Labels

SSLC -Physics-note-chap 1- English medium


പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഇംഗ്ലഷ് നോട്ട്സ് ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS പരപ്പുരിലെ അദ്ധ്യാപകൻ ശ്രീ ജാബിര്‍ കെ.കെ സാര്‍.കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കി ഞങ്ങളുമായി പങ്കുവെച്ച ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


പത്താം ക്ലാസ്സിലെ ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട "സമഗ്രമായപഠനവിഭവങ്ങൾ"


ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്ന പത്താം ക്ലാസ്സിലെ രണ്ടാം അദ്ധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകുമായ ശ്രീ യൂ.സി വാഹിദ് സാർ.അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും സേവനത്തിനും നന്ദി പ്രകാശിപ്പിക്കട്ടെ.ഈ പോസ്റ്റിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു ഡോക്യുമെന്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ വിഡിയോ എല്ലാം അയച്ചു തന്നതിന് വാഹിദ് സാറിന് ബ്ലോഗിന്റെ പ്രത്യേക പേരിലുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ

CIick Here to Downlode SS I world in the Twentieth century (ലോകം 20-ാം നൂറ്റാണ്ടിൽ)


രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു ഡോക്യുമെന്ററി




The Great Dictator - Great Speech for Humanity




---------------------------------------------









പത്താം ക്ലാസ്സിലെ ഗണിതം ഒന്ന്,രണ്ട് അദ്ധ്യായത്തിലെ വർക്ക് ഷീറ്റുകൾ

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... 1 മുതൽ 17 വരെ ഉള്ള വർക്ക് ഷീറ്റുകൾ സമാന്തര ശ്രേണിയിലെയാണ്.18 മുതലാണ് വൃത്തങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടത്.

Last Update: 11/07/2019 9:24 PM





















പത്താം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ സംക്രമണമൂലക സവിശേഷതയായ നിറമുള്ള സംയുക്തങ്ങൾ

പത്താം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ സംക്രമണമൂലക സവിശേഷതയായ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുവാനുള്ള അവയുടെ കഴിവ് വ്യക്തമാക്കാൻ കഴിയുന്ന ഒരു പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും Ezhippuram GHSS South Ernakulam സ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



പത്താം ക്ലാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റ്

 പത്താം ക്ലാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ ആയ വെദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റിനുള്ള ഒരു ടൂൾ അയച്ചു തന്നിരിക്കുകയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സണായ ഇബ്രാഹിം സാർ. സാറിന് ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചോദ്യങ്ങൾ ഇവിടെ
      Click Here to Downlode EM 
Click Here to Downlode EM Answer key

   Click Here to Downlode MM 
Click Here to Downlode MM Answer key

പുതിയ ബയോളജി ക്ലാസ് 9 ടെക്സ്റ്റിലെ ആദ്യ 4 യൂനിറ്റിന്റെ (Part 1 ) മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ് നോട്സ്

മെച്ചപ്പെടുത്തിയ ബയോളജി ക്ലാസ് 9 ടെക്സ്റ്റിലെ ആദ്യ 4 യൂനിറ്റിന്റെ (Part 1 ) മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ് നോട്സ് pdf 13 പേജിൽ - തയ്യാറാക്കിയത് റഷീദ് ഓടക്കൽ, GVHSS കൊണ്ടോട്ടി.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.


പത്താം ക്ലാസ്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പാഠഭാഗത്തെ ഫ്യൂസിന്റെ പ്രവർത്തനം കാണാം.

വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പത്താം ക്ലാസ്സിലെ അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു വിജ്ഞാനപ്രദമായ വീഡിയോ ഷെയർ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ് സൗത്തിലെ ഫിസിക്സ് അദ്ധ്യാപകനും ബ്ലോഗ് റിസോഴ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ. സാധാരണ ഗതിയിൽ ക്ലാസ് റൂമിൽ ചെയ്തു കാണിക്കാൻ ബുദ്ധിമുട്ടുള്ള (അപകട സാധ്യത ഉള്ളതിനാൽ ) ഒന്നാണ് ഫ്യൂസിന്റെ പ്രവർത്തനം. ഈ പ്രവർത്തനത്തിന്റ വീഡിയോ കാണൂ.





സമ്പൂർണ്ണയിൽ വിവരങ്ങൾ ചേർക്കാനുള്ള ഫോമുകൾ

സമ്പൂര്‍ണ്ണയില്‍  കുട്ടികളുടെ  വിവര്‍ങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കുട്ടികളില്‍നിന്ന് ഡാറ്റാ ശേഖരിക്കാന്‍വേണ്ടി തയ്യാറാക്കിയ ഫോം  ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GHSS കിളിമാനൂരിലെ അധ്യാപകന്‍  ശ്രീ ഉന്‍മേഷ് ബി സാര്‍. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ പൂരിപ്പിക്കേണ്ട എല്ലാ ഫീല്‍ഡുകളെയും ഉല്‍പ്പെടുത്തിയ ഈ ഫോം, ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ശ്രീ ഉന്‍മേഷ് സാറിന് ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
click Here to Downlode Sampoorna Form By Unmesh B(for School use only)

ഒമ്പതാം ക്ലാസ്സിലെ ഫിസിക്സ് പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഒമ്പതാം ക്ലാസ്സിലെ ഫിസിക്സുമായി ബന്ധപ്പെട്ട പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒരു ചെറിയ പരീക്ഷണത്തിലൂടെ ബോദ്ധ്യപ്പെടുത്തി തരുകയാണ്  GHSS South Ezhippuram   Ernakulam സ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോ പബ്ലിഷ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ചാനൽ സബ്സ്ക്രെബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കു ചെയ്യാനും മറക്കരുതേ.


