Labels

ഒമ്പതാം ക്ലാസ്സിലെ ഫിസിക്സ് പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഒമ്പതാം ക്ലാസ്സിലെ ഫിസിക്സുമായി ബന്ധപ്പെട്ട പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒരു ചെറിയ പരീക്ഷണത്തിലൂടെ ബോദ്ധ്യപ്പെടുത്തി തരുകയാണ്  GHSS South Ezhippuram   Ernakulam സ്കൂളിലെ അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോ പബ്ലിഷ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ചാനൽ സബ്സ്ക്രെബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കു ചെയ്യാനും മറക്കരുതേ.


പ്ലവക്ഷമബലത്തെ (Buoyancy) സ്വാധീനിക്കു
ന്ന ഘടകങ്ങള്‍:ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് ബോയന്‍സി. ഇത് ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വലിപ്പത്തെ
യും (വ്യാപ്തത്തെയും) ദ്രവത്തിന്റെ സാന്ദ്രതയെയും ആശ്രയിക്കുന്നു.
ഈ വീഡിയോയെ സംബന്ധിച്ച് എബ്രഹാം സാറിന്റെ വിശദീകരണം

പത്താം ക്ലാസ്സ് ഗണിതം ഒന്നാം അധ്യായം സമാന്തര ശ്രേണികൾ

പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ  മാതൃകാ ചോദ്യങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന്  ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.തിരക്കു കൾക്കിടയിലും ഇത്തരത്തിൽ ഉള്ള നല്ല ഉദ്യമം ചെയ്യുന്ന നിരവധി അദ്ധ്യാപകരുണ്ട്.യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർക്ക് ഗുരുസമഗ്ര ഹെഡിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടേ.

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരി വിരുദ്ധ ദിന ക്വിസ് I

ലഹരി വിരുദ്ധ ദിന ക്വിസ് II

ലഹരി വിരുദ്ധ ദിന ക്വിസ് III

പ്രസംഘം





CLASS 8 UNIT 2 NOTES നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)


എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം പാഠമായ നദീതട സംസ്കാരങ്ങളിലൂടെ എന്നതിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSS ലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണുമായ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാoഭാഗത്തിലെ പരീക്ഷണങ്ങൾ

വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ്  GHSS South Ezhippuram സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്‌സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.

ജൂള്‍ ഹീറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ജൂള്‍ ഹീറ്റിങ്ങ്. ഇങ്ങനെയുണ്ടാകുന്ന താപത്തിന്റെ അളവ് ചലകത്തിന്റെ പ്രതിരോധത്തെയും പ്രവഹിക്കുന്ന വൈദ്യുതിയുടെ തീവ്രതയെയും ആശ്രയിക്കുന്നു.


ഒരേനീളവും വണ്ണവുമുള്ള ഒരു നിക്രോംകമ്പിയും ചെമ്പുകമ്പിയും (വ്യത്യസ്തപ്രതിരോധമുള്ള രണ്ട് പ്രതിരോധകങ്ങള്‍) സര്‍ക്യൂട്ടില്‍ ശ്രേണിയായി (Series) ക്രമീകരിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിചാചാല്‍ ഏതുകമ്പിയിലാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്?


ഫിലമെന്റ് ലാമ്പുകള്‍ വായുശൂന്യമാക്കി ഉപയോഗിക്കുന്നതെന്തുകൊണ്ട്?

വായുവിന്റെ സാന്നിധ്യത്തില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ (ചൂടാക്കുമ്പോള്‍) ഫിലമെന്റ് എരിഞ്ഞുപോകുന്നു.അതിനാല്‍ ക്രിയാശീലം കുറവുള്ള നൈട്രജനോ അലസവാതകമോ നിറച്ചാണ് ഫിലമെന്റ് ലാമ്പുകള്‍ ഉപയോഗിക്കുന്നത്.