you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Showing posts with label ഏകജാലകം 2019. Show all posts
Showing posts with label ഏകജാലകം 2019. Show all posts
സപ്ലിമെന്ററി അലോട്ട്മെന്റ് ഫോമുകളും മറ്റ് അനുബന്ധ വിവരങ്ങളും നിർദ്ദേശങ്ങളും
Tags:
news updates,
ഏകജാലകം 2019
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ജൂൺ 12 മുതൽ അപേക്ഷിക്കാം
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. 17-നുശേഷം ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോസ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 12-ന് ഹയർ സെക്കൻഡറി വകുപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 12 മുതൽ //hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളും സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന 61,159 സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്.ആദ്യ രണ്ടുഅലോട്ട്‌മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽനിന്നും ആറിലേക്ക് മാറ്റിയതിനാലാണിത്. അലോട്ടമെന്റ് പ്രകാരം ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല.രണ്ടാംഅലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ശനിയാഴ്ച വൈകീട്ട് നാലുവരെ തുടരും. ഇതിനുശേഷം ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും.
Tags:
news updates,
ഏകജാലകം 2019
പ്ലസ് വൺ ഏകജാലകം:രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധികച്ചു.
Tags:
news updates,
ഏകജാലകം 2019
ഏകജാലക സംവിധാനം:പുതിയ ഉത്തരവുകൾ
Circulars
- Seat matrix Verification : Instruction to Principals of UnAided/Residential/ Technical/Special Schools

- Management Quota / UnAided Quota Admission Schedule & Data Entry : Instruction to Principals

- Community Quota Admission - Revised Schedule : Instruction to Principals

- Minority Certificate for Community Quota Admission : GO - For the Information of Principals of Aided Minority HSS

