Ticker

6/recent/ticker-posts

ഡിസംബർ മാസത്തിലെ ദിനങ്ങൾ



ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം

ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു. 


ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്.


ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം

ലോകമെമ്പാടും ഡിസംബര്‍ 2, വ്യാഴാഴ്ച അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അധിനിവേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തിന്റെ ക്രൂരമായ ചരിത്രമാണ് ഈ ദിനം അനുസ്മരിപ്പിക്കുന്നത്. മനുഷ്യകടത്ത്, ലൈംഗികചൂഷണം, ബാലവേല, നിര്‍ബന്ധിത വിവാഹം, സായുധ പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കുട്ടികളെ നിര്‍ബന്ധമായി നിയമിക്കുക തുടങ്ങിയ അടിമത്തത്തിന്റെ ആധുനിക രൂപങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് പിന്നിലുണ്ട്.


ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം

ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 2 ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നു. ഭോപ്പാൽ വാതകദുരന്തത്തിൽ പൊലിഞ്ഞ വിലപ്പെട്ട ജീവനുകളുടെ സ്മരണയ്ക്കായാണ് ഈ ദിനം അംഗീകരിക്കപ്പെടുന്നത്.


ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം

1984 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാത്രിയിലുണ്ടായ വാതക ചോര്‍ച്ചയാണ് ദുരന്തം വിതച്ചത്. ഭോപ്പാലില്‍ കാസി ക്യാമ്പിലേയും ജെ.പി നഗറിലേയും (ഇന്നത്തെ ആരിഫ് നഗര്‍) അമേരിക്കന്‍ കമ്പനിയായ, യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ഗ്യാസ് ടാങ്കുകളില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. വിഷവാതകത്തിന്റെ കുഴപ്പങ്ങള്‍ വീണ്ടും കുറച്ച് വര്‍ഷങ്ങള്‍ കൂടി നിലനിന്നു.


ഡിസംബർ 3 -ലോക വികലാംഗദിനം

അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.
ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം


ഡിസംബർ 4 - ദേശീയ നാവികസേന ദിനം

പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 


ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം

ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആഘോഷിക്കപ്പെടുന്നു. 


ഡിസംബർ 5 - ദേശീയ മാതൃസുരക്ഷാ ദിനം

നമ്മെ ഈ ലോകത്തിലേക്ക് നയിച്ചത് നമ്മുടെ അമ്മയാണ്. അമ്മ എന്നത് മാത്രമാണ് സത്യം. പക്ഷെ നാം പലപ്പോഴും ഈ സത്യത്തെ മറന്നുപോകുന്നു. ആ ഓര്‍മ്മ പുതുക്കാനും പാലിക്കാനുമാണ് മാതൃദിനം


ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം

സന്നദ്ധപ്രവർത്തനത്തിലൂടെ ഐക്യദാർഢ്യം എന്ന പ്രമേയം ആഘോഷിക്കുന്നു . സന്നദ്ധപ്രവർത്തനത്തിലൂടെ നല്ല മാറ്റമുണ്ടാക്കാനുള്ള നമ്മുടെ കൂട്ടായ മാനവികതയുടെ ശക്തിയെ ഈ കാമ്പയിൻ എടുത്തുകാണിക്കുന്നു.

ഡിസംബർ 6 - മഹാപരിനിർവാൺ ദിവസ്

ഡോ.ബി.ആര്‍ അംബേദ്കറുടെ (Dr. B R Ambedkar) 65-ാം ചരമവാര്‍ഷികമാണ് (Death Anniversary). 1956 ഡിസംബര്‍ 6 നാണ് ബാബാസാഹേബ് അംബേദ്കര്‍ എന്നറിയപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കര്‍ അന്തരിച്ചത്. മധ്യപ്രദേശിലെ (Madhyapradesh) മോവില്‍ ജനിച്ച അംബേദ്കര്‍ മാതാപിതാക്കളുടെ 14-ാമത്തെയും അവസാനത്തെയും കുട്ടിയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ സൈദ്ധാന്തികനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി എന്ന് വിളിക്കപ്പെടുന്ന ബാബാസാഹേബ് ഇന്ത്യയുടെ ദളിത് ആക്ടിവിസത്തിന്റെ പതാകവാഹകന്‍ കൂടിയായിരുന്നു .


ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം

ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്.[1] ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു.


ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം


ഡിസംബർ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

ലോകം അഴിമതികളിൽ നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്.


ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം

ജനാധിപത്യ രാജ്യങ്ങളില്‍ അടിസ്ഥാനപരമായി മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനപരമായ ബാധ്യതയാണ്. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്.


ഡിസംബർ 10 - അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം


ഡിസംബർ 11 -അന്താരാഷ്ട്ര പർവ്വത ദിനം

അന്താരാഷ്ട്ര പർവ്വത ദിനം... പര്‍വ്വതങ്ങളുടെ സംരക്ഷണവും പർവ്വതങ്ങളുടെ സുസ്ഥിര വികസനവും മുൻനിർത്തി ആചരിക്കുന്ന ഈ ദിനം മനുഷ്യനെ സംബന്ധിച്ച് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 


ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം

ഊർജം സംരക്ഷിക്കേണ്ടതിന്റെ (Energy Conservation) ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി (Energy Conservation Day) ആചരിക്കുന്നു. ആഗോള താപനത്തെക്കുറിച്ചും (Global Warming) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും (Climate Change) ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഊർജ സ്രോതസ്സുകളുടെ (Energy Resources) ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ (Fossil Fuels) ഉപഭോഗം കുറയ്ക്കുന്നതിനും ഭാവിയിൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാൻ (Awareness) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണവും


