you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
ഏകജാലകം:സീറ്റ് ഒഴിവുള്ള സ്ക്കൂളുകൾ
Tags:
news updates,
ഏകജാലകം 2019
SSLC SAY EXAM 2019 RESULT PUBLISHED
Tags:
news updates,
results
പ്ലസ്വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ജൂൺ 12 മുതൽ അപേക്ഷിക്കാം
പ്ലസ്വൺ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. 17-നുശേഷം ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്മെന്റിനുശേഷം ഓരോസ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 12-ന് ഹയർ സെക്കൻഡറി വകുപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കില്ല. പ്ലസ്വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 12 മുതൽ //hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കും. മുഖ്യ അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളും സർക്കാർ, എയിഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന 61,159 സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്ട്മെന്റ്.സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്.ആദ്യ രണ്ടുഅലോട്ട്മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. സ്കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽനിന്നും ആറിലേക്ക് മാറ്റിയതിനാലാണിത്. അലോട്ടമെന്റ് പ്രകാരം ചേർന്ന സ്കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാൻ അനുവാദമില്ല.രണ്ടാംഅലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ശനിയാഴ്ച വൈകീട്ട് നാലുവരെ തുടരും. ഇതിനുശേഷം ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും.
Tags:
news updates,
ഏകജാലകം 2019
Hi school higher secondary ലയനം (ഖാദർ കമീഷൻ റിപ്പോർട്ട്)നടപ്പിലാക്കി കൊണ്ടുള്ള ഉത്തരവ്
സാമൂഹ്യശാസ്ത്രം യൂറോപ്പ് -പരിവർത്തന പാതയിൽ 7-ാം ക്ലാസ്സ്
ഏഴാം ക്ലാസ്സിലെ യൂറോപ്പ് പരിവർത്തന പാതയിൽ എന്ന സാമുഹ്യശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ സുപരിചിതനുമായ യൂ.സി വാഹിദ് സാർ. സാറിനോടുള്ള നന്ദിയും കടപ്പാടും ഗുരുസമഗ്ര ബ്ലോഗ് ടീം അറിയിച്ചുകൊള്ളട്ടേ.
Downlode presentation click here(Malayalam Medium) coming soon.........
Subscribe to:
Posts (Atom)





