Ticker

6/recent/ticker-posts

5.03.19 ചേർന്ന Q I P യോഗ തീരുമാനങ്ങൾ

1) വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്കൂകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ മാസത്തിൽ അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും

2) 2019 - 20 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ ചർച്ച ചെയ്തു. സ്കൂളുകൾ, ഹയർ സെക്കൻററി - 203, വിഎച്ച്എസ്ഇ - 226. എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. അതിനു വേണ്ടി താഴെ തിയ്യതികളിലിലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും.

Aug 17, Aug 24, Aug 31, 
Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു. 

3) 2019 ജൂൺ 3ന് പുതിയ അധ്യയന വർഷം ആരംഭിക്കും. മുസ്ലിം സ്കൂളുകളിൽ ജൂൺ 6.

4) ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂൺ - 10

5) ഓണാവധി ആരംഭം സെപ്ത: 6.
സ്കൂൾ തുറക്കുന്നത്: സെ‌പ്ത: 16.

6) ക്രിസ്മസ് അവധി ഡിസ: 20 മുതൽ 29 വരെ.

7) *പരീക്ഷകൾ:* 
      ഒന്നാം പാദ വാർഷികം Aug 27 മുതൽ sep 27 വരെ  
       അർധവാർഷികം Dec 11-20.
       വാർഷികം മാർച്ച് 4 മുതൽ 13 വരെ (1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് )
SSLC മോഡൽ പരീക്ഷ Feb 20 മുതൽ 28 വരെ)
SSLC, +2, VHSE മാർച്ച് 16 മുതൽ 30 വരെ

8) മേളകൾ:
കലോൽസവം Dec 5 മുതൽ 8 വരെ
ശാസ്ത്രോൽസവം Nov 1 മുതൽ 3 വരെ
സ്പെഷ്യൽ കലോൽസവം, കായിക മേള Oct 18 മുതൽ 20 വരെ
സ്കൂൾ കലോൽസവം:
സബ് ജില്ല Oct അവസാന വാരം, ജില്ല Nov ആദ്യവാരം, സ്കൂൾ തലം -Oct 18 മുതൽ 26 വരെ.
ശാസ്ത്രോൽസവം, കായികോൽസവം പിന്നീട് തീരുമാനിക്കും. LSS പരീക്ഷ 2020 ജനുവരി.
Thanks to ashna

Post a Comment

0 Comments