Ticker

6/recent/ticker-posts

ഓസോൺ ദിന ക്വിസ്സ് 2021



September 16 ഓസോൺ ദിനം ഇതിനോടനുബന്ധിച്ച് സ്കൂളിൽ നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ വീഡിയോയും ഒപ്പം ചോദ്യോത്തരങ്ങളുടെ pdf എന്നിവ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു.





ഓസോൺ ദിനത്തെക്കുറിച്ച്


1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളിസംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.

ഓസോണും അല്പം ശാസ്ത്രീയതയും

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയതാന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

Ozone
Names
Trioxygen
Identifiers
CAS number 10028-15-6
Properties
Appearance bluish colored gas
സാന്ദ്രത 2.144 g·L−1 (0 °C), gas
ദ്രവണാങ്കം 80.7 K, −192.5 °C
161.3 K, −111.9 °C
Solubility in water 0.105 g·100mL−1 (0 °C)
Thermochemistry
formation ΔfHo298 +142.3 kJ·mol−1
entropy So298 237.7 J·K−1.mol−1
Hazards
EU classification Oxidant (O)
Except where otherwise noted, data are given for materials in their 
standard state (at 25 °C [77 °F], 100 kPa).

കൂടുതൽ അറിവിലേയ്ക്ക്



Ozone-oxygen cycle in the ozone layer.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.



Post a Comment

0 Comments