്‍
അടുത്തിരിപ്പവരല്ലോ
ഹൃത്താലടുത്തിരിപ്പവരല്ലോ (2)
                          (അക്ഷരമധുരം )
സ്നേഹം , മാനവ സാഹോദര്യം
എന്നും പുലരാനായ്




ഓൺലൈൻ പ്രവേശനോത്സവ ഗാനം - II 2021 


Lyrics : Abhilash S Thekkumbhagam
Music & Vocal : KrishnaLal

ഉയരാം വളരാം മടിയാതെ
എന്നാലകലം വേണം കുറയാതെ
കവചം കാക്കാമഴിയാതെ
തമ്മിൽ സ്നേഹം താഴാതെ .
ഓൺലൈനിൽ കൂടൊന്നിച്ചൊന്നായ് 
വിദ്യ പഠിക്കാം 
വിജയം നേടാം 

പ്രവേശനോത്സവം 
പ്രവേശനോത്സവം (ഉയരാം )

അണയാത്തറിവിൻ നിറവേറി
ബഹുദൂരങ്ങൾ മുന്നേറാം
പാട്ടും കളിയും കൂട്ടാക്കി
പാഠങ്ങൾക്കൊരു മിഴിവേകാം.

രോഗം പകരാനിടയാക്കുന്ന 
മാർഗങ്ങൾക്കും തടയേകാം
കാടും കടലും താണ്ടണ്ടേ
അറിവിൻ വഞ്ചിയിലേറണ്ടേ.

കൂട്ടായി പാട്ടും കവിതകളും
കൂട്ടിനു ചിരിയുടെ അലയഴകും
കൂട്ടം തെറ്റാതൊന്നാവാൻ
നാടിൻ മുത്തുകൾ പോന്നോളൂ.

കനിവും ദയയും ജീവിത വ്രതമായ്
വന്നു ഭവിക്കാനായ്
മലയാളത്തിന്‍ മഹിമയതെന്നും
പാരില്‍ നിലനിര്‍ത്താന്‍
അണയുക കുഞ്ഞിച്ചിറകുകളേ
അണയുക വാര്‍മഴ വില്ലുകളേ..
അണയുക വന്നീ വിദ്യാവൃക്ഷ
ത്തണലിലിരിക്കൂ നിത്യം
തണലിലിരിക്കൂ നിത്യം
(2)                             
  (അക്ഷരമധുരം )

സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും




സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും  ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി  വി ശിവന്‍കുട്ടി . രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. വെർച്ചൽ പ്രവേശനോത്സവം ജൂൺ ഒന്നിന്‌  രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അന്ന്‌  11ന്‌ നടക്കും.

രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. വിക്‌ടേഴ്‌സ്‌ ചാനലിൽ കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും.

വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും.  കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്‌ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്ലാസുകള്‍ പിന്നീടാകും നടത്തുക.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കും. എസ്എസ്എല്‍സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പ്ലസ് ടു ക്ലാസുകൾ ജൂൺ രണ്ടാം വാരം തുടങ്ങും.


വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് (27.05.2021) നടത്തിയ പത്രസമ്മേളനത്തിന്റെ വിശദാംശങ്ങൾ



1. 2021-22 അദ്ധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. ഇതിലേക്കായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നതാണ്. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളായിരിക്കും നല്‍കുക.
കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയിരുന്നു. ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണ്ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ്സ് എങ്കില്‍ ഈ വര്‍ഷം സ്കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അദ്ധ്യാപകര്‍ സ്കൂളിലെത്തുന്നതും സ്കൂളിലെ ഐ. റ്റി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം തൻമൂലം കൂടുതല്‍ ഫലപ്രദമാകുന്നതാണ്.

