Ticker

6/recent/ticker-posts

വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിക്ക് തുടക്കമായി

സർഗപ്രതിഭകളെത്തേടി വിദ്യാർഥികളും അധ്യാപകരും ചുറ്റുവട്ടത്തേക്ക്. സർഗധനരായ പ്രതിഭകളെ വീട്ടിൽച്ചെന്ന് ആദരിക്കുകയും അവർക്കുനൽകാനുള്ള സന്ദേശം ഏറ്റുവാങ്ങുകയുമാണു ലക്ഷ്യം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ശിശുദിനമായ 14-നു തുടങ്ങുന്ന ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയിലൂടെയാണിത്.ഒരു സ്‌കൂളിൽനിന്ന് 15 വിദ്യാർഥികൾ അധ്യാപകരോടൊപ്പമാണ് സ്‌കൂളിനു ചുറ്റുവട്ടത്തുള്ള സാഹിത്യനായകർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയ പ്രതിഭകളെ സന്ദർശിക്കുന്നത്. വിദ്യാലയത്തിലെ പുഷ്പങ്ങൾ അവർക്കു സമ്മാനിക്കും. നവംബർ 14 മുതൽ 28 വരെയുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും സന്ദർശനം.
14,000 വിദ്യാലയങ്ങളിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ ഇതിൽ പങ്കാളികളാകും. അനുഭവങ്ങൾ വരുംതലമുറയ്ക്കു പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

Post a Comment

0 Comments