you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
സാലറി ചലഞ്ച് :: ജീവനക്കാരിൽ നിന്നും തെറ്റായി/അധികമായി കുറവ് ചെയ്ത തുക തിരികെ നൽകുന്നത് - സംബന്ധിച്ച്.
വിദ്യാലയങ്ങളിൽനിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും തയ്യാറാക്കി റിപ്പോർട്ട് ചെയ്യാൻ കുട്ടി റിപ്പോർട്ടർമാർ
വിദ്യാലയങ്ങളിൽനിന്നുള്ള വാർത്തകളും
പ്രവർത്തനങ്ങളും തയ്യാറാക്കി റിപ്പോർട്ട്
ചെയ്യാൻ കുട്ടി റിപ്പോർട്ടർമാർ
തയ്യാറാകുന്നു. സ്കൂളുകളിലെ ലിറ്റിൽ
കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങളായ 5710
പേരാണ് റിപ്പോർട്ടർമാരാകാൻ
തയ്യാറെടുക്കുന്നത്. വാർത്ത കണ്ടെത്തൽ,
സ്ട്രിപ്റ്റ് രചനമുതൽ ക്യാമറാ
പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ
ഷൂട്ടിങ്, ഓഡിയോ റെക്കോഡിങ്,
എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ
മിക്സിങ്, വീഡിയോ എഡിറ്റിങ്, ആങ്കറിങ്
ആംഗങ്ങളെ പര്യാപ്തമാക്കാനുള്ള
കടന്നുപോകാൻ ലിറ്റിൽ കൈറ്റ്സ്
പരിശീലനം ആരംഭിച്ചു. പരിശീലനം
ജഗതിയിലെ കൈറ്റിന്റെ പരിശീലന
ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം
കേന്ദ്രത്തിൽ മന്ത്രി സി. രവീന്ദ്രനാഥ്
നിർവഹിച്ചു. പരിശീലനത്തിനുള്ള ദ്വിദിന
ക്യാമ്പുകൾ കേരള ഇൻഫ്രാസ്ട്രക്ചർ
ആൻഡ് ടെക്നോളജി ഫോർ
എഡ്യൂക്കേഷനാ (കൈറ്റ്ണ്
സംഘടിപ്പിക്കുന്നത്. കുട്ടികൾ
തയ്യാറാക്കുന്ന വാർത്തകളും
വീഡിയോകളും ഹൈടെക് സ്കൂളുകളിലെ
ഡിജിറ്റൽ ശൃംഖലവഴി കേന്ദ്രീകൃത
അപ്ലോഡുചെയ്യാം. പൊതുവിദ്യാഭ്യാസ
സെർവറിലേക്ക് സ്കൂളുകൾക്ക്
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ഒരുക്കിയ ഹൈടെക് സ്കൂളുകളിലെ 4578
ഡിഎസ്എൽആർ ക്യാമറകൾ
കുട്ടികൾക്ക് വാർത്താശേഖരണത്തിനായി
ലഭ്യമാക്കും. 266 സെന്ററിൽ നടക്കുന്ന
അവധിക്കാല ക്യാമ്പിന്റെ മുന്നോടിയായി
പരിശീലനം നേരത്തെ
പൂർത്തിയാക്കിയിരുന്നു. പൂർണമായും
532 പരിശീലകർക്കുള്ള പ്രത്യേക
സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത
മൾട്ടിമീഡിയ ഗ്രാഫിക്സ് സങ്കേതം
പൂർണതോതിലുള്ള പരിശീലനം
തയ്യാറാക്കി നൽകുന്ന വാർത്തകളും
ഉപയോഗിച്ച് ഇത്രയും പേർക്ക്
നൽകുന്നത് ആദ്യമായാണ്. കുട്ടികൾ
പരിപാടികളും വിക്ടേഴ്സ് ചാനലിലൂടെ
സംപ്രേഷണം ചെയ്യും.
i ExaMS 2019 Help File
ഈ അധ്യയനവര്‍ഷത്തെ SSLC iExaMS പ്രവര്‍ത്തനങ്ങളുടെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സിമാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ 22 മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകള്‍ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഇല്ല. ഡിസംബര്‍ 4 വരെ സമ്പൂര്‍ണ്ണയില്‍ നടത്തിയ CorrectionS മാത്രമാണ് iExaMSല്‍ വന്നിച്ചുണ്ടാവൂ.
എന്നാല്‍ ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനവും ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുണ്ട്. ഇതിനായി iExaMS സൈറ്റിന്റെ ലോഗിന്‍ പേജില്‍ യോഗ്യാരായ അധ്യാപകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും പ്രധാനാധ്യാപകര്‍ HM Login മുഖേന ഇവ സര്‍വീസ് ബുക്കുമായി ഒത്ത് നോക്കി DEOക്ക് Forward ചെയ്യണം.
ഈ വര്‍ഷത്തെ iExaMS ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 22ന് ആരംഭിക്കും. ഇത്തവണ ചീഫ്, ഡെപ്യൂട്ടി ചീഫുമാരുടെ നിയമനവും ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുള്ളതിനാല്‍ സൈറ്റ് ഓപ്പണ്‍ ആവുന്ന അതേ ദിവസം തന്നെ എല്ലാ പ്രധാനാധ്യാപകരും iExaMS സൈറ്റില്‍ നിര്‍ബന്ധമായും initialization നടത്തേണ്ടതാണ്.
ഇതിനുള്ള മുന്നൊരുക്കങ്ങള്‍ എന്ന നിലയില്‍ പ്രധാനാധ്യാപകര്‍ മുന്‍വര്‍ഷം ചെയ്തിരുന്നത് പോലെ സമ്പൂര്‍ണ്ണയില്‍ യൂസര്‍മാരെ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. ഇത് ചെയ്യുന്ന വിധം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചുവടെ Help File നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ ഓരോ ഡിവിഷനിലെയും Boys, Girls തിരിച്ചുള്ള Strength തയ്യാറാക്കുക.(റെഗുലര്‍ വിഭാഗത്തില്‍ പ്പെടുന്ന RAC, CCC, ARC കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഏതെങ്കിലും ഡിവിഷനുകളില്‍ ഉള്‍പ്പെടുത്തി വേണം Strength കണക്കാക്കാന്‍). എണ്ണം തെറ്റിയാല്‍ പിന്നീട് തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാല്‍ കൃത്യമായ എണ്ണം നല്‍കാന്‍ ശ്രദ്ധിക്കണം.
പ്രധാനാധ്യാപകരുടെ Signature സ്കൂാന്‍ ചെയ്തത് ഉള്‍പ്പെടുത്തേണ്ടതുണ്ട് . 10 കെ ബിയില്‍ കൂടുതല്‍ വരുന്ന ഒപ്പ് Scan ചെയ്‌ത് കരുതണം.
ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ ഡാഷ് ബോര്‍ഡിലെ iExaMS ലിങ്കിലൂടെയാണ് നടത്തേണ്ടത്.
ഡേറ്റാ എന്‍ട്രി വിവിധ ഘട്ടങ്ങള്‍
- യൂസര്‍ ക്രിയേഷന്‍
- Initialization (ഡിവിഷന്‍ Creation പൂര്‍ത്തിയാക്കണം) Dec 22 ന് പൂര്‍ത്തിയാക്കണം
- Users First Login ( ആദ്യ ലോഗിനില്‍ Password മാറ്റിയിരിക്കണം)
- Users Data Entry and Confirmation
- HM Loginലൂടെ Users Confirm ചെയ്ത വിവരങ്ങള്‍ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തലിനായയി Unconfirm ചെയ്ത് നല്‍കല്‍
- Parents Check List Print എടുത്ത് രക്ഷകര്‍ത്താക്കളെ കാണിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക
- എല്ലാ വിവരങ്ങളും പരിശോധിച്ചതിന് ശേഷം Confirm ചെയ്യുക
- E-Verification ചെയ്യുക
Courtesy
SITC Forum Pkd
കെ ടെറ്റ് വിജ്ഞാപനമായി : ജനുവരി രണ്ടു വരെ അപേക്ഷിക്കാം
Download Notification
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി. കാറ്റഗറി I & II പരീക്ഷകൾ ജനുവരി 27 നും കാറ്റഗറി III & IV പരീക്ഷകൾ ഫെബ്രുവരി രണ്ടിനും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. കെ-ടെറ്റ് ജനുവരി 2019 ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും www.keralapareekshabhavan.in,ktet.kerala.gov.in വെബ്‌പോർട്ടൽ എന്നിവ വഴി ജനുവരി രണ്ട് വരെ നല്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralapareekshabhavan.in,
ktet.kerala.gov.in ൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ കഴിഞ്ഞാൽ പിന്നിട് തിരുത്തലുകൾ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവയിൽ പിന്നീട് തിരുത്തലുകൽ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡ് ജനുവരി 17 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
Subscribe to:
Posts (Atom)
