Labels

STANDARD 9 MATHEMATICS - UNIT 2 DECIMAL FORMS - VIDEO LESSONS


ഒമ്പതാം  ക്ലാസ് ഗണിതത്തിലെ രണ്ടാമത്തെ, ദശാംശ രൂപങ്ങള്‍ - DECIMAL FORMS 5 വീഡിയോകളിലായി  ഇംഗ്ലീഷ് - മലയാളം മീഡിയം കുട്ടികൾക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം  പാലാ തീക്കോയി SMHS ലെ ശ്രീ Jismon Mathew . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Class - 1
https://youtu.be/z57B3qVZ6cQ

Class - 2
https://youtu.be/GO4euD9yXHM

Class - 3
https://youtu.be/eSdZQUmt0qo

Class - 4
https://youtu.be/LcC8nfizOqA

Class - 5
https://youtu.be/ebP_T1oyQ9c









CLASS 8 PHYSICS UNIT 2 MOTION LET US ASSESS (വിലയിരുത്താം) VIDEO


എട്ടാം ക്ലാസ്സിലെ രണ്ടാംയൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ ഭാഗം അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതിനാല്‍ സശ്രദ്ധം ഈ വീഡിയോ കാണുക, ശ്രവിക്കുക, പ്രയോജനപ്പെടുത്തുക.


FIRST BELL TIME TABLE September 14

FIRST BELL TIME TABLE September 14


പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 2020


   പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന്  രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ  ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ്  19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ  അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  Candidate  Login-SWS ലെ  First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ  രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും.  അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ  First Allot Results  എന്ന  ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട  തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ  രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം  ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക്  പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച  സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യ  അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം  നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ്  വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ  Fee Payment എന്ന ലിങ്കിലൂടെ  ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക്  സ്‌കൂളിൽ ഫിസടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക്  ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽകാലിക  പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക്  ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം.  ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്.  അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന  വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.  വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള  അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന  വിദ്യാർഥികളെല്ലാം അവര്‍ക്ക് ലഭ്യമാകുന്ന അലോട്ട്‌മെന്റ്  ലെറ്ററില്‍ പ്രവേശനത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും ഹാജരാകണം. സെപ്റ്റംബര്‍ 14ന് ആരംഭിച്ച്  സെപ്റ്റംബര്‍ 19ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ്  വിദ്യാര്‍ഥികള്‍ക്ക് സമയക്രമം നല്‍കുക. നിശ്ചിത സമയത്ത് ഹാജരാകാന്‍  സാധിക്കാത്ത വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് പ്രിന്‍സിപ്പാളിന്റെ  മുന്‍കൂര്‍ അനുമതി വാങ്ങി പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് വേണം  പ്രവേശനത്തിന് ഹാജരാകാന്‍.
       ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം  സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ  ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും  അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ  അപേക്ഷകൾ സമർപ്പിക്കാം. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ  വെബ്‌സൈറ്റിലെ  Candidate Login-Sports ലെ  Sports Results എന്ന ലിങ്കിൽ  ലഭിക്കും. അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 19 വരെ ആയിരിക്കും. വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ  പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ  ഡയറക്ടർ അറിയിച്ചു. ഇതുവരേയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ  സെപ്റ്റംബർ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നിർബന്ധമായും സൃഷ്ടിക്കണം.                          വിദ്യാര്‍ഥികള്‍ പ്രവേശനപോര്‍ട്ടലായ HSCAP ലെ Candidate Login (https://school.hscap.kerala.gov.in/index.php/candidate_login)ലൂടെ  കിട്ടുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (അപേക്ഷകർ പ്രവേശന സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്(SSLC Marklist)
വിടുതൽ സർട്ടിഫിക്കറ്റ്(TC),
സ്വഭാവ സർട്ടിഫിക്കറ്റ്
(Conduct Certificate), ബോണസ് പോയന്റ്, ടൈബ്രേക്ക് എന്നിവ  അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. യോഗ്യത  സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന  പ്രിൻറ് ഔട്ട് ഹാജരാക്കിയാൽ മതിയാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ  വിദ്യാർഥികൾക്ക് സാവകാശം ലഭിക്കും.) വേണം പ്രവേശനത്തിന് ഹാജരാകാന്‍. അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥിയും

SSLC MATHEMATICS - UNIT 1 ARITHMETIC SEQUENCES - VIDEO LESSONS


പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ പാഠം, 'സമാന്തര ശ്രേണികൾ ' ( Arithmetic Sequence) 15 വീഡിയോകളിലായി  ഇംഗ്ലീഷ് - മലയാളം മീഡിയം കുട്ടികൾക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം  പാലാ തീക്കോയി SMHS ലെ ശ്രീ Jismon Mathew . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.


ക്ലാസ്സ് - 1
--------------
 https://youtu.be/UB97E_lG9no

ക്ലാസ്സ് - 2
--------------
 https://youtu.be/_VAWiN3PAJE

ക്ലാസ്സ് - 3
--------------
 https://youtu.be/PoJgRyfNJPo

ക്ലാസ്സ് - 4
--------------
 https://youtu.be/LYNp3ZlqQUA

ക്ലാസ്സ് - 5
--------------
 https://youtu.be/QmB2nesBZvc

ക്ലാസ്സ് - 6
--------------
 https://youtu.be/PQVJi5n-R4U

ക്ലാസ്സ് - 7
--------------
https://youtu.be/c9JveNC9bMg

ക്ലാസ്സ് - 8
--------------
https://youtu.be/BgQAa70a_rc

ക്ലാസ്സ് - 9
--------------
https://youtu.be/tYg6jX6cjpQ

ക്ലാസ്സ് - 10
----------------
https://youtu.be/uV69xLkRwTo

ക്ലാസ്സ് - 11
----------------
https://youtu.be/11iCJGkD2ng

ക്ലാസ്സ് - 12
----------------
https://youtu.be/bZ6A9PYTCEo

ക്ലാസ്സ് - 13
----------------
https://youtu.be/dfP2zcMbs9k

ക്ലാസ്സ് - 14
----------------
https://youtu.be/Zy5OeQKt_RU

ക്ലാസ്സ് - 15
----------------
https://youtu.be/G8gzdcztr8c