Ticker

6/recent/ticker-posts

|സ്വാതന്ത്ര്യദിന ക്വിസ്സ് 2023| INDIPENDENCE DAY QUIZ BY PREETHA KUMARI KN (UPSA) APUPS ALAPRA


2023 ലെ സ്വാതന്ത്ര്യ  ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന ഒരു സ്വാതന്ത്ര്യ ദിന ക്വിസ്സ് തയ്യാറാക്കി അയച്ചിരിക്കുകയാണ് ആലപ്ര അന്നപൂർണ്ണ യൂ.പി സ്കൂളിലെ അദ്ധ്യാപികയായ കെ.എൻ പ്രീത കുമാരി ടീച്ചർ.ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.

ചോദ്യങ്ങൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ

1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- രാം സിഗ് ഠാക്കൂർ ( ഉത്തരത്തിൽ തിരുത്ത് നടത്തിയിട്ടുണ്ട്)

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

11.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9

12.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു

21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം
- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1947 ജൂൺ 3 ( ഉത്തരത്തിൽ തിരുത്ത് നടത്തിയിട്ടുണ്ട്)

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ

52. അവസാനം എത്തിയത് ?
- ഫ്രഞ്ചുകാർ

53. അവസാനം പോയ വിദേശികൾ ശക്തികൾ
- ഡച്ചുകാർ

54. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ  ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ?
- ജോർജ്ജ് ആറാമൻ

55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം നൽകിയത് ആര് ?
- റാണി ലക്ഷ്മീഭായ്

56. ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?
- ചൗരി ചൗരാ സംഭവം

57. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ  ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
- ഉപ്പുസത്യാഗ്രഹം

58. ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിനെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ?
- നേതാജി സുഭാഷ് ചന്ദ്രബോസ്

59. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ?
- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

60. ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്
- നവ്സാരി (ഗുജറാത്ത്)

ചോദ്യങ്ങൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ
CLlCK HERE TO DOWNLOAD




Post a Comment

2 Comments

  1. ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
    - രാം സിഗ് ഠാക്കൂർ

    ReplyDelete
  2. ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
    - രാം സിഗ് ഠാക്കൂർ ( ഉത്തരത്തിൽ തിരുത്ത് നടത്തിയിട്ടുണ്ട്)

    ReplyDelete