- SSLC SOCIAL SCIENCE II CHAPTER 10:CONSUMER SATISFACTION AND PROTECTION- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 10:CONSUMER SATISFACTION AND PROTECTION- NOTES -EM
- SSLC SOCIAL SCIENCE II CHAPTER 09:FINANCIAL INSTITUTIONS AND SERVICES- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 09:FINANCIAL INSTITUTIONS- EM- NOTES
- SSLC SOCIAL SCIENCE II CHAPTER 08: RESOURCE WEALTH OF INDIA- PPT FILE -EM
- SSLC SOCIAL SCIENCE II CHAPTER 08: വൈവിധ്യങ്ങളുടെ ഇന്ത്യ-MM NOTES
- SSLC SOCIAL SCIENCE II CHAPTER 08: RESOURCE WEALTH OF INDIA-EM NOTES
- SSLC SOCIAL SCIENCE II CHAPTER 0 7 : INDIA ; THE LAND OF DIVERSITIES-EM PPT
- SSLC SOCIAL SCIENCE II CHAPTER 07-വൈവിധ്യങ്ങളുടെ ഇന്ത്യ - MM-NOTES
- SSLC SOCIAL SCIENCE II CHAPTER 07: INDIA THE LAND OF DIVERSITIES-EM NOTESSSLC SOCIAL SCIENCE II CHAPTER 06 : ആകാശകണ്ണുകളും അറിവിന്റെ വിശകലനവും- MM PPT
- SSLC SOCIAL SCIENCE II CHAPTER 06:പൊതുചെലവും പൊതുവരുമാനവും- MM NOTES
- SSLC SOCIAL SCIENCE II CHAPTER 06: EYES IN THE SKY AND DATA ANALYSIS- EM NOTES
- SSLC SOCIAL SCIENCE II CHAPTER 05:പൊതുചെലവും പൊതുവരുമാനവും- MM PPT
- SSLC SOCIAL SCIENCE II CHAPTER 04:പൊതുചെലവും പൊതുവരുമാനവും- MM NOTES
- SSLC SOCIAL SCIENCE II CHAPTER 05 :PUBLIC EXPENDITURE AND PUBLIC REVENUE - EM NOTES
- SSLC SOCIAL SCIENCE II CHAPTER 04:ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ - MM PPT
- SSLC SOCIAL SCIENCE II CHAPTER 04 ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ-MM- NOTES
- SSLC SOCIAL SCIENCE II CHAPTER 04 : LANDSCAPE ANALYSIS THROUGH MAPS - EM NOTES
- SSLC SOCIAL SCIENCEI II CHAPTER 03: മാനവവിഭവശേഷി വികസനം- ഇന്ത്യയില്‍-MM PPT
- SSLC SOCIAL SCIENCE II CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA -EM PPT
- SSLC SOCIAL SCIENCEI II CHAPTER 03: മാനവവിഭവശേഷി വികസനം- ഇന്ത്യയില്‍-MM NOTES
- SSLC SOCIAL SCIENCE II CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA -EM NOTES
- SSLC GEOGRAPHY - CHAPTER 02: IN SEARCH OF SOURCE OF WIND -PPT -EM
- SSLC GEOGRAPHY - CHAPTER 02: IN SEARCH OF SOURCE OF WIND -PPT -MM
- SSLC GEOGRAPHY - CHAPTER 02 IN SEARCH OF SOURCE OF WIND -NOTES-EM
- SSLC GEOGRAPHY - CHAPTER 02 IN SEARCH OF SOURCE OF WIND -NOTES -MM
- SSLC GEOGRAPHY CHAP 01: ഋതുഭേദങ്ങളും സമയവും- പ്രസന്റേഷന്‍
- SSLC GEOGRAPHY CHAP 01: ഋതുഭേദങ്ങളും സമയവും-നോട്ട്
- SSLC GEOGRAPHY CHAP 01: SEASONS AND TIME PRESENTATION
- SSLC GEOGRAPHY CHAP 01: SEASONS AND TIME NOTES
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC SOCIAL SCIENCE II - NOTES AND PRSENTATION -ALL CHAPTERS
STANDARD VIII, IX AND X HINDI SECOND TERM NOTES 2023
- SSLC HINDI SECOND TERM NOTES 2023
- SSLC STD IX SECOND TERM NOTES 2023
- SSLC STD VIII SECOND TERM NOTES 2023
ഡിസംബർ മാസത്തിലെ ദിനങ്ങൾ
ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്.
ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം
ലോകമെമ്പാടും ഡിസംബര്‍ 2, വ്യാഴാഴ്ച അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അധിനിവേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തിന്റെ ക്രൂരമായ ചരിത്രമാണ് ഈ ദിനം അനുസ്മരിപ്പിക്കുന്നത്. മനുഷ്യകടത്ത്, ലൈംഗികചൂഷണം, ബാലവേല, നിര്‍ബന്ധിത വിവാഹം, സായുധ പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കുട്ടികളെ നിര്‍ബന്ധമായി നിയമിക്കുക തുടങ്ങിയ അടിമത്തത്തിന്റെ ആധുനിക രൂപങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് പിന്നിലുണ്ട്.
ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 2 ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നു. ഭോപ്പാൽ വാതകദുരന്തത്തിൽ പൊലിഞ്ഞ വിലപ്പെട്ട ജീവനുകളുടെ സ്മരണയ്ക്കായാണ് ഈ ദിനം അംഗീകരിക്കപ്പെടുന്നത്.
ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
1984 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രിയിലുണ്ടായ വാതക ചോര്‍ച്ചയാണ് ദുരന്തം വിതച്ചത്. ഭോപ്പാലില്‍ കാസി ക്യാമ്പിലേയും ജെ.പി നഗറിലേയും (ഇന്നത്തെ ആരിഫ് നഗര്‍) അമേരിക്കന്‍ കമ്പനിയായ, യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ഗ്യാസ് ടാങ്കുകളില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. വിഷവാതകത്തിന്റെ കുഴപ്പങ്ങള്‍ വീണ്ടും കുറച്ച് വര്‍ഷങ്ങള്‍ കൂടി നിലനിന്നു.
ഡിസംബർ 3 -ലോക വികലാംഗദിനം
അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.
ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം
ഡിസംബർ 4 - ദേശീയ നാവികസേന ദിനം
പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു.
ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം
ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആഘോഷിക്കപ്പെടുന്നു.
ഡിസംബർ 5 - ദേശീയ മാതൃസുരക്ഷാ ദിനം
നമ്മെ ഈ ലോകത്തിലേക്ക് നയിച്ചത് നമ്മുടെ അമ്മയാണ്. അമ്മ എന്നത് മാത്രമാണ് സത്യം. പക്ഷെ നാം പലപ്പോഴും ഈ സത്യത്തെ മറന്നുപോകുന്നു. ആ ഓര്‍മ്മ പുതുക്കാനും പാലിക്കാനുമാണ് മാതൃദിനം
ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം
സന്നദ്ധപ്രവർത്തനത്തിലൂടെ ഐക്യദാർഢ്യം എന്ന പ്രമേയം ആഘോഷിക്കുന്നു . സന്നദ്ധപ്രവർത്തനത്തിലൂടെ നല്ല മാറ്റമുണ്ടാക്കാനുള്ള നമ്മുടെ കൂട്ടായ മാനവികതയുടെ ശക്തിയെ ഈ കാമ്പയിൻ എടുത്തുകാണിക്കുന്നു.
ഡിസംബർ 6 - മഹാപരിനിർവാൺ ദിവസ്
ഡോ.ബി.ആര്‍ അംബേദ്കറുടെ (Dr. B R Ambedkar) 65-ാം ചരമവാര്‍ഷികമാണ് (Death Anniversary). 1956 ഡിസംബര്‍ 6 നാണ് ബാബാസാഹേബ് അംബേദ്കര്‍ എന്നറിയപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കര്‍ അന്തരിച്ചത്. മധ്യപ്രദേശിലെ (Madhyapradesh) മോവില്‍ ജനിച്ച അംബേദ്കര്‍ മാതാപിതാക്കളുടെ 14-ാമത്തെയും അവസാനത്തെയും കുട്ടിയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ സൈദ്ധാന്തികനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി എന്ന് വിളിക്കപ്പെടുന്ന ബാബാസാഹേബ് ഇന്ത്യയുടെ ദളിത് ആക്ടിവിസത്തിന്റെ പതാകവാഹകന്‍ കൂടിയായിരുന്നു .
ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്.[1] ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു.
ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
ഡിസംബർ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
ലോകം അഴിമതികളിൽ നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്.
ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം
ജനാധിപത്യ രാജ്യങ്ങളില്‍ അടിസ്ഥാനപരമായി മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനപരമായ ബാധ്യതയാണ്. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്.
ഡിസംബർ 10 - അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം
ഡിസംബർ 11 -അന്താരാഷ്ട്ര പർവ്വത ദിനം
അന്താരാഷ്ട്ര പർവ്വത ദിനം... പര്‍വ്വതങ്ങളുടെ സംരക്ഷണവും പർവ്വതങ്ങളുടെ സുസ്ഥിര വികസനവും മുൻനിർത്തി ആചരിക്കുന്ന ഈ ദിനം മനുഷ്യനെ സംബന്ധിച്ച് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
ഊർജം സംരക്ഷിക്കേണ്ടതിന്റെ (Energy Conservation) ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി (Energy Conservation Day) ആചരിക്കുന്നു. ആഗോള താപനത്തെക്കുറിച്ചും (Global Warming) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും (Climate Change) ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഊർജ സ്രോതസ്സുകളുടെ (Energy Resources) ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ (Fossil Fuels) ഉപഭോഗം കുറയ്ക്കുന്നതിനും ഭാവിയിൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാൻ (Awareness) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണവും
ഡിസംബർ 16 - ദേശീയ വിജയ ദിനം
ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഡിസംബര്‍ 16 എല്ലാ വര്‍ഷവും സൈന്യം ആഘോഷിക്കുന്നത്. വിജയ് ദിവസവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മ പുതുക്കലും ഡിസംബര്‍ 16 ന് നടക്കും
ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഐക്യ രാഷ്ട്രസഭ അന്താരാഷ്ട്ര ന്യൂനപക്ഷ ദിനമായി പ്രഖ്യാപിച്ച ദിവസമാണ് ഡിസംബര്‍ 18. ലോകത്തെങ്ങുമുള്ള മത-ഭാഷാ-വംശീയ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷണത്തിലേക്കും അവകാശങ്ങളുറപ്പുവരുത്തുന്നതിലേക്കും ആഗോള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുകയാണീ ദിനാചരണത്തിന്റെ ലക്ഷ്യം.
ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1] അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്.
ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
ഓരോ വർഷവും ഡിസംബർ 18-ന്, ഐക്യരാഷ്ട്രസഭ, UN-മായി ബന്ധപ്പെട്ട ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) മുഖേന , 41 ദശലക്ഷത്തിലധികം വരുന്ന ആന്തരികമായി കുടിയിറക്കപ്പെട്ടവരുൾപ്പെടെ ഏകദേശം 272 ദശലക്ഷം കുടിയേറ്റക്കാർ നൽകിയ സംഭാവനകളും അവർ നേരിടുന്ന വെല്ലുവിളികളും ഉയർത്തിക്കാട്ടാൻ അന്താരാഷ്ട്ര കുടിയേറ്റ ദിനം ആചരിക്കുന്നു.
ഡിസംബർ 19 - ഗോവ വിമോചന ദിനം
ഗോവ, ദാമൻ, ദിയു വിമോചന ദിനം എല്ലാ വർഷവും ഡിസംബർ 9 ന് ഇന്ത്യയിൽ ആചരിക്കുന്നു പോർച്ചുഗീസ് ഭരിച്ചിരുന്ന ഗോവയെ ഇന്ത്യൻ സായുധ സേന പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത് . കൂടാതെ, ഈ ദിവസം ഇന്ത്യ യൂറോപ്യൻ ഭരണത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമായിരുന്നു.
ഡിസംബർ 20 - അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം
ഡിസംബര്‍ 20 അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനമായാണ് (International Human Solidarity Day) ആചരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (united nations) ആചരണ ദിനമാണിത്.
ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
ഇന്ത്യൻ സർക്കാർ ഡിസംബർ 22 ദേശീയ ഗണിതദിനമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനായി 2012 ഫെബ്രുവരി 26 ന് മദ്രാസ് സർവകലാശാലയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് ഇത് പ്രഖ്യാപിച്ചത്. 2012 ദേശീയ ഗണിത വർഷമായി ആഘോഷിക്കുമെന്നും ഈ അവസരത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ഡിസംബർ 23 - ദേശീയ കർഷക ദിനം (ചൗധരി ചരൺ സിംഗിന്റെ ജന്മ ദിനം)
ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
എല്ലാ വർഷവും ഡിസംബർ 24 ഇന്ത്യയിൽ ഒരു പ്രത്യേക പ്രമേയവുമായി ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നു . ഈ വർഷം ദേശീയ ഉപഭോക്തൃ ദിനം "ഉപഭോക്തൃ പരാതികൾ സമയബന്ധിതമായി തീർപ്പാക്കൽ" എന്ന പ്രമേയത്തിലാണ് ആചരിക്കുന്നത് .
ഈ ദിവസം , 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനത്തിലെ ചരിത്രപരമായ നാഴികക്കല്ലായിട്ടാണ് ഈ നിയമം നിലവിൽ വന്നത്.
ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)
സദ്ഭരണ ദിനം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തീയതി ഇന്ത്യയിൽ ആചരിക്കുന്നു . സർക്കാരിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇന്ത്യൻ ജനതയിൽ അവബോധം വളർത്തിക്കൊണ്ട് പ്രധാനമന്ത്രി വാജ്‌പേയിയെ ആദരിക്കുന്നതിനായി 2014-ൽ സദ്ഭരണ ദിനം സ്ഥാപിതമായി.
ഡിസംബർ 26 - ലോക ബോക്സിങ് ദിനം
ക്രിസ്തുമസിന്റെ പിറ്റേന്ന് ബോക്സിംഗ് ദിനമായി ആചരിക്കുന്ന പതിവുണ്ട് പല പാശ്ചാത്യരാജ്യങ്ങളിലും. ബോക്സിംഗ് ഡേയ്ക്ക് ബോക്സിംഗുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ദയവായി ധരിക്കരുത്. ക്രിസ്തുമസ് പിറ്റേന്നായ ഡിസംബര്‍ 26ഉം ഈ രാജ്യങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 26ഉം അവധിയാണെങ്കില്‍ പിന്നാലെ വരുന്ന പ്രവൃത്തി ദിനം ഒഴിവു ദിവസമായി പ്രഖ്യാപിച്ച് അവര്‍ ആഘോഷിക്കുകയും ചെയ്യും.
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ, ഹയർസെക്കൻഡറി / വി.എച്ച്.എസ്.ഇ മാർച്ച് 10 ന് തുടങ്ങും
2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 നും തുടങ്ങും.
പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക്‌ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകൾക്കിടയിൽ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എസ്.എൽ.സി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പൊതുപരീക്ഷ എഴുതുക. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 10 നുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകർ മൂല്യനിർണയം നടത്തും.
ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ ഒൻപത് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 25 നുള്ളിൽ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയിൽ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിർണയം നടത്തും.
പരീക്ഷക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയിൽ പൂർത്തിയാക്കിയതിന്റെ തെളിവാണ് നേരത്തെ തന്നെ പരീക്ഷാ തീയ്യതികൾ പ്രഖ്യാപിക്കാനായതെന്നു മന്ത്രി പറഞ്ഞു.
കോവിഡ് മൂലം മുടങ്ങിയ ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള പുതിയ രീതിയിലുള്ള പരിശീലന പരിപാടി ഡിസംബറിൽ തുടങ്ങും. ഒരു മാസം നീളുന്ന റസിഡൻഷ്യൽ പരിശീലനം ഗവേഷണ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലാ വകുപ്പുകൾ എന്നിവിടങ്ങളിൽ ആയിരിക്കും.