പ്ലവക്ഷമബലത്തെ (Buoyancy) സ്വാധീനിക്കു
ന്ന ഘടകങ്ങള്‍:ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് ബോയന്‍സി. ഇത് ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വലിപ്പത്തെ
യും (വ്യാപ്തത്തെയും) ദ്രവത്തിന്റെ സാന്ദ്രതയെയും ആശ്രയിക്കുന്നു.
ഈ വീഡിയോയെ സംബന്ധിച്ച് എബ്രഹാം സാറിന്റെ വിശദീകരണം

പത്താം ക്ലാസ്സ് ഗണിതം ഒന്നാം അധ്യായം സമാന്തര ശ്രേണികൾ

പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ  മാതൃകാ ചോദ്യങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന്  ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.തിരക്കു കൾക്കിടയിലും ഇത്തരത്തിൽ ഉള്ള നല്ല ഉദ്യമം ചെയ്യുന്ന നിരവധി അദ്ധ്യാപകരുണ്ട്.യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർക്ക് ഗുരുസമഗ്ര ഹെഡിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടേ.

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരി വിരുദ്ധ ദിന ക്വിസ് I

ലഹരി വിരുദ്ധ ദിന ക്വിസ് II

ലഹരി വിരുദ്ധ ദിന ക്വിസ് III

പ്രസംഘം





CLASS 8 UNIT 2 NOTES നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)


എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം പാഠമായ നദീതട സംസ്കാരങ്ങളിലൂടെ എന്നതിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSS ലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാoഭാഗത്തിലെ പരീക്ഷണങ്ങൾ

വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ്  GHSS South Ezhippuram സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്‌സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.

ജൂള്‍ ഹീറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ജൂള്‍ ഹീറ്റിങ്ങ്. ഇങ്ങനെയുണ്ടാകുന്ന താപത്തിന്റെ അളവ് ചലകത്തിന്റെ പ്രതിരോധത്തെയും പ്രവഹിക്കുന്ന വൈദ്യുതിയുടെ തീവ്രതയെയും ആശ്രയിക്കുന്നു.


ഒരേനീളവും വണ്ണവുമുള്ള ഒരു നിക്രോംകമ്പിയും ചെമ്പുകമ്പിയും (വ്യത്യസ്തപ്രതിരോധമുള്ള രണ്ട് പ്രതിരോധകങ്ങള്‍) സര്‍ക്യൂട്ടില്‍ ശ്രേണിയായി (Series) ക്രമീകരിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിചാചാല്‍ ഏതുകമ്പിയിലാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്?


ഫിലമെന്റ് ലാമ്പുകള്‍ വായുശൂന്യമാക്കി ഉപയോഗിക്കുന്നതെന്തുകൊണ്ട്?

വായുവിന്റെ സാന്നിധ്യത്തില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ (ചൂടാക്കുമ്പോള്‍) ഫിലമെന്റ് എരിഞ്ഞുപോകുന്നു.അതിനാല്‍ ക്രിയാശീലം കുറവുള്ള നൈട്രജനോ അലസവാതകമോ നിറച്ചാണ് ഫിലമെന്റ് ലാമ്പുകള്‍ ഉപയോഗിക്കുന്നത്.

പത്താം ക്ലാസ്സിലെ കാറ്റിന്റെ ഉറവിടം തേടി എന്ന പാoഭാഗവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ

പത്താം ക്ലാസ്സിലെ പുതിയ സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ കാറ്റിന്റെ ഉറവിടം തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പി.ഡി.എഫ് ഫോർമാറ്റിേലുള്ള പ്രസന്റേഷൻ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് SIHSS ഉമ്മത്തുരിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ UC അബ്ദുൾ വാഹിദ് സാർ,അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. 

Downlode Presentation For English Medium 


മാതൃകാ ചോദ്യങ്ങള്‍ :ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "ദ്രവബലങ്ങള്‍" എന്ന അദ്ധ്യായത്തിലെ


ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "ദ്രവബലങ്ങള്‍" എന്ന അധ്യായത്തിലെ ഏതാനും മാതൃകാ ചോദ്യങ്ങള്‍ (ഇംഗ്ലീഷ്,മലയാളം) ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഗുരുസമഗ്ര ബ്ലോഗ്  റിസോഴ്സ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC- PHYSICS- CHAPTER I EFFECTS OF ELECTRIC CURRENT (MALAYALAM MEDIUM)



പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS പറപ്പുരിലെ അദ്ധ്യാപകൻ ശ്രീ ജാബിര്‍ കെ.കെ സാര്‍.കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കി ഞങ്ങളുമായി പങ്കുവെച്ച ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ 1 മുതൽ 4 വരെ യൂണിറ്റുകളുടെ Simplifid Notes മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ജി.വി.എച്ച്.എസ്. എസ്, കൊണ്ടോട്ടിയിലെ ബയോളജി അദ്ധ്യാപകനായ ശ്രീ. റഷീദ് ഓടക്കല്‍,  സാറിനു ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



പ്രൈമറി സ്കൂളുകൾ ഹൈടെക് ആക്കുന്നതിന് മുമ്പുള്ള ധാരണാപത്രം കൈറ്റും സ്കൂളും തമ്മിൽ ചെയ്യേണ്ടത്

പ്രൈമറി സ്കൂളുകൾ ഹൈടെക്ക് ആക്കുന്നതിന് മുമ്പ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിന് ഉത്തരവായി.

ഒന്നാം സപ്ലിമെന്റെറി റിസൽട്ട് പ്രസിദ്ധപ്പെടുത്തി

SUPPLEMENTARY RESULTSPUBLISHED


Check result



വള്ളത്തോൾ നാരായണമേനോൻ

ആധുനിക
വള്ളത്തോൾ
 നാരാായണ
 മേനോൻ
കവിത്രയത്തിൽപ്പെട്ട കവി.മലബാറിലെ വെട്ടത്തു നാട്ടിൽ 1878 ഒക്ടോബറിൽ ജനിച്ചു.കുട്ടിക്കാലം മുതലേ കവിതാ രചന തുടങ്ങി.1909 ൽ ഇദ്ദേഹത്തിന് കേൾവി ശക്തി നഷ്ടപ്പെട്ടു.ഇതിന്റെ ചികിത്സ നടന്നുകൊണ്ടിരുന്ന കാലത്താണ് ചിത്ര യോഗം മഹാകാവ്യം രചിച്ചത്.പിന്നീട് മാർക്കണ്ഡേയ പുരാണം,പത്മപുരാണം,വാമനപുരാണം,മത്സപുരാണം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃകൃതത്തിൽ നിന്നും പരിഭാഷപ്പെടുത്തി. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1958 മാർച്ചിൽ അന്തരിച്ചു.
പ്രധാന കൃതികൾ
മഗ്ദലനമറിയം,ബന്ധനസ്ഥനായ അനിരുദ്ധൻ,
ശിഷ്യനും മകനും, അച്ഛനും മകളും, കൊച്ചു സീത,സാഹിത്യമഞ്ജരി(11 ഭാഗങ്ങൾ), കർമഭൂമിയുടെ പിഞ്ചുകാൽ.പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്.
വാല്മീകിരാമായണം വിവർത്തനം നടത്തിയതിനാൽ വള്ളത്തോൾ 'കേരളവാല്മികി എന്നും അറിയപ്പെടുന്നു.
കേരള കലാമണ്ഡലം
കേരളത്തിന്റെ തനതു കലയായ കഥകളിയെ വളർത്തിക്കൊണ്ടു വരുന്നതിന് മുകുന്ദരാജാ,കുഞ്ഞുണ്ണി രാജാ എന്നിവരോടോപ്പം ചേർന്ന് വള്ളത്തോൾ 1927 ൽ കലാമണ്ഡലം സ്ഥാപിച്ചു.

വള്ളത്തോളിനെക്കുറിച്ചൊരു ഡോക്യുമെന്ററി





വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിത

രചനകൾ

കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986
അവലംബം:വിക്കീപീഡിയ



സർവ്വവും സൂര്യനാൽ എന്ന ഒമ്പതാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം പുസ്തകത്തെ ആധാരമാക്കിയ ഇംഗ്ലീഷ് പ്രസന്റേഷൻ

സർവ്വവും സൂര്യനാൽ എന്ന ഒമ്പതാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം പുസ്തകത്തെ ആധാരമാക്കിയ ഇംഗ്ലീഷ് പ്രസന്റേഷൻ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഉമ്മത്തൂർ SIHSS ലെ അദ്ധ്യാപകനും ബ്ലോഗിലെ പ്രേക്ഷകർക്ക് പരിചിതനുമായ ശ്രീ UC വാഹിദ് സാർ.സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടേ.ഈ പ്രസന്റേഷൻ അദ്ധ്യാപകർക്ക് ക്ലാസ്സെടുക്കാൻ ഉപയോഗിക്കാം. ഒപ്പം വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാണ്


ആദ്യകാല മനുഷ്യജീവിതം എന്ന എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം പുസ്തകത്തെ ആധാരമാക്കിയ പ്രസന്റേഷൻ

ആദ്യകാല മനുഷ്യജീവിതം എന്ന എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം പുസ്തകത്തെ ആധാരമാക്കിയ പ്രസന്റേഷൻ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഉമ്മത്തൂർ SIHSS ലെ അദ്ധ്യാപകനും ബ്ലോഗിലെ പ്രേക്ഷകർക്ക് പരിചിതനുമായ ശ്രീ UC വാഹിദ് സാർ.സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടേ.