Labels

ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ - നടപടി അറിയു


NLOAകോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം ആരംഭിക്കും. ആറു ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.

25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.

മിന്നൽ രക്ഷാചാലകം എന്താണ് അതിന്റെ പ്രവർത്തനം എങ്ങനെ


അക്ഷരവൃക്ഷം രണ്ടാം ഭാഗം PDF


മാനവരാശി അഭിമുഖീകരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്‌ഡൗണില്‍ പ്രവേശിക്കുകയും പരീക്ഷകളും പഠനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനും ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ കാലഘട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൈറ്റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു അക്ഷരവൃക്ഷം. വിദ്യാര്‍ഥികളുടെ രചനകള്‍ (കഥ, കവിത, ലേഖനം ) എന്നിവ സ്കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ നിന്നും കോവിഡ്19 മായി ബന്ധപ്പെട്ട് തിരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുയുണ്ടായി . ചുവടെ നൽകിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Downloads

MATHEMATICS ONLINE CLASS WITH MM EM PDF NOTES

... ...

അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ്.

വീഡിയോ ആവർത്തിച്ചു കണ്ടതിന് ശേഷം  വീഡിയോയുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം pdf notes കൂടി നോക്കുക. Doubt കൾ ഉണ്ടെങ്കിൽ ബ്ലോഗിലൂടെ കമന്റ്‌ ആയി ചോദിക്കാവുന്നതാണ്. കുട്ടികള്‍ വീഡിയോയും pdf notes ഉം പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ  ആരംഭിക്കുക.

PART 1 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 2 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 3 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 4 സമാന്തരശ്രേണികൾ ARITHMETIC SEQUENCE


PART 5 സമാന്തരശ്രേണികൾ ARITHMETIC SEQUENCE