ബോഡി ഷേമിങ്ങിനെതിരെ സ്‌കൂളുകളിൽ ബോധവൽക്കരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബോഡി ഷേമിങ്ങ് ഭയന്ന് സ്‌കൂളിലേക്ക് വരാൻ മടിക്കുന്ന വിദ്യാർഥികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും.
എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം പദ്ധതി ജനുവരി 10 നുള്ളിൽ യാഥാർഥ്യമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും പി.ടി.എ, മദർ പി.ടി.എ കമ്മിറ്റികൾ നിലവിൽ വരണം. ചില സ്‌കൂളുകളിലെങ്കിലും പഴയ കമ്മിറ്റികളാണ് തുടരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും പങ്കെടുത്തു.
Kerala piravi-ദേശപ്പെരുമകൾ
മെച്ചപ്പെട്ട നിലവാരം കൊണ്ട് നാടിൻ്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ അത്തരം ചില പെരുമകളെ സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
Kerala piravi-ദേശപ്പെരുമകൾ Download
SCHOOL ELECTION FULL GUIDE, SOFTWARE
സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
- നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി: 19-10-2022 (വൈകിട്ട് 3 മണി)
- നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന: 21-10-2022 (വൈകിട്ട് 3 മണി)
- സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: 25-10-2022 (3pm)
- സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു: 26-10-2022 (3pm)
- വോട്ടെടുപ്പ് തീയതി: 28-10-2022 (രാവിലെ 11)
- വോട്ടെണ്ണൽ: 28-10-2022 (1pm)
- ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് : 31-10-2022
Downloads
School Parliament Election Schedule 2022.
Guidelines for School Parliament Election
Nomination Form and All Forms
സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് തിയ്യതികൾ പുനഃക്രമീകരിച്ചു
FIRST TERMINAL EXAMINATION ANSWER KEY - KALAPADANAM - CLASS -
കേരളത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ പ്രവൃത്തിദിനം; സെപ്തംബർ 2 മുതലാണ് ഓണ അവധി ആരംഭിക്കുന്നത്
ക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ തിങ്കൾ (ഓഗസ്റ്റ് 8) അവധി
ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും, ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്സറികൾ,CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2022 ന് അവധി പ്രഖ്യാപിക്കുന്നു.
ആലപ്പുഴ - കുട്ടനാട് താലൂക്ക്
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ തിങ്കൾ (2022 ആഗസ്റ്റ് 8 ) അവധി
മുഹറം അവധി പുനർനിശ്ചയിച്ചു
മുഹറം അവധി ഓഗസ്റ്റ് ഒമ്പതിന് പുനർനിശ്ചയിച്ച് സർക്കാർ. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. അവധി പുനർനിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട് നടക്കും
സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും
സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ കലോത്സവം ഈ വർഷം സെപ്റ്റംബർ 3,4,5 തീയതികളിൽ കണ്ണൂരിലും നടക്കും.
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ് നടക്കുന്നത്.
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു: മന്ത്രി
ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റിൽ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകൾക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇന്നലെ (ഓഗസ്റ്റ് 3) മുതൽ വിതരണം തുടങ്ങി.
കേന്ദ്ര വിഹിതമായി 2021-22 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ഓഗസ്റ്റ് 5 മുതൽ
First Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി
അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം.
ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ഓഗസ്റ്റ് 10, വൈകിട്ട് നാലിനു മുമ്പ് അലോട്ട്‌മെന്റ ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി (ഓഗസ്റ്റ് 5) അവധി
- കോട്ടയം
- ആലപ്പുഴ
- ഇടുക്കി
- വയനാട്
- എറണാകുളം
- കണ്ണൂർ
- തൃശ്ശൂർ
- പത്തനംതിട്ട
- പാലക്കാട്
എന്നീ ജില്ലകളിൽ തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച(ഓഗസ്റ്റ് 4) അവധി
കോട്ടയം
ആലപ്പുഴ
എറണാകുളം
ഇടുക്കി
തൃശൂർ
തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു.
