Labels

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.  സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 250000ല്‍ കുറവായിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 80%ലധികം മാര്‍ക്ക് ലഭിച്ചിരിക്കണം നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.വിദ്യാലയങ്ങള്‍ www.egrantz,kerala.gov.in എന്ന പോര്‍ട്ടലില്‍ ഏപേക്ഷ സമര്‍പ്പേക്കണ്ട അവസാനദിവസം 2020 ഒക്ടോബര്‍ 15 മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി Egrantz സൈറ്റിലാണ് വിദ്യാലയങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന്  Add New Student, Updte Student Mark , Apply for Scholarship എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഈ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login മുഖേന അപേക്ഷകള്‍ Verify ചെയ്‌തിരിക്കണം


ഒ . ബി .സി പ്രീമെട്രിക് സ്കോളർഷിപ് 2020 -21 : അപേക്ഷകർക്കും സ്കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ

2020 -21 ലെ ഒ . ബി .സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപ്ലിക്കേഷൻ ഫോം

അക്ഷയ കേന്ദ്രങ്ങൾ മുഖേന eGrantz അപേക്ഷ പുതിയതായി സമർപ്പിക്കുന്നതിനും പുതുക്കുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ.

FIRST BELL TIME TABLE September 11

 FIRST BELL TIME TABLE September 11


SSLC ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS


Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 10 based on online classes. Our sincere Thanks to Johnson sir.

 Post Updated on 10/11/2020 




Previous Activities
STANDARD 10 ENGLISH - EXTENDED ACTIVITIES BASED ON CLASS 17/08/2020

















STANDARD 8 PHYSICS ONAM EXAM - VIDEO


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ എട്ടാം  ക്ലാസ്  ഫിസിക്സ്  ഓണപ്പരീക്ഷ  2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ . കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍  രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.


OZONE DAY QUIZ 2020 - QUIZ VIDEO AND QUIZ QUESTION AND ANSWERS PDF


ഓസോൺ ദിനചാരണത്തോടനുബന്ധിച്ചു സ്കൂളുകളിൽ നടത്തുന്ന മത്സരയിനങ്ങളി
ൽ തയ്യാറെടുക്കുന്നവർക് തീർച്ചയായും ഉപകാരപ്പെടും  ഈ video
തയ്യാറാക്കി അയച്ച് തന്നത്  ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ  ശ്രുതി .എ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ
ടീച്ചർക്ക് ബ്ലോഗിൻറെ പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLICK HERE TO DOWNLOAD PDF


ഓസോൺ ദിനത്തെക്കുറിച്ച്


1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോണും അല്പം ശാസ്ത്രീയതയും

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയതാന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

Ozone
Names
Trioxygen
Identifiers
CAS number 10028-15-6
Properties
Appearance bluish colored gas
സാന്ദ്രത 2.144 g·L−1 (0 °C), gas
ദ്രവണാങ്കം 80.7 K, −192.5 °C
161.3 K, −111.9 °C
Solubility in water 0.105 g·100mL−1 (0 °C)
Thermochemistry
formation ΔfHo298 +142.3 kJ·mol−1
entropy So298 237.7 J·K−1.mol−1
Hazards
EU classification Oxidant (O)
Except where otherwise noted, data are given for materials in their 
standard state (at 25 °C [77 °F], 100 kPa).

കൂടുതൽ അറിവിലേയ്ക്ക്



Ozone-oxygen cycle in the ozone layer.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.