ഡിസംബർ 16 - ദേശീയ വിജയ ദിനം

ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഡിസംബര്‍ 16 എല്ലാ വര്‍ഷവും സൈന്യം ആഘോഷിക്കുന്നത്. വിജയ് ദിവസവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മ പുതുക്കലും ഡിസംബര്‍ 16 ന് നടക്കും


ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം

ഐക്യ രാഷ്ട്രസഭ അന്താരാഷ്ട്ര ന്യൂനപക്ഷ ദിനമായി പ്രഖ്യാപിച്ച ദിവസമാണ് ഡിസംബര്‍ 18. ലോകത്തെങ്ങുമുള്ള മത-ഭാഷാ-വംശീയ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷണത്തിലേക്കും അവകാശങ്ങളുറപ്പുവരുത്തുന്നതിലേക്കും ആഗോള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുകയാണീ ദിനാചരണത്തിന്റെ ലക്ഷ്യം.


ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം

ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1] അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്.


ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം

ഓരോ വർഷവും ഡിസംബർ 18-ന്, ഐക്യരാഷ്ട്രസഭ, UN-മായി ബന്ധപ്പെട്ട ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) മുഖേന , 41 ദശലക്ഷത്തിലധികം വരുന്ന ആന്തരികമായി കുടിയിറക്കപ്പെട്ടവരുൾപ്പെടെ ഏകദേശം 272 ദശലക്ഷം കുടിയേറ്റക്കാർ നൽകിയ സംഭാവനകളും അവർ നേരിടുന്ന വെല്ലുവിളികളും ഉയർത്തിക്കാട്ടാൻ അന്താരാഷ്ട്ര കുടിയേറ്റ ദിനം ആചരിക്കുന്നു.


ഡിസംബർ 19 - ഗോവ വിമോചന ദിനം

ഗോവ, ദാമൻ, ദിയു വിമോചന ദിനം  എല്ലാ വർഷവും ഡിസംബർ 9 ന് ഇന്ത്യയിൽ ആചരിക്കുന്നു പോർച്ചുഗീസ് ഭരിച്ചിരുന്ന ഗോവയെ ഇന്ത്യൻ സായുധ സേന പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത് . കൂടാതെ, ഈ ദിവസം ഇന്ത്യ യൂറോപ്യൻ ഭരണത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമായിരുന്നു.


ഡിസംബർ 20 - അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം

ഡിസംബര്‍ 20 അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനമായാണ് (International Human Solidarity Day) ആചരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (united nations) ആചരണ ദിനമാണിത്.


ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)

ഇന്ത്യൻ സർക്കാർ ഡിസംബർ 22 ദേശീയ ഗണിതദിനമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125-ാം വാർഷികം ആഘോഷിക്കുന്നതിനായി 2012 ഫെബ്രുവരി 26 ന് മദ്രാസ് സർവകലാശാലയിൽ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗാണ് ഇത് പ്രഖ്യാപിച്ചത്. 2012 ദേശീയ ഗണിത വർഷമായി ആഘോഷിക്കുമെന്നും ഈ അവസരത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.


ഡിസംബർ 23 - ദേശീയ കർഷക ദിനം (ചൗധരി ചരൺ സിംഗിന്റെ ജന്മ ദിനം)

ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.


ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം

എല്ലാ വർഷവും ഡിസംബർ 24 ഇന്ത്യയിൽ ഒരു പ്രത്യേക പ്രമേയവുമായി ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നു . ഈ വർഷം ദേശീയ ഉപഭോക്തൃ ദിനം "ഉപഭോക്തൃ പരാതികൾ സമയബന്ധിതമായി തീർപ്പാക്കൽ" എന്ന പ്രമേയത്തിലാണ് ആചരിക്കുന്നത് .

ഈ ദിവസം , 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനത്തിലെ ചരിത്രപരമായ നാഴികക്കല്ലായിട്ടാണ് ഈ നിയമം നിലവിൽ വന്നത്.


ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)

സദ്ഭരണ ദിനം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തീയതി ഇന്ത്യയിൽ ആചരിക്കുന്നു . സർക്കാരിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇന്ത്യൻ ജനതയിൽ അവബോധം വളർത്തിക്കൊണ്ട് പ്രധാനമന്ത്രി വാജ്‌പേയിയെ ആദരിക്കുന്നതിനായി 2014-ൽ സദ്ഭരണ ദിനം സ്ഥാപിതമായി. 


ഡിസംബർ 26 - ലോക ബോക്സിങ് ദിനം

ക്രിസ്തുമസിന്റെ പിറ്റേന്ന് ബോക്സിംഗ് ദിനമായി ആചരിക്കുന്ന പതിവുണ്ട് പല പാശ്ചാത്യരാജ്യങ്ങളിലും. ബോക്സിംഗ് ഡേയ്ക്ക് ബോക്സിംഗുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ദയവായി ധരിക്കരുത്. ക്രിസ്തുമസ് പിറ്റേന്നായ ഡിസംബര്‍ 26ഉം ഈ രാജ്യങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 26ഉം അവധിയാണെങ്കില്‍ പിന്നാലെ വരുന്ന പ്രവൃത്തി ദിനം ഒഴിവു ദിവസമായി പ്രഖ്യാപിച്ച് അവര്‍ ആഘോഷിക്കുകയും ചെയ്യും.


Post a Comment

0 Comments