Labels

ഫസ്റ്റ് ബെല്‍ : ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം



കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവർക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ. 

പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്ലസ് വണ്ണിന് ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും.

ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും. 

ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല. ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും 

കെ.അന്‍വര്‍ സാദത്ത് 

സി.ഇ.ഒ.

കൈറ്റ് വിക്ടേഴ്സ്

December 17 Time Table - "First Bell"

 December 17 Time Table - "First Bell"




SSLC SOCIALSCIENCE-II WS ആകാശകണ്ണുകളും അറിവിന്റെ വിശകലനവും EYES IN THE SKY AND ANALYSIS OF INFORMATION

 


പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം II ആറാം അധ്യായമായ ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - Eyes in the Sky and Analysis of information ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രീ യുസി വാഹിദ് സാർ. ഈ ഡോക്യുമെൻററിൽ ആനിമേഷൻ വീഡിയോകളും ഒപ്പം ക്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട് അവരുടെ ലിങ്കിൽ കയറി യൂട്യൂബ് വഴി ആ വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

















December 16 Time Table - "First Bell"

 December 16 Time Table - "First Bell"