2. പ്രവേശനോത്സവം
അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളെ വരവേറ്റിരുന്നത് ആഹ്ലാദകരമായ പ്രവേശനോത്സവത്തിലൂടെയായിരുന്നു. എന്നാല്‍ 2020-ല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ നടപടികള്‍ ഡിജിറ്റല്‍ ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പ്രവേശനോത്സവം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടു തലങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. 2021 ജൂണ്‍ 1-ന് രാവിലെ 10.00 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രോഗ്രാം ആരംഭിക്കും. ബഹു. മുഖ്യമന്ത്രി ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് 11 മണി മുതല്‍ സ്കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വല്‍ ആയി ആരംഭിക്കുന്നതാണ്. ജനപ്രതിനിധികളും, പ്രധാനാദ്ധ്യാപകരും ആശംസകള്‍ നേരും. കുട്ടികള്‍ സകുടുംബം പരിപാടികളുടെ ഭാഗഭാക്കാകുന്നതാണ്. പരിപാടിയുമായി ബന്ധപ്പെട്ട് എം.പി.മാര്‍, എം.എല്‍.എ. മാര്‍ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കി, ഈ ചടങ്ങിന്‍റെ ഭാഗമാകുന്നതാണ്.

3. ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണ്ണയം
2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തീകരിക്കുന്നതാണ്. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അദ്ധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അദ്ധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.
ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി ക്രമീകരിച്ച് നടത്തുന്നതാണ്.

4. എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയം
2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 7 ന് ആരംഭിച്ച് 16 പ്രവര്‍ത്തി ദിവസങ്ങള്‍ എടുത്ത് ജൂണ്‍ 25 ന് പൂര്‍ത്തീകരിക്കുന്നതാണ്. എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അദ്ധ്യാപകരേയും റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അദ്ധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.
എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനാണ് നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്.

5. യൂണിഫോം വിതരണം
a) 2020-21 വര്‍ഷത്തിലെ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അദ്ധ്യയന വര്‍ഷം അവസാനം എല്ലാ ഉപജില്ലകളിലേയും വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
b) ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിലേക്കായി വിതരണ സജ്ജമായിട്ടുള്ളത്. 

c) ഈ വര്‍ഷം ബഡ്ജറ്റില്‍ ആകെ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം സ്കൂള്‍ തുറക്കുന്ന പക്ഷം കൈത്തറി യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് 600/- രൂപ ക്രമത്തില്‍ നല്‍കുന്നതിന് സാധിക്കുന്നതാണ്.

d) കൈത്തറി യൂണിഫോം നല്‍കുന്നത് 1-4, 1-5. 1-7, 5-7 ക്ലാസ്സുകള്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 1-4 ക്ലാസ്സുകള്‍ ഉള്ള എയ്ഡഡ് സ്കൂളുകള്‍ക്കും ആണ്.

e) 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ശനിയാഴ്ച തിരുവനന്തപുരത്ത് മണക്കാട് ഗവണ്‍മെന്‍റ് സ്കൂളില്‍ വച്ച് നടക്കും.

6. ടെക്സ്റ്റ് ബുക്ക് വിതരണം
a) 202122 അദ്ധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠ പുസ്തകങ്ങള്‍ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്.

b) 13064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. പ്രസ്തുത പാഠ പുസ്തകങ്ങള്‍ കേരള സിലബസ് ഗവണ്‍മെന്‍റ്/എയ്ഡഡ്/ അണ്‍-എയ്ഡഡ് (അംഗീകൃത) സ്കൂളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു. പാഠ പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും കെ.ബി.പി.എസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

c) സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും, ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെ നിന്നും കെ.ബി.പി.എസ് തന്നെ ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
 
d) കഴിഞ്ഞ രണ്ടാഴ്ചകാലമായി സംസ്ഥാനമാകെ കോവിഡ് മഹാമാരി വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ പാഠപുസ്തക വിതരണത്തിനു ലോക് ഡൗണില്‍ പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ 24/05/2021 മുതല്‍ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ എഴുപത് ശതമാനത്തോളം (70%) ഒന്നാം വാല്യം പാഠ പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

e) ജൂണ്‍ 1-നകം അടിയന്തിരമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്കൂളില്‍ എത്തിയിട്ടുള്ള പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ഇളവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇത് പൂര്‍ത്തീകരിക്കുന്നതാണ്. ഒന്നാം ക്ലാസിലെ പുതിയ കുട്ടികള്‍ക്കുള്ള പാഠപുസ്തകവിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ന് രാവിലെ 10 മണിയ്ക്ക് മണക്കാട് ഗവ.റ്റി.റ്റി.ഐ യില്‍ വച്ച് നടത്തുന്നതാണ്.

ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.ജീവന്‍ബാബു.കെ ഐ.എ.എസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

PROMOTION , TC , ONLINE ADMISSION വിദ്യാലയങ്ങളില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍

 

പ്രമോഷന്

  •  1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്‍കൂള്‍ തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് മെയ് 25നകമാണ്. 
  • സ്കൂള്‍ തലത്തില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കി പേരിന് നേരെ Promoted എന്നെഴുതി സ്കൂളില്‍ സൂക്ഷിക്കുക(ഒരു കുട്ടിയെയും തോല്‍പ്പിക്കരുത്).മാതൃക ചുവടെ
PROMOTION LIST
Name of School:-..................................................................................................................................
Class:.....................                                               Division:.......................
NoAdmission NoName of Student                             
Promoted/Detained
1

Promoted
2

Promoted
 
No on Roll                      No Appeared         No Promoted 
 
Signature of Class Teacher       
 
  • മുന്‍ വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളിലെ പ്രമോഷന്‍ നടത്തുമ്പോള്‍ DEO/AEO ഓഫീസില്‍ പ്രമോഷന്‍ ലിസ്റ്റ് സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ട നിബന്ധന ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ പുതിയ ഡിവിഷന്‍ Create ചെയ്ത് കുട്ടികളെ ആ ഡിവിഷനുകളിലേക്ക് പ്രമോട്ട് ചെയ്യുക.
  • പ്രമോട്ട് ചെയ്ത വിവരം കുട്ടികളെ 26 മുതല്‍ 30 വരെ തീയതികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അറിയിക്കുക 
 മെയ് 26 മുതല്‍ 30 വരെ

