Ticker

6/recent/ticker-posts

BIMS ല്‍ Mid Day Meal Data Entry ചെയ്യുന്ന വിധം


      നാളിത് വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയായിരുന്നു. ഇനി മുതല്‍ ഇവ BIMS മുഖേന ആവും ലഭ്യമാകുക. 2019 നവംബര്‍ മാസം മുതല്‍ BIMS വഴിയാകും ഇടപാടുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നും Noon Meal Account ലെ ബാലന്‍സ് തുകയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നു. BIMS ലൂടെ അക്കൗണ്ടിലെത്തുന്ന തുക ട്രഷറിയില്‍ നിന്നും ഉച്ചഭക്ഷണഅക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിക്രമംബില്ലുകളും വൗച്ചറുകളുംBIMSല്‍ നിന്നും ലഭ്യമാകുന്ന ബില്‍           Allotment തുക BIMSല്‍ എത്തിയിട്ടുണ്ടോ എന്നറിയുന്നതിന് BIMS ല്‍ ലോഗിന്‍ ചെയ്‌ത് പ്രവേശിച്ചതിന് ശേഷം ഇടത് വശത്തെ Allotment എന്ന മെനുവിലെ View Allotment എന്നതില്‍ ക്ലിക്ക് ചെയ്യുക. DDO Code , Financial Year ഇവ പരിശോധിച്ച ശേഷം List എന്നതില്‍ ക്ലിക്ക് ചെയ്യുക. Allotment വന്നിട്ടുണ്ടെങ്കില്‍ അതിലെ Allotted Amount ആയി രേഖപ്പെടുത്തിയ തുകയില്‍ ക്ലിക്ക് ചെയ്‌താല്‍‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ അറിയാം. ഇവിടെ ലഭ്യമാകുന്ന SCO (Sub Controlling Officer- ഇവിടെ അത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആയിരിക്കും)  Order Number ബില്‍ തയ്യാറാക്കുമ്പോള്‍ ആവശ്യമായി വരും എന്നതിനാല്‍ അത് കുറിച്ച് വെക്കുന്നത് ഉപകാരപ്രദമായിരിക്കും.
BIMS ല്‍ ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവBeneficiary Account Number എന്നതില്‍  Mid Day Meal Account Number നല്‍കുകMid day Meal Account ന്റെ IFSC കോഡ് നല്‍കണംമൊബൈല്‍ നമ്പര്‍ എന്നതില്‍ പ്രധാനാധ്യാപകന്റെ മൊബൈല്‍ നമ്പര്‍ ആണ് നല്‍കേണ്ടത്ഹെഡ് ഓഫ് ആക്കൗണ്ട് എന്നതില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടിക്രമത്തില്‍ നല്‍കിയിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ട് ആണ് നല്‍കേണ്ടത്ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ക്രമത്തിന്റെ ഉത്തരവ് നമ്പറും തീയതിയും നല്‍കണം
ബില്‍ തയ്യാറാക്കുന്ന രീതിDDO ആയി ലോഗിന്‍ ചെയ്യുക Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക തുടര്‍ന്ന് SCO ->Deputy Director of Education , Head of Account-> മുമ്പ് അലോട്ട്‌മെന്റ് പരിശോധിച്ചപ്പോള്‍ കുറിച്ച് വെച്ചത് , Type of Bill -> Advance എന്നിവ നല്‍കി സേവ് ചെയ്യുക.അപ്പോള്‍ ചുവടെ Claim Details എന്റര്‍ ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ From Date, To Date , Description (MDM- Cooking Charge Central Share / MDM- Cooking Expense State Share), Sanction Order Number , Sanction Order Date, Amount എന്നിവ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Deduction Details എന്ന ജാലകം ലഭിക്കും ഇത് Skip ചെയ്യുകപിന്നീട് ലഭിക്കുന്ന Beneficiary Details  എന്ന ജാലകത്തില്‍ 2 ഓപ്‌ഷനുകള്‍ ഉണ്ടാവും Add Manually , എന്നോ File Upload എന്നോ. ഇതില്‍ Add Manually എന്നതില്‍ Beneficiary Details ടൈപ്പ് ചെയ്‌തോ അല്ലാത്ത പക്ഷം File Upload എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതിലെ Download Sample csv file എന്നതില്‍‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന csv ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അത് അപ്‌ലോഡ് ചെയ്യുകയോ ആവാം Claim Details, Deduction Details എന്നിവ കൃത്യമായി പൂര്‍ത്തിയാക്കാതെ സേവ് ചെയ്‌തിരിക്കുന്നതെങ്കില്‍ Beneficiary Details എന്ന ജാലകം ലഭിക്കില്ല. ഇങ്ങനെ വന്നാല്‍ Bill -> Edit Bill ക്രമത്തില്‍ ഈ പേജുകളിലേക്ക് തിരികെ പോയി വിശദാംശങ്ങള്‍ നല്‍കി സേവ് ചെയ്യുക. Beneficiary Details നല്‍കിയ ശേഷം Save Button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതില്‍ Send to Approval നല്‍കുക ബില്‍ അപ്രൂവ് ചെയ്യുന്നതിനായി BIMS ല്‍ DDO Admn ആയി പ്രവേശിക്കുക. DSC ഇന്‍സ്റ്റാള്‍ ചെയ്‌ത കമ്പ്യൂട്ടറില്‍ അത് കണക്ട് ചെയ്‌ത ശേഷം  ഇടത് വശത്തെ Approval  മെനുവില്‍ നിന്നും Bill Approval ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ ബില്‍ വിവരങ്ങള്‍ ദൃശ്യമാകും ഇതില്‍ Go എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്നതില്‍ Approve Bill നല്‍കുക. Sign and Save നല്‍കുക. Do you want to continue with the signing process? എന്നതിന് നേരെ Sign എന്ന് നല്‍കുക. ബില്‍ തയ്യാറാക്കിയ ശേഷം Bill E Submit ചെയ്യുന്നതിനായി ഇടത് വശത്തെ Bills -> Bill E submit  വഴി Esubmission പൂര്‍ത്തിയാക്കാം
ബില്ലുകളും വൗച്ചറുകളും ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ഓഡിറ്റ് ആവശ്യത്തിലേക്കായി ഇവയുടെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കാന്‍ മറക്കരുത്

Post a Comment

1 Comments

  1. Hi,

    I am jobless now. Please give me some work if you have.
    You can pay me whatever you feel reasonable after completion of the task.

    What I can do:
    Data entry, processing and conversion (I have typing speed more than 60-word per minute)
    SEO: link building using various platforms such as forums, blogs, social media, Q&A websites and more
    I know some popular programming languages such as PHP, Python, HTML, CSS, AHK etc. but I am not confident to my programming skills.
    I can communicate in English comfortably but I'm not a native speaker.

    What I can't do:
    I can't do complex calculation.
    I can't do graphic design related tasks....

    Thanks
    Pawan
    Email: admin@e07.net

    ReplyDelete