Thanks to Sureesh kattilagadi sir
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
കേരളത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ പ്രവൃത്തിദിനം; സെപ്തംബർ 2 മുതലാണ് ഓണ അവധി ആരംഭിക്കുന്നത്
സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭി
ക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
ക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ തിങ്കൾ (ഓഗസ്റ്റ് 8) അവധി
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നു.
ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും, ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്സറികൾ,CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2022 ന് അവധി പ്രഖ്യാപിക്കുന്നു.
ആലപ്പുഴ - കുട്ടനാട് താലൂക്ക്
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ തിങ്കൾ (2022 ആഗസ്റ്റ് 8 ) അവധി
കോട്ടയം - ദുരിതാശ്വാസ ക്യാമ്പുകൾ
പ്രവർത്തിക്കുന്ന
സ്കൂളുകൾക്ക് അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച (2022 ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.
മുഹറം അവധി പുനർനിശ്ചയിച്ചു
മുഹറം അവധി ഓഗസ്റ്റ് ഒമ്പതിന് പുനർനിശ്ചയിച്ച് സർക്കാർ. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. അവധി പുനർനിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട് നടക്കും
സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളിൽ കോഴിക്കോട് നടക്കും
സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആൻഡ് പി.പി.ടി.ടി.ഐ കലോത്സവം ഈ വർഷം സെപ്റ്റംബർ 3,4,5 തീയതികളിൽ കണ്ണൂരിലും നടക്കും.
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കോട്ടയത്താണ് നടക്കുന്നത്.
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബറിൽ എറണാകുളത്തും സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് നവംബറിൽ തിരുവനന്തപുരത്തും നടക്കുമെന്ന് മന്ത്രി അറിയിച്ചു.
Subscribe to:
Posts (Atom)