GUIDE LINE FOR HM CLICK HERE
  • ഓരോ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി ഫോണില്‍ ബന്ധപ്പെട്ട് കുട്ടികളുടെ പഠനനിലവാരവും മാനസികവും വൈകാരികവുമായ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞ് അവ രേഖപ്പെടുത്തുക.
  • ഇപ്രകാരം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രധാനാധ്യാപകന് 30നകം നല്‍കുക
  • പ്രധാനാധ്യാപകര്‍ ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് AEO/DEO മാര്‍ക്ക് നല്‍കേണ്ടതും ഇവര്‍ ക്രോഡീകരിച്ച് DDEമാര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ഉപഡയറക്ടര്‍മാര്‍ ക്രോഡീകരിച്ച ശേഷം DGEക്ക് മെയില്‍ ചെയ്യണം
  • എസ് എസ് കെ തയ്യാറാക്കിയ പഠനവിലയിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല എന്നും ലോക്ക് ഡൗണിന് ശേഷം എസ് എസ് കെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുമെന്നും അറിയുന്നു
സ്‍ക‍ൂള്‍ പ്രവേശനം
GUIDE LINE FOR PARENTS CLICK HERE
  • നിലവിലെ സാഹചര്യത്തില്‍ സ്കൂള്‍ പ്രവേശനം പരമാവധി ഓണ്‍ലൈനിലൂടെ നടത്ത‍ുക. ഇതിനായി സമ്പൂര്‍ണ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ലിങ്ക് മെയ് 19 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. മെയ് 19 മുതല്‍ ഒന്നാം ക്ലാസിനും മെയ് 26 മുതല്‍ മറ്റ് ക്ലാസുകളിലെയും കുട്ടികളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
  • പ്രധാനാധ്യാപകരുടെ സമ്പൂര്‍ണ ലോഗിനിന്‍ അതത് ദിവസങ്ങളില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീരുമാനം എടുക്കുകയും Willing/Rejected എന്നീ ബട്ടണുകള്‍ ഉപയോഗിച്ച് അഡ്മിഷനുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
  • ഓണ്‍ലൈനായി ലഭിക്കുന്ന ടി സി അപേക്ഷകളില്‍ ടി സി തയ്യാറാക്കി ബന്ധപ്പെട്ട സ്കൂളുകള്‍ക്ക് ലഭ്യമാക്കണം.
  • ഓണ്‍ലൈന്‍ അപേക്ഷകളിന്മേല്‍ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതും പ്രവേശനത്തിന് അനുബന്ധമായ രേഖകളും വിശദാംശങ്ങളും ലോക്ക്ഡൗണിന് ശേഷം പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തി നടപടികള്‍ പൂര്‍ത്തീകരിക്കണം.
  • ലോക്ക് ഡൗണിന് ശേഷം ഓണ്‍ലൈന്‍ മുഖേന അല്ലാതെയും രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ നേരിട്ടെത്തി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവേശനം നടത്താവുന്നതാണ്.
  • അഡ്‍മിഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് (അന്യസംസ്ഥാനങ്ങള്‍, വിദൂരപ്രദേശങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ ഉള്‍പ്പെടെ) താല്‍ക്കാലികമായി അഡ്‍മിഷന്‍ നല്‍കേണ്ടതും പിന്നീട് രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അഡ്‍മിഷന്‍ സ്ഥിരപ്പെടുത്തേണ്ടതുമാണ്.
  • പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
  • ഓണ്‍ലൈന്‍ അഡ്‍മിഷന് അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴക്കാണുന്ന വിശദാംശങ്ങള്‍ ആവശ്യമാണ്. ഇവ തയ്യാറാക്കി വെച്ചതിന് ശേഷം അപേക്ഷകള്‍ സമര്‍പ്പിക്കുക.
  1. Name
  2. Gender
  3. Aadhaar (UID/EID) Number
  4. Class to which Admission required
  5. Nationality
  6. Present School Name & District
  7. Religion
  8. Category
  9. Caste
  10. Place of Birth
  11. Name of Mother
  12. Name of Father
  13. Guardian
  14. Relationship with Guardian
  15. Occupation of Guardian
  16. Annual Income
  17. APL/BPL

  • ടി സി തയ്യാറാക്കുന്നതിന് സമ്പൂര്‍ണയിലൂടെയാണ് കുട്ടികളുടെ പ്രവേശനവും വിടുതലും നടത്തേണ്ടത്
  • ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ടീസി തയ്യാറാക്കുമ്പോള്‍ ആ ക്ലാസിലേക്ക് പ്രവേശനം ലഭിച്ച തീയതി 01.06.2020 എന്നും വിദ്യാര്‍ഥി പാഠശാലയില്‍ ഹാജരായ അവസാന തീയതി 31..03.2021 എന്നുമാണ് മല്‍കേണ്ടത്
  • ടിസി യില്‍ ആകെ സാധ്യായദിവസങ്ങളുടെ എണ്ണം നല്‍കേണ്ട കോളങ്ങളില്‍ Online Class എന്നാണ് രേഖപ്പെടുത്തേണ്ടത്

ഇന്നത്തെ (26/05/2021) QIP തീരുമാനങ്ങൾ



വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഇന്നത്തെ QIP യോഗത്തിൽ 

  • അധ്യാപക നിയമനം
  • HM പ്രൊമോഷൻ 
  • നിയമനാംഗീകാരം
  • ഓൺലൈൻ പഠനം 
  • പരീക്ഷാ മൂല്യനിർണയം
  • പ്രവേശനോത്സവം
  • പ്രീ-പ്രൈമറി വിഷയം
  • പാഠപുസ്തക വിതരണം
  • യൂണിഫോം വിതരണം
  • കെ. ടെറ്റ് എക്സംപഷൻ സമയം നീട്ടൽ
  • ഗ്രേസ് മാർക്ക് നൽകൽ
  • PTA കമ്മിറ്റികളുടെ പുന:സംഘടന
  • മുടങ്ങിക്കിടക്കുന്ന സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ, തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു.

വളരെ അനുകൂല സമീപനമാണ് ഈ വിഷയങ്ങളിൽ ഒക്കെ വിദ്യാഭ്യാസമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. എല്ലാത്തിന്റേയും തീരുമാനം ബന്ധപ്പെട്ടവരുമായി ആലോചിച്ച് സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.

2021ജൂൺ 1 ന് തന്നെ അധ്യയന വർഷം ആരംഭിക്കണമെന്നും ഓൺലൈനായി പ്രവേശനോത്സവം നടത്തണമെന്നും ഉള്ള നിർദേശം അംഗീകരിച്ചു.

അധ്യാപക നിയമനങ്ങൾ, HM പ്രൊമോഷൻ , നിയമനങ്ങൾ അംഗീകരിക്കൽ ഇവ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു.

അധ്യാപകർ നേരിട്ട് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

LSS, USS പരീക്ഷ, KTET വിഷയം, പ്രീ- പ്രൈമറി വിഷയം എന്നിവയിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചു.

മൂല്യനിർണയത്തിൽ സംഘടനകൾ മുന്നോട്ടുവച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ പരമാവധി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.

മുടങ്ങിക്കിടക്കുന്ന സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച് ത്വരിതപ്പെടുത്തും.

PTAകൾ പുന:സംഘടിപ്പിക്കുന്ന കാര്യം അധ്യയന വർഷം ആരംഭിച്ച ശേഷം കൈക്കൊള്ളാമെന്നും അറിയിച്ചു.

വിശദമായ വിവരങ്ങൾ ഒക്കെ തന്നെ നാളത്തെ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കും.

SAMPOORNA ONLINE ADMISSION



SSLC CHEMISTRY UNIT 1 പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും PDF NOTES & PRACTICE QUESTIONS BASED ON KITE CLASS 1 - 4

 

ഈ വർഷവും ഏറ്റവും കുറഞ്ഞത് തുടക്കത്തിലെങ്കിലും ഓൺലൈൻ ക്ലാസ്സുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പവും ഫലപ്രദവുമാക്കുക എന്ന ഉദ്ദേശത്തോടെ പത്താം ക്ലാസിലെ കെമിസ്ട്രി ഒന്നാമത്തെ യൂണിറ്റായ. (Periodic Table And Electronic Configuration) പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും  എന്ന പാഠഭാഗത്തിൻ്റെ  കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ്‌ നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ആയതിന്റെ PDF ഉം അതിൽ KITE ക്ലാസ്സിന്റെയും വിശദീകരണവിഡിയോയുടെയും ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





May 24 Time Table - "First Bell"

 May 24 Time Table - "First Bell"



കോവിഡ് സന്ദേശ ചിത്രങ്ങൾ

 

നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ രാജ്യം കോവിഡ് മുക്തമാകുകയുള്ളൂ.കരുതലും സുരക്ഷയും അനിവാര്യതയാണെന്നുള്ളത് ഒരോർമ്മിപ്പിക്കലായി നമുക്കു മുന്നിലുണ്ട്.മഹാമാരിയുമായി ബന്ധപ്പെട്ട ജാഗ്രതാ കുറിപ്പുകൾ അക്ഷരമാലയിൽ കോർത്തിണക്കി ലളിതമായ ചിത്രങ്ങളിലൂടെ സന്ദേശമായി അവതരിപ്പിക്കുകയാണ് കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി സാർ.














