പ്ലസ് വൺ ഏകജാലകം; മേയ് 10 മുതല്‍ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും. എസ്.എസ്.എൽ.സി. ഫലം മേയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം. ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.
കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാൽ പ്രവേശനം നിശ്ചിതസമയത്ത് പൂർത്തിയാകും. മുൻവർഷങ്ങളിൽ സി.ബി.എസ്.ഇ. ഫലം ഏറെ വൈകിയിരുന്നു. ഇത് പ്ലസ് വൺ പ്രവേശനത്തെയും ബാധിച്ചു. സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.
പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ
- അപേക്ഷാസമർപ്പണം മേയ് 10 മുതൽ
- അവസാനതീയതി - മേയ് 23
- ട്രയൽ അലോട്ട്മെന്റ് - മേയ് 28
- ആദ്യ അലോട്ട്മെന്റ് - ജൂൺ 4
- മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11
- ക്ലാസ് തുടങ്ങുന്നത് - ജൂൺ 13
- പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് - ജൂലായ് 24
0 Comments