Ticker

6/recent/ticker-posts

SSLC REVALUATION/PHOTOCOPY/SCRUTINY 2021

 


2021 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ 17/07/2021 മുതൽ 23/07/2021 വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 

ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയസെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 23 -ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. 

ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്.


Post a Comment

0 Comments