CLASS 8 MATHS WORKSHEET OF FIRST 5 CHAPTERS [EM] & [MM]

 

ഒന്നു മുതൽ അഞ്ചു വരെയുള്ള പാഠങ്ങളുടെ വർക്ക് ഷീറ്റുകൾ ഒന്നിച്ച്  ഒറ്റ ഫയലാക്കി ഇംഗ്ലീഷ്,മലയാളം മീഡിയം വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വർക്ക് ഷീറ്റുകൾ അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അദ്ധ്യാപികയുമായ ശ്രീമതി ദേവപ്രിയ ടീച്ചർ, ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





May 23 Time Table - "First Bell"

 May 23 Time Table - "First Bell"



May 21 Time Table - "First Bell"

 May 21 Time Table - "First Bell"



KERALA GOVERMENT /AIDED SCHOOL ONLINE ADMISSION LINK


 
കേരളത്തിലെ എയിഡഡ് അല്ലെങ്കിൽ പൊതു വിദ്യാലയത്തിലേക്ക് പുതിയതായി കുട്ടികളെ ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഫോറത്തിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.  ആദ്യ അവസരത്തിൽ ഒന്നാം ക്ലാസിലേക്കുള്ള കുട്ടികൾക്കാണ് പ്രവേശനം ഓൺലൈനിൽ നൽകുക 26/5/2021 മുതലാണ് രണ്ടാം ക്ലാസ് മുതൽ ഉള്ള കുട്ടികളുടെ പ്രവേശനം.




ONLINE ADMISSION STARTED FOR CLASS 1
FOR OTHER CLASSES FROM 26.05.2021

APPLICATION FORUM 

APPLICATION STATUS

May 16 Time Table - "First Bell"

 May 16 Time Table - "First Bell"



DIET KOTTAYAM LSS,USS SCHOLARSHIP EXAMINATIONS SAMPLE QUESTIONS & ANSWERS 2021



കോട്ടയം ഡയറ്റ് തയ്യാറാക്കിയ LSS USS മാതൃക ചോദ്യ പേപ്പറുകളും അവയുടെ ഉത്തരങ്ങളും നമ്മുടെ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു.




LSS Model Questions

LSS Answer Keys


USS Model Questions




STD 8 BT ACTIVITY CARD EXPLAINING VIDEO



എട്ടാം ക്ലാസിലെ മലയാളം II പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ അനൂപ് സെബാസ്റ്റ്യൻ സാർ.
 
 
 
 
 
  • STD 8 BT ACTIVITY CARD 1 - 6 EXPLAINING VIDEO
https://youtu.be/sy3qcFs1go8
  • STD 8 BT ACTIVITY CARD 7 - 14 EXPLAINING VIDEO
https://youtu.be/zaAzNb4PhhI
  • STD 8 BT ACTIVITY CARD 15 - 20 EXPLAINING VIDEO 
https://youtu.be/WkISUzc3dRw
 


 

STD 8 ICT WORKSHEET EXPLAINING VIDEO



എട്ടാം ക്ലാസിലെ ICT പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ അനൂപ് സെബാസ്റ്റ്യൻ സാര്‍. 
 
 
 
 
  • STD 8 ICT WORKSHEET 1 EXPLAINING VIDEO
  • STD 8 ICT WORKSHEET 2 EXPLAINING VIDEO
  • STD 8 ICT WORKSHEET 3 EXPLAINING VIDEO
  • STD 8 ICT WORKSHEET 4 EXPLAINING VIDEO 
 
  • STD 8 ICT WORKSHEET 5 EXPLAINING VIDEO
  • STD 8 ICT WORKSHEET 6 - 9 EXPLAINING VIDEO
  • STD 8 ICT WORKSHEET 10 - 15 EXPLAINING VIDEO
  • STD 8 ICT WORKSHEET 16 - 20 EXPLAINING VIDEO  




May 12 Time Table - "First Bell"

May 12 Time Table - "First Bell"



STD 9 AT & BT ACTIVITY CARD EXPLAINING VIDEO



ഒമ്പതാം ക്ലാസിലെ  മലയാളം I, മലയാളം II എന്നീ വിഷയങ്ങളുടെ പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ സുരേഷ് അരീക്കോട് സാർ.






AT
BT