Labels

കനത്ത മഴ മൂലം സംസ്ഥാനത്ത് മുഴുവൻ അവധി 9-8-2019


കനത്തമഴ തുടരുന്നതിനാല്‍ കേരളത്തിലെ മുഴുവൻ ജില്ലകൾക്കും അവധി പ്രഖ്യപിച്ചു.
കാസർഗോഡ്,കണ്ണൂർ,മലപ്പുറം,ആലപ്പുഴ,കോട്ടയം,ഇടുക്കി,കോഴിക്കോട്,എറണാംകുളം,തൃശ്ശൂര്‍,തിരുവനന്തപുരം, കൊല്ലം
പത്തനംതിട്ട,പാലക്കാട്,വയനാട്
 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. എം.ജി.,  കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി അറിയിക്കും. നാളത്തെ പി.എസ്.സി.പരീക്ഷകളും  മാറ്റിവച്ചു. പുതിയ തീയതി അറിയിക്കും. നാളത്തെ പി.എസ്.സി.പരീക്ഷകളും മാറ്റി. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

മഴ അവധി 8/8/2019

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 8 - 8 - 2019) അവധിയായിരിക്കും


ശക്തമായ മഴയെത്തുടർന്ന് കാസർഗോഡ്‌ ജില്ലയിലെ   പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 8 ) അവധി ആയിരിക്കും.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല


കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ആഗസ്റ്റ് 8 (വ്യാഴം) അവധിയായിരിക്കുo. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.


കനത്ത കാറ്റും  മഴയും  ഉള്ളതിനാൽകോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  (8. 8. 2019 ന്‌) അവധി പ്രഖ്യാപിച്ചു. രാത്രിയിൽ ജില്ലയിലെ  നദികളിലും മറ്റും ജലനിരപ്പ് ഉയർന്നതിനാലും കനത്ത കാറ്റിനെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണം. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.

കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 8.8.2019 ന്‌ അവധി പ്രഖ്യാപിച്ചു.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. 


ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ജില്ലാ കളക്ടർ നാളെ (8 Aug 2019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക് അവധി ബാധകമാണ്.

ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉൾപ്പെടെ) നാളെ (08.08.2019 തീയതി വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

ഒന്നാം പാദവാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായ ചോദ്യങ്ങളും ഉത്തരങ്ങൾ


ഒന്നാം പാദ വാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത് ആദ്യ രണ്ടു യൂണിറ്റ്കളിൽ നിന്നാണ്. ഇത് അടിസ്ഥാനമാക്കി ഓരോ മിനി ചോദ്യപ്പേപ്പറുകൾ (EM&MM) ഉത്തര സൂചിക സഹിതം അയച്ചുതന്നിരിക്കുകയാണ് ബ്ലോഗിന്റെ നിരന്തര പ്രവർത്തകനും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.



CLASS 8 CHEMISTRY CLASS NOTES EM


എട്ടാം ക്ലാസ്സിലെ കെമസ്ട്രിയുടെ രണ്ടാമത്തെ അദ്ധ്യായത്തെ (EM And MM) അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്ലാസ്സ്നോട്ടും പരിശീലന ചോദ്യങ്ങളും ഉത്തരസൂചിക സഹിതം അയച്ചു തന്നിരിക്കുകയാണ് അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ് പേഴ്സൺ കൂടിയായ ശ്രീ ഇബ്രാഹിം സാർ.


CLASS 10 Physics Unit 3 Video Lessons - working of DC generator


പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ. ഇതിൽ ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്നു. വീഡിയോകൾ തയ്യാറാക്കി ഗുരു സമഗ്ര ബ്ലോഗിലൂടെ  ഷെയർ ചെയ്ത ഇബ്രാഹിം സാറിന് നന്ദി.