Labels

USS ANSWER KEY BY PAREEKSHA BHAVAN



യു.എസ്.എസ് പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ച പരാതികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം മെയ് 12 വൈകിട്ട് 5ന് മുമ്പ് നൽകണം. പരാതികൾ നേരിട്ടോ, തപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകാം. വൈകി ലഭിക്കുന്നതും മാതൃകാ ഫോമിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല.


  • യു എസ് എസ് 2023 താൽക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ പൂരിപ്പിക്കുന്നതിനുള്ള സർക്കുലറും ഫോർമാറ്റും Download
  • യു എസ് എസ് 2023 ഉത്തര സൂചിക Download



തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം (05/05/2023):



ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തതെന്ന് വിദ്യാഭ്യാസ മന്ത്രി.

ഇനി പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:-

  • രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം. 
  • അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം. 
  • PTAയുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം. 
  • സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല.
  • ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ല
  • RDD, AEO, DEO, DDE  ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല
  • ബാലിശമായ തടസ്സവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്

  • ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും എന്ന കാര്യം വ്യക്തമാക്കുകയാണ്.
  • പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ 5 മണി വരെ പ്രവർത്തിക്കണം.
  • ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. 
  • അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. 
  • പൊതുവിദ്യാലയങ്ങളിലെ ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. 

ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയാണ്.


സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവേശനോത്സവം, എസ്എസ്എൽസി - പ്ലസ്ടു ഫലങ്ങൾ, പ്ലസ്ടു പ്രവേശനം, സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി, പാഠപുസ്തക - യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകൾ - കിണറുകൾ ശുചീകരണം, സ്കൂൾ ഫർണിച്ചർ മെയിന്റനൻസ്, സ്കൂൾ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്കൂൾ ക്യാമ്പസ്, പ്രീപ്രൈമറി ക്ലാസുകൾ, അവധിക്കാല രക്ഷകർതൃ സംഗമം, സ്കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്, സ്കൂൾ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്, അക്കാദമിക മികവ് ഉയർത്താനുള്ള പദ്ധതികൾ, ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി.


പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആർഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀


Join gurusamagra Blog

 



Whats app group 1


Whats app group 2


Whats app group 3


Telegram group 


Facebook


Instagram 


മധ്യവേനലവധി ക്ലാസുകൾക്ക് കർശന വിലക്ക്; എല്ലാ സ്കൂളുകൾക്കും ബാധകം



സ്കൂൾ ക്ലാസുകൾ കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും വിലക്ക് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഓഫിസർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.


Download pdf 

SSLC SOCIAL SCIENCE I & II UNIT 1 EM AND MM NOTES


പത്താം ക്ലാസ്സിലെ സാമുഹ്യശാസ്ത്രം I,II  (ഹിസ്റ്ററി, ജ്യോഗ്രഫി) ലെ ഒന്നാം പാഠ ഭാഗങ്ങളായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, സമയവും ഋതുക്കളും, എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്കാവശ്യമായ  കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേ പോലെ പ്രയോജനപ്രദമായതും ആയ പഠന വിഭവങ്ങൾ പങ്കുവെയ്ക്കുകയാണ്  മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു