Labels

Social Science class 10 ലെ 2,3 അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങൾ


പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം 2,3 അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് / മലയാളം മീഡിയങ്ങൾക്കാവശ്യമായ പഠന വിഭങ്ങൾ ഷെയർ ചെയ്യുകയാണ് GHS TUVVUR മലപ്പുറം സ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ് പേഴ്സണുമായ ശ്രീ ബിജു കെ.കെ സാർ.



SOCIAL SCIENCE II IN SEARCH OF THE SOURCE OF  WIND UNIT 2
Downlode 

സാമുഹ്യ ശാസ്ത്രം II കാറ്റിന്റെ ഉറവിടം തേടി Unit 2 

സാമൂഹ്യ ശാസ്ത്രംI പൊതുഭരണം Unit 3  
Downlode





ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താൽപര്യമുള്ളവർ താഴെ ക്ലിക്ക് ചെയ്യൂ.....








 

വായനാ ദിനം സ്കൂളില്‍ നടത്താവുന്ന ചില പ്രവര്‍ത്തനങ്ങൾ - QUIZ




1.പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം

2.വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........


3.പുസ്തക സെമിനാര്‍ ( കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കണം)


4..പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്


5.അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍


6.പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി

7.മഹത്ഗ്രന്ഥങ്ങളുടെ പാരായണം

8.സാഹിത്യ ക്വിസ് മത്സരം

9.വായന മത്സരം,

10.വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം

11.അനുസ്മരണ പ്രഭാഷണം

12.പുസ്തകതാലപ്പൊലി

13.വായനാ സാമഗ്രികളുടെ പ്രദര്‍ശനം

14.കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം

15.വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ്‌ തലം)

16.സാഹിത്യപ്രശ്നോത്തരി,

17പുസ്തകാസ്വാദന മത്സരം

18.ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍

19.വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

20.പോസ്റ്റര്‍ തയ്യാറാക്കല്‍

21.സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.


22.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍

23.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം

24.ഇ വായന' സാധ്യത കണ്ടെത്തല്‍

25.വായനാക്കുറിപ്പുകളുടെ പതിപ്പ്

26.പത്രവായന

27.കാവ്യകൂട്ടം.


28.ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. 

 29.ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും)


30.ക്ലാസ്സ്തല വായനമൂല ക്രമീകരണം .



Downloads

വായനാദിനം പ്രതിജ്ഞ
Download

വായനാദിനത്തെക്കുറിച്ചുള്ളആഡിയോ (സ്കൂൾ ‍അസംബ്ലിയില്‍ കേൾ‍പ്പിക്കാം)
Play&Download

വായനാവാരം സ്കൂളില്‍സംഘടിപ്പിക്കാവുന്ന പ്രവർ‍ത്തനങ്ങൾ
Download

വായനപ്പാട്ട്
Download

പി.എന്‍ പണിക്കരർ വായനയുടെ വളർത്തച്ഛൻ
Download

വായനാദിനം ക്വിസ്-ഭാഗം I
Download

വായനാദിനം ക്വിസ്-ഭാഗം II
Download

വായനാദിനം സ്കൂളിൽഎന്തെല്ലാം ചെയ്യാം
Download

വായനയുടെ കഥ,വായനശാലകളുടെയും കഥ
Download

വായനാദിനം -പോസ്റ്റർ
Download

വായനാക്കാർ‍ഡ്‌
Download

വായനാദിനം - ക്വിസ് (Power Point Presentation )
Download

സാഹിത്യ ക്വിസ് നോട്സുകൾ
Download


QIP യോഗതീരുമാനങ്ങൾ (07/06/2023) ഏപ്രിൽ വരെ അദ്ധ്യയന വർഷം നീട്ടുന്നില്ല !


  • ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും.
  • ഇന്ന് (07/06/2023) പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ക്യൂ.ഐ.പി സംഘടനകളുടെ യോഗം ചേരുകയുണ്ടായി.
  • നിലവിൽ പ്രഖ്യാപിച്ച സ്കൂൾ കലണ്ടർ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ 205 ദിവസമായി അംഗീകരിക്കാനും ധാരണയായി.
  • തുടർച്ചയായി 6 പ്രവൃത്തി ദിവസങ്ങൾ പരമാവധി ഒഴിവാക്കും.
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠന സമയം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
  • സ്കൂളുകളിൽ സ്ഥിരാധ്യാപകരുടെ കുറവുള്ള സ്ഥലങ്ങളിൽ താത്കാലിക അധ്യാപകരെ വേഗത്തിൽ നിയമിക്കും. ( ഇനിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ വിദ്യാലയമികവ് , ഗുണമേന്മ എന്നിവ ലക്ഷ്യം വച്ച് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1






ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം


ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്നു ഞാന്‍ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി ഞാന്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്നത് ജീവിതചര്യയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ ഞാന്‍ മിതത്വം പാലിക്കും. സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ഇന്ന് ലോക പരിസ്ഥിതിദിനം…. മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി . പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായിട്ടുമാണ് 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും . ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ് .
വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ് . പക്ഷെ നമ്മുടെ പ്രകൃതിയെയും ആവസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം ?? ആയതിനാല്‍ പരിസ്ഥിതി സൌഹൃദപരമായ വികസനത്തിന്‌ സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം . ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. 
പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.

വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോളതലം മുതല്‍ പ്രാദേശിക തലം വരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍  മനുഷ്യന്റെ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നു ഓര്‍ക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റ് STUDENT POLICE CADET




ABOUT SPC PROJECT

The STUDENT POLICE CADET(SPC) Project is a school-based youth development initiative that trains high school students to evolve as future leaders of a democratic society by inculcating within them respect for the law, discipline, civic sense, empathy for vulnerable sections of society and resistance to social evils. The project also enables youth to explore and develop their innate capabilities, thereby empowering them to resist the growth of negative tendencies such as social intolerance, substance abuse, deviant behavior, and anti-establishment violence. Equally, it strengthens within them commitment towards their family, the community, and the environment.




THE SPC PROJECT

• Is an association between the educational and security frameworks of a state, that trains and encourages youth to develop respect for law and practice abiding by law as a way of life.

• Uses existing network, infrastructure and leadership qualities of Police to supplement physical, mental and educational development of youth

• Enables school communities to create safe school environments and confident youth willing to react against social evils, and find solutions to community problems

• Stimulates parents and community leaders to work with police in creating safer communities



SOCIAL CONTEXT

The need for a school-level intervention such as the Student Police Cadet (SPC) project derives from a combination of philosophic, demographic, sociological and economic factors that are expected to influence the future global standing of the nation. The significance of the SPC Project lies in its potential to positively impact the following:


  •  - DEMOCRACY AND RESPECT FOR LAW
  • Democracy is a system of governance whereby people adopt, enact and give to themselves a framework of rules, called Laws, which they are expected to abide by voluntarily. Ownership of law by a community implies that children inherit the Law by birth. Children in a democracy must not grow up in dread of or with contempt for Law. Rather, these children must be brought up knowing that law exists for their safety and security, and that obeying Law is part of their general civic duty.
  •  - CHALLENGES OF DEMOCRATIC POLICING
  • In a truly democratic state, there must occur a paradigm shift in the policing function from “enforcement” to “facilitation” of law. However, Police today also have to respond to challenges in increasing violent, terrorist and separatist activities from aggrieved sections of society, triggering outbursts of social disharmony and anti-establishment violence.
  •  - PROBLEMS OF CONTEMPORARY YOUTH
  • Increasing intolerance, criminal and deviant behavior among youth has been attributed to weakening of family ties, declining moral standards in society and liberal use of intoxicants, among others. Other problems experienced by students include poor physical and mental endurance, lower self-esteem, and lack of personal goals.
  •  - IMPACT OF INFORMATION & COMMUNICATION TECHNOLOGY
  • Rapid developments in the field of Information and Communication Technology (ICT) throw up immense opportunities as well as pose threats to youth. Youngsters heavily exposed to such technology become vulnerable to cyber crime, misuse of social media and mobile phone technology.
  • - DEMOGRAPHIC DIVIDEND
  • Today, 50% of India’s population is less than 25 years of age. It has been predicted that by the year 2030, India will have the world’s largest population, at approximately 153 Crores, of which the youth would constitute about 95 Crores, i.e. 63%. For the country to benefit from this demographic profile, India’s youth must become capable of leadership in all fields of human activity.
  • - CIVIC SENSE, SOCIAL RESPONSIBILITY AND INCLUSIVENESS
  • Today’s communities experience contentious issues such as poor waste management, environmental degradation, disregard of rules and regulations, and lack of respect for others’ rights. Youth must come face-to-face with such issues early in their personal development. Only then will they grow as socially responsible citizens with a willingness to empathize with and find solutions to problems of wider humanity.


വിദ്യാഭ്യാസ കലണ്ടർ-EDUCATIONAL CALENDAR-2023-24

General education department has published the educational calendar for Primary, Secondary, Higher secondary and Vocational Higher secondary schools under General education department. The activities of each year are orchestrated as per the academic calendar published by the education department. Right from the beginning of the academic year to the end (June- May), all activities can be carried out with the help of the calendar.




പരിസ്ഥിതി ദിന ക്വിസ്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

പരിസ്ഥിതി ദിന ക്വിസ്
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5

2023 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്താണ്?
പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)

2023 -ലെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
കോറ്റ് ഡി ഐവയർ

2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം? 
ഒരേയൊരു ഭൂമി (Only One Earth)

2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? 
സ്വീഡൻ

2021- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
പാകിസ്താൻ

2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?
Ecosystem  Restoration

2018-ൽ ലോക പരിസ്ഥിതി ദിനത്തിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
ഇന്ത്യ

2018 -ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)

എത്രാമത്തെ ലോക പരിസ്ഥിതി ദിനാഘോഷമാണ് ഇന്ത്യയിൽ 2018-ൽ നടന്നത്?
45- മത്

ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് എന്ന് ?
1972 ജൂൺ 5

കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ”
ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
മഞ്ജു വാര്യർ

ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ

കേരളത്തിലെ ജൈവ ജില്ല ഏത്?
കാസർകോട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്?
പാലക്കാട്

പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി?
സി കെ കരുണാകരൻ ഐ എഫ് എസ്

ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?
കേരളത്തിൽ

മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ജൂലിയ ബട്ടർഫ്ലൈ ഹിൽ

വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി

മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
വയനാട്

കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
അഞ്ച് (5)

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്?
തെന്മല (കൊല്ലം)

ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?
1974 ജൂൺ 5

ആദ്യത്തെ (1974-ലെ) ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
ഒരു ഭൂമി മാത്രം (Only one Earth)

ലോക പരിസ്ഥിതിദിനമായി ജൂൺ 5 തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? 
1972 ജൂൺ 5-നാണ് യുഎൻ കോൺഫറൻസ് ‘ഓൺ ദി ഹ്യൂമൺ എൻവയോൺമെന്റ് ‘(UNCHE) സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്നത്.ആ സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 113 രാജ്യങ്ങൾ  പങ്കെടുത്തു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം എസ് സ്വാമിനാഥൻ


ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
റേച്ചൽ കഴ്സൺ

‘നാഷണൽ എൻവയൺമെന്റ് പ്രൊ പ്രൊട്ടക്ഷൻ ആക്ട് ‘പാർലമെന്റിൽ പാസായ വർഷം?
1986  (ആ കാലഘട്ടത്തിൽ രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി)

‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
റേച്ചൽ കഴ്സൺ

ലോക പ്രകൃതി സംരക്ഷണ ദിനം എന്നാണ്?
ജൂലൈ 28

ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം വന്നത് ഏത് വർഷം?
1986

യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ( UNEP ) ആസ്ഥാനം?
നെയ്റോബി (കെനിയ )

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണനിയമം ഏതായിരുന്നു?
ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം

W.W.F എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (മുമ്പ് വേൾഡ് വൈൽഡ് ഫണ്ട് എന്നായിരുന്നു)

ദേശീയ വനനയം പ്രഖ്യാപിച്ച വർഷം?
1952

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു?
ജൈവമണ്ഡലം (ബയോസ്ഫിയർ)
 
ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?
ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്)

ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?
വിഘാടകരിൽ

താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര്?
അജീവിയ ഘടകങ്ങൾ

ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയത് ഏത് വർഷം?
1987

ആദ്യത്തെ ഗ്ലോബൽ 500 പുരസ്കാരം (1987- ലെ) ലഭിച്ചത് ആർക്ക്?
വങ്കാരി മാതായ് (കെനിയയിലെ പരിസ്ഥിതി പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് വങ്കാരി മാതായ്)

പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട  ആദ്യത്തെ പ്രധാന യുഎൻ സമ്മേളനം നടന്ന വർഷം? എവിടെ വെച്ച്?
1972 സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ
(ഈ സമ്മേളനം ‘സ്റ്റോക്ക്ഹോം സമ്മേളനം’ എന്നറിയപ്പെടുന്നു)

നാഷണൽ എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
നാഗ്പൂർ (മഹാരാഷ്ട്ര)

സേവ് ഹിമാലയ മൂവ്മെന്റിന് തുടക്കം കുറിച്ചതാര്?
സുന്ദർലാൽ ബഹുഗുണ

നീലകുറിഞ്ഞിയുടെ നാട് എന്നറിയപ്പെടുന്നത്?
നീലഗിരി (തമിഴ്നാട്)

ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കാൻ രൂപീകരിച്ച ഉദ്യാനം ഏത്? 
ഗീർ ദേശീയോദ്യാനം

ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം ചെർണോബിൽ ഉണ്ടായത് ഏതു വർഷം?
1986 ഏപ്രിൽ 2

 

ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിൽ എന്ന സ്ഥലം എവിടെയാണ്?

കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ഏത്?
ചെന്തുരുണി വന്യജീവിസങ്കേതം

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)

കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
കണ്ടൽ ചെടികൾ

യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ
2021ലെ കാലാവസ്ഥ ദിനത്തിന്റെ പ്രമേയം എന്താണ്?

The ocean our climate and weather
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്

ആപ്പിക്കോ മൂവ്മെന്റ് എന്ന പരിസ്ഥിതി പ്രവർത്തനം രൂപംകൊണ്ട സംസ്ഥാനം ?
കർണാടക

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്?
ഭവാനി

കാസിരംഗ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനം  ചെടികളുടെ പേരിലാണ്?
കണ്ടൽച്ചെടികൾ

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പാർലമെന്റ് നിയമം കൊണ്ടുവന്ന ആദ്യത്തെ രാജ്യം?
കാനഡ

പ്രൊഫ. ജോൺ സി ജേക്കബിനെ ആത്മകഥ ഏതാണ്?
ഹരിതദർശനം

ആരോഗ്യകരമായ പരിസ്ഥിതിക്ക്  രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം
33%

ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുന്നവർക്ക് നൽകുന്ന പുരസ്കാരം ഏത്?
Blue Planet Prize

കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്?
പത്തനംതിട്ട
 
മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?
ഭാരതപ്പുഴ

കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക്?
പ്രൊഫ. ജോൺ സി ജേക്കബ്

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?
ആറളം വന്യജീവി സങ്കേതം

സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?
രാജീവ് ഗാന്ധി

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
വയനാട്

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പ്രൊഫ. ആർ മിശ്ര

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
മേധാപട്കർ

കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
മണ്ണുത്തി (തൃശ്ശൂർ)

കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്

ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
സുന്ദർലാൽ ബഹുഗുണ

“മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ?
സുന്ദർലാൽ ബഹുഗുണ

നോബൽ പുരസ്കാരം നേടിയ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക?
വംഗാരി മാതായ്  (കെനിയ)

കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?
ഏഴിമല ( കണ്ണൂർ, 1977)

ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?
യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് (അമേരിക്ക)

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്

മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്?
ബാണാസുരസാഗർ ഡാം

ഇന്ത്യയിലെ ആദ്യത്തെ നേച്ചർ ക്യാമ്പ് നടന്നത് എവിടെയാണ്?
മുംബൈ

“ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
നടു നിവർക്കാനൊരു
കുളിർ നിഴൽ നടുന്നു”
ആരുടെ വരികളാണ്?
ഒ എൻ വി കുറുപ്പ്

ഭോപാൽ വാതക ദുരന്തം ഉണ്ടായ വർഷം?
1984 ഡിസംബർ 3

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന ദേശീയോദ്യാനം?
കാസിരംഗ നാഷണൽ പാർക്ക് (അസം)

കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?
ഇന്ദുചൂഡൻ
(കെ കെ നീലകണ്ഠൻ)

ഡോ. സലിം അലിയുടെ ആത്മകഥയുടെ പേര് എന്താണ്?
ഒരു കുരുവിയുടെ പതനം
(Fall of a Sparrow)

ലോക ജൈവവൈവിധ്യ ദിനം എന്നാണ്?
മെയ് -22

ലോക ഭൗമ ദിനം എന്നാണ്?
ഏപ്രിൽ- 22

ലോക പർവ്വത ദിനം എന്നാണ്?
ഡിസംബർ 11

‘കേരള പരിസ്ഥിതിയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
ജോൺ സി ജേക്കബ്

ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം സ്ഥാപിച്ചത് ആര്?
വങ്കാരി മാതായി

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വനിതയായ ആദ്യ പരിസ്ഥിതി പ്രവർത്തക?
വംഗാരി മാതായി

കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ”
ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ

കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
മഞ്ജു വാര്യർ

ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ

കേരളത്തിലെ ജൈവ ജില്ല ഏത്?
കാസർകോട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്?
പാലക്കാട്

പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി?
സി കെ കരുണാകരൻ ഐ എഫ് എസ്

കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്?
ഹോർത്തൂസ് മലബാറിക്കസ്

‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്

ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?
കേരളത്തിൽ

മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ജൂലിയ ബട്ടർഫ്ലൈ ഹിൽ

വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി

പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിന് എതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയ വനിത ആര്?
മയിലമ്മ

കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
മംഗളവനം

ലോക വന ദിനം എന്നാണ്?
മാർച്ച് 21

ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്?
മാർച്ച് 22

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
പൂക്കോട് തടാകം വയനാട്

മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
വയനാട്

കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
അഞ്ച് (5)

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്?
തെന്മല (കൊല്ലം)

കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
ചിങ്ങം-1





𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1