എസ്എസ്എൽസി പരീക്ഷയുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. ജൂലൈ 15 ഓടെ ഫലപ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ടാബുലേഷൻ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ടാബുലേഷൻ പൂർത്തിയാൽ പിന്നീട് പരീക്ഷ ബോർഡ് കൂടി വിജയശതമാനം തീരുമാനിക്കും. തുടർന്ന് ഫലപ്രഖ്യാപനം നടത്തും.
Link
മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പോലെ തന്നെയാകും ഇത്തവണയും ഗ്രേഡിങ്. എസ്എസ്എൽസിക്ക് ജയവും തോൽവിയും ഉണ്ടാകില്ല. മുൻ വർഷങ്ങളിലെ പോലെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും യോഗ്യത നേടാത്തവരും എന്ന രണ്ട് വിഭാഗങ്ങളേ ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും തരത്തിൽ ഏതെങ്കിലും വിഷയം കിട്ടാതെ വരുകയോ യോഗ്യത നേടാതെ വരുകയോ ചെയ്താൽ ഒരു വർഷം നഷ്ടപ്പെടാതെ ഉടൻ തന്ന പരീക്ഷ എഴുതി ഈ ബാച്ചുകാരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സേ ( സേവ് എ ഇയർ) പരീക്ഷ എഴുതാനുള്ള സംവിധാനവും നിലവിലുണ്ട്.
എസ്എസ്എൽസിക്ക് ഒമ്പത് ഗ്രേഡുകളാണ് നൽകുന്നത്. എ പ്ലസ് മുതൽ ഇ വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി, ഇഎന്നിങ്ങനെയാണ് ഒമ്പത് ഗ്രേഡുകൾ. ഡി പ്ലസ് ഗ്രേഡ് വരെ ലഭിക്കുന്നവർക്ക് ഉന്നതപഠനത്തിന് യോഗ്യതയുള്ളവരാണ്.
പരീക്ഷയിൽ എല്ലാ വിഷയത്തിലും കൂടെ 90 നും നൂറിനുമിടയിൽ മാർക്കിന് തുല്യമായതാണ് എ പ്ലസ് ഗ്രേഡ് നൽകുന്നത്. 80 നും 89 നും ഇടയിലെ മാർക്കിന് തുല്യമാണ് ഗ്രേഡ്. 70 നും 79നും ഇടയിൽ മാർക്കിന് തുല്യമായി ബി പ്ലസ് ഗ്രേഡ്, 60 നും 69 നും ഇടയിലെ മാർക്കിന് തുല്യമായി ബി ഗ്രേഡ്, 50 നും 59 നും ഇടയിലെ മാർക്കിന് തുല്യമായി സി പ്ലസ് ഗ്രേഡ്, 40നും 49 നും ഇടയിലെ മാർക്കിന് തുല്യമായി സി ഗ്രേഡ്, 30 നും 39 നും ഇടയിലെ മാർക്കിന് തുല്യമായി ഡി പ്ലസ് ഗ്രേഡ്, 20 മുതൽ 29 മാർക്ക് വരെയുള്ളതിന് തുല്യമായ ഡി ഗ്രേഡ്, 20 ശതമാനത്തിന് താഴെയുള്ളവർക്ക് ഇ ഗ്രേഡ് എന്നിങ്ങനെയാണ് ഗ്രേഡിങ്.
ഗ്രേഡിങ് സംബന്ധിച്ച് മുൻകാലത്ത് വാല്യൂ തന്നെയായിരിക്കും ഇത്തവണയും തുടർന്നേക്കും. എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസ് ഗ്രേഡിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസ് ഗ്രേഡിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസ് ഗ്രേഡിന് മുന്നും ഡി ഗ്രേഡിന് രണ്ടും ഇ ഗ്രേഡിന് ഒന്നുമാണ് ഗ്രേഡ് വാല്യൂ.
എ പ്ലസ് ഔട്ട് സ്റ്റാൻഡിങ്, എ – എക്സലന്റ്, ബി പ്ലസ്- വെരി ഗുഡ്, ബി- ഗുഡ് , സി പ്ലസ്- ആവറേജിന് മുകളിൽ, സി- ആവറേജ്, ഡിപ്ലസ്- മാർജിനൽ, ഡി- ഇംപ്രൂവ്മെന്റ് ആവശ്യമാണ്, ഇ- ഇപ്രൂവ്മെന്റ് ആവശ്യമാണ് എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ ഉന്നത പഠനത്തിനായി അപേക്ഷിക്കുമ്പോൾ ഗ്രേഡ് വാല്യു കണക്കിലെടുത്താണ് പ്രവേശനത്തിനായുള്ള മാനദണ്ഡമാകുക. ഓരോ വിഷയത്തിലും ലഭിക്കുന്ന ഗ്രേഡുകൾ ഉന്നത വിദ്യാഭ്യാസ പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നതിലെ പ്രധാന ഘടകമാണ്.
ഇത്തവണ ചോദ്യങ്ങളൊക്കെ ചോയ്സ് അടിസ്ഥാനമാക്കി ആയതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായിരന്നു. അതിൽ നിന്നും ഇഷ്ടമുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വിജയശതമാനം കൂടതലാകാനാണ് സാധ്യതയെന്നാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പും പ്രതീക്ഷിക്കുന്നത്.
കോവിഡ് കാലമായതിനാൽ സ്കൂളുകളിൽ ക്ലാസ് നടക്കാത്ത ബുദ്ധിമുട്ട് കഴിഞ്ഞ അക്കാദമിക് വർഷവും നേരിട്ടിരുന്നു. ആദ്യമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിലുള്ള പ്രയാസങ്ങളും ഏറെയായിരന്നു. ഇതെല്ലാം കഴിഞ്ഞ് ആദ്യത്തെ പരീക്ഷയായിരന്നു പത്താംതരത്തിലെ പൊതുപരീക്ഷ, ഇത് കുട്ടികളിൽ നൽകുന്ന സമ്മർദ്ദമൊക്കെ പരിഗണിച്ചാണ് ചോയ്സ് ബേസ്ഡ് ചോദ്യക്കടലാസ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇത് ഗുണം ചെയ്തിട്ടുണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം.
0 Comments