പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ജൂലൈ 30നകം പ്രസിദ്ധീകരിക്കും. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂൺ ആദ്യം എഴുത്ത് പരീക്ഷയയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു.മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുകയാണ്. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണ്. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളി. വച്ചാണ് നടക്കുന്നത്. അതും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ സാധിക്കുകയുള്ളൂ. സാധാരണ ഗതിയിൽ ഒരു ലാബിൽ പരീക്ഷയ്ക്ക് ഉൾപ്പെടുത്തുന്നത്ര കുട്ടികളെ കോവിഡ് പ്രോട്ടക്കോൾ വച്ച് ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാൻ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി. ജൂലൈ 12 ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു.എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 13നാണ് അവസാനിച്ചത്. ഇതേസമയം, കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ ഇന്നും നാളെയുമായി മാത്രമേ പൂർത്തിയാവുകയുള്ളൂ.ഇത്തവണ പ്ലസ്ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികലും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
0 Comments