Labels

Showing posts with label പ്രവേശനോത്സവഗാനം 2023. Show all posts
Showing posts with label പ്രവേശനോത്സവഗാനം 2023. Show all posts

പ്രവേശനോത്സവ ഗാനം 2023



ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ  

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം 

സൂര്യനെ പിടിക്കണം 

പിടിച്ചു സ്വന്തമാക്കണം 

കുഞ്ഞാറ്റക്കിളികളെ വരൂ വസന്ത കാലമായ് 

പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം. 

അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം

രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : മഞ്ജരി

പ്രവേശനോല്‍സവ ഗാനം 2023
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം
(തക തക തക തക തക തക താലോലം മേട്ടിൽ
കളകള കള കള കള കിളികുലമിളകുന്നേ )
അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു
നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം
കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാൻ
വിശാല ലോകമാകവെ
പറന്നു കാണുവാൻ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം
വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
(തക തക തക )
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം”









𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1