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2022മുഖ്യഘട്ട ആദ്യ അലോട്ട്മെൻറ് റിസൽട്ട് 2022 ആഗസ്റ്റ് 5ന്
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2022
മുഖ്യഘട്ട ആദ്യ അലോട്ട്മെൻറ് റിസൽട്ട് 2022 ആഗസ്റ്റ് 5 ന് രാവിലെ 9 മണിക്ക്.
ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യ ഘട്ട ആദ്യ അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും 2022 ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് പത്തിന് വൈകിട്ട് 5 മണിക്ക് പൂർത്തീകരിക്കുന്നതാണ്.
കനത്ത മഴയെ തുടർന്ന് അവധി
- ആലപ്പുഴ
- കോഴിക്കോട്
- തൃശ്ശൂർ
- കോട്ടയം
- എറണാകുളം
- മലപ്പുറം
- ഇടുക്കി
- പത്തനംതിട്ട
- പാലക്കാട്
- വയനാട്
- തിരുവനന്തപുരം
- കൊല്ലം
SSLC EXAM 2022 ENGLISH - 2 MODEL QUESTIONS AND ANSWERS
2022ലെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Daily English Classroom എന്ന യൂട്യൂബ് ചാനൽ.
SSLC EXAM 2022 ENGLISH - MODEL QUESTIONS I AND ANSWERS
SSLC EXAM 2022 ENGLISH - MODEL QUESTIONS II AND ANSWERS
SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- 1. അറിയാനും പ്രതികരിക്കാനും
- 1. Sensations And Responses
- 2. അറിവിന്റെ വാതായനങ്ങൾ
- 2. Windows Of Knowledge
- 3. സമസ്ഥിതിക്കായുള്ള രാസന്ദേശങ്ങൾ
- 3. Chemical Messages For Homeostasis
- അധ്യായം 4 - അകറ്റിനിർത്താം രോഗങ്ങളെ
- Unit-4 Keeping Diseases Away
- അധ്യായം - 5 - പ്രതിരോധത്തിന്റെ കാവലാളുകള്‍
- Unit-5 Soldiers of Defense
- Unit-6 ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ
- Unit-6 UNRAVELLING GENETIC MYSTERIES
- Unit-7 നാളെയുടെ ജനിതകം
- Unit-7 GENETICS OF THE FUTURE
- Unit- 8 ജീവൻ പിന്നിട്ട പാതകൾ
- Unit- 8 THE PATHS TRAVERSED BY LIFE
SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]
SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS
2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു
Rasheed Odakkal
SSLC-2022-SOCIALSCIENCE-FOCUS-AREA-NOTES-AND-MODEL-QUESTION-PAPER-BY-U.C.VAHID SIR
SSLC-2022-PHYSICS-FOCUS-AREA-NOTES_CHAPTER-1,2,3
✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.
- ചാപ്റ്റർ 1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
- ചാപ്റ്റർ 2 വൈദ്യുത കാന്തിക ഫലം
- ചാപ്റ്റർ 3 വൈദ്യുത കാന്തിക പ്രേരണം
സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്
- ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ രണ്ട് ആഴ്ചത്തേയ്ക്ക്ക് അടക്കുന്നു.
- ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം.
- കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
- സ്കൂളുകൾ വാക്സിനേഷൻ കേന്ദ്രങ്ങൾ ആക്കും.
- പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം പിന്നീട്
VIJAYABHERI STEP-UP 22 ( BRIDGE COURSE FOR MALAYALAM 8th & 9th STANDARD )
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ മലയാളം പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയലാണ് STEP-UP 22. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.
MORE POSTS
VIJAYABHERI STEP-UP 22 (BRIDGE COURSE FOR ENGLISH 8th & 9th STANDARD)
VIJAYABHERI STEP-UP 22 MATHEMATICS (BRIDGE COURSE FOR 8th & 9th STANDARD)
VIJAYABHERI STEP-UP 22 ( BRIDGE COURSE FOR ENGLISH 8th & 9th STANDARD )
VIJAYABHERI STEP-UP 22 ( BRIDGE COURSE FOR ENGLISH 8th & 9th STANDARD )
VIJAYABHERI STEP-UP 22 MATHEMATICS (BRIDGE COURSE FOR 8th & 9th STANDARD)


















.jpeg)