- Plus One Admission - Formation of Vigilance Squad:For the information of Officers concerned, RDDs etc
- First Allotment Admission : Instruction to principals
- Details of Certificates Produced for Admission : Instruction
- Seat & Admission Schedule
- Single Window Admission : Help Desk
Tags:
news updates,
order's,
ഏകജാലകം 2019
ഏകജാലകം നിലവിലെ സ്ഥിതി സ്കൂൾ അടിസ്ഥാനത്തിലറിയാം
ഏകജാലകം അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രവേശനം ലഭിച്ചതിന്റെ സ്ഥിതി ഓൺലൈനായി അറിയാം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
- ആദ്യമായി ഈ ലിങ്ക് തുറക്കുക.School status
- തുറന്നു വരുന്ന ജാലകത്തിൽ നിങ്ങൾ ചേർന്ന സ്കൂകൂളിന്റെ പേരും അത് ഇരിക്കുന്ന ജില്ലയും സെലക്ട് ചെയ്യുക.
- തുടർന്ന് വരുന്ന ജാലകത്തിൽ നിങ്ങൾ നൽകിയ കോഴ്സ് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക .
- അപ്പോൾ തന്നെ ആ സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും ലിസ്റ്റും അതിന്റെ നിലവിലെ സ്ഥിതിയും അറിയാം.
Tags:
news updates,
ഏകജാലകം 2019
പ്ലസ് വൺ ഏകജാലകം പുതിയ ഓർഡറുകളും നിർദ്ദേശങ്ങളും
- First Allotment Admission : Instruction to Students
- First Allotment Admission : Instruction to principals
- First Allotment Admission - Joining Details Updation : Instruction to Principals & HITC
- Sports Quota First Allotment Admission : Instruction to Students
- Sports Quota First Allotment Admission : Instruction to principals
- First Allotment Statistics (Merit Quota)
- First Allotment Statistics (Sports Quota)
- First Allotment Admission : From 24th May to 27 th May 2019 - Press Release
- Details of Certificates Produced for Admission : Instruction
- Seat & Admission Schedule
Tags:
news updates,
order's,
ഏകജാലകം 2019
പ്ലസ് വൺ ഏകജാലകം: ഒന്നാം അലോട്ട്മെന്റ് മെയ് 24-ന്
Tags:
news updates,
order's,
ഏകജാലകം 2019
പ്ലസ് വൺ ഏകജാലകത്തിന്റെ ട്രയൽ അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചു
Tags:
news updates,
ഏകജാലകം 2019
ഏകജാലകം 2019 സമ്പൂർണ്ണ വിവരങ്ങൾ ഒറ്റ പോസ്റ്റിൽ
ഏകജാലകത്തിലൂടെയുള്ള പ്ലസ് വൺ പ്രവേശനം 10-ാം തിയതി മുതൽ ആരംഭിച്ചിരിക്കുന്നു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 16-ന് ആണ് ട്രയൽ അലോട്ട്മെന്റ് 20-ന് നടക്കും 24 ന് ആണ് ആദ്യ അലോട്ട്മെന്റ്
ജൂൺ മൂന്നിന് ക്ലാസ്സ് തുടങ്ങും.മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലൈ അഞ്ചിന് പ്രവേശനം അവസാനിപ്പിക്കും.മുഖ്യ ഘട്ടത്തിൽ ക്വാട്ടയിൽ ഡാറ്റാ എൻട്രി 13
ആരംഭിക്കും.28-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അന്നു മുതൽ തന്നെ അഡ്മിഷൻ ആരംഭിക്കും. മാനേജ്മെൻറ്,അൺ എയ്ഡഡ് ക്വാട്ടയിൽ 27 നാണ് പ്രവേശനം ആരംഭിക്കുന്നത് 31 ന് അവസാനിക്കും. സപ്ലിമെന്ററി ഘട്ടത്തിൽ ജൂൺ ഏഴിന് പ്രവേശനം ആരംഭിച്ച് 29 ന് അവസാനിക്കും.
- ഏകജാലകത്തിൽ അപേക്ഷിക്കേണ്ടത് എങ്ങനെ
- ഏകജാലകത്തിൽ അപേക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രോസ്പെക്ട്സ്
- അനുബന്ധം 1
- അനുബന്ധം 2
- അനുബന്ധം 3
- അനുബന്ധം 4
- അനുബന്ധം 5
- അനുബന്ധം 6
- അനുബന്ധം 7
- മുൻവർഷത്തെ അവസാന റാങ്ക് പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
- ഏകജാലകം ഓൺ ലൈൻ അപേക്ഷ സൈറ്റ്
- ഏകജാലകത്തിൽ കൊടുത്ത അപേക്ഷ ഫോം വീണ്ടും കാണുന്നതിന്
- സ്കൂൾ അടിസ്ഥാനത്തിൽ ഫോമിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാൻ
Tags:
news updates,
ഏകജാലകം 2019
SSLC ഏകജാലകം - ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
പ്ലസ് വൺ ഏകജാലകം; മേയ് 10 മുതല്‍ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും. എസ്.എസ്.എൽ.സി. ഫലം മേയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം. ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.
കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാൽ പ്രവേശനം നിശ്ചിതസമയത്ത് പൂർത്തിയാകും. മുൻവർഷങ്ങളിൽ സി.ബി.എസ്.ഇ. ഫലം ഏറെ വൈകിയിരുന്നു. ഇത് പ്ലസ് വൺ പ്രവേശനത്തെയും ബാധിച്ചു. സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.
പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ
- അപേക്ഷാസമർപ്പണം മേയ് 10 മുതൽ
- അവസാനതീയതി - മേയ് 23
- ട്രയൽ അലോട്ട്മെന്റ് - മേയ് 28
- ആദ്യ അലോട്ട്മെന്റ് - ജൂൺ 4
- മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11
- ക്ലാസ് തുടങ്ങുന്നത് - ജൂൺ 13
- പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് - ജൂലായ് 24
Tags:
news updates,
ഏകജാലകം 2019
Subscribe to:
Posts (Atom)
















