Ticker

6/recent/ticker-posts

ഭരണഘടന ക്വിസ്സ് - 2021 |200+ Questions| (updated)

ഭരണഘടന ക്വിസ്സ് 2020

ഇന്ത്യൻ ഭരണഘടന

  • ഏകാത്മക (unity ) സ്വഭാവം ഉൾകൊള്ളുന്ന ഫെഡറൽ ഘടനയാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് 
  • ഭരണഘടനയുടെ 'ആമുഖം ' ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്നു പ്രഖ്യാപിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടുകൂടി ഇന്ത്യൻ യൂണിയൻ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്ആയിത്തീർന്നു .
  •   ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടനാ ശിൽപിയായി വിശേഷിപ്പിക്കുന്നു .
                                                             
ഡോ.ബി.ആർ.അംബേദ്‌കർ 

  1. ഭരണഘടനയുടെ ചരിത്രം 

  • 1946 മുതൽ 49 വരെയുള്ള വർഷങ്ങൾക്കിടയിൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കു രൂപം നൽകിയത്. 
  • രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത് ഭരണഘടനയുടെ ആദ്യത്തെ കരട്(draft ) തയ്യാറക്കിയതു സർ ബി.എൻ.റാവുവിൻറെ കീഴിലാണ്. ഇത് 1947 ഒക്ടോബറിൽ പുറത്തുവന്നു.
  • എന്നാൽ അതിനു മുൻപ് 1947 ഓഗസ്റ്റ് 29 ന് ഡോ.ബി.ആർ.അംബേദ്‌കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റി 1948 ഫെബ്രുവരി 21 ന് കരടു ഭരണഘടന നിർമാണസഭയുടെ പ്രസിഡന്റിനു സമർപ്പിച്ചു.
  • ഡോ.രാജേന്ദ്രപ്രസാദായിരുന്നു  നിർമാണസഭയുടെ പ്രസിഡന്റ്.
  • ഭരണഘടന നിർമാണ സഭ 1949 നവംബർ 26 ന് ഭരണഘടനയെ സ്വികരിച്ചുവെങ്കിലും 1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായതോടുകൂടിയാണ് ഔദ്യോഗികമായി നിലവിൽ വന്നത് 
  • ഇന്ന് ഇന്ത്യയിൽ നിലവിലിരിക്കുന്ന ഭരണകടനനിർമാണ സഭ (constituent assembly )സ്വികരിച്ചത് 1949 നവംബർ 26 നാണ്.
  • 1950 ജനുവരി 26 ന് ഔദ്യാഗികമായി നിലവിൽ വന്ന ഭരണഘടനയിൽ 22 അധ്യായങ്ങളും(parts ) 395 വകുപ്പുകളും (articles ) 8  schedules സും ആണ് ഉണ്ടായിരുന്നത് .  
                                                     
preamble of Indian constitution

2 )Fundamental Rights(മൗലിക അവകാശങ്ങൾ )

  •  സമത്വത്തിനുള്ള അവകാശം 
             നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്. മതത്തിന്റെയോ                             വർഗ്ഗത്തിന്റെയോ ജാതിയുടെയോ ജന്മസ്‌ഥലത്തിന്റെയോ സ്ത്രീ -                         പുരുഷ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല .

  • സ്വാതന്ത്ര്യത്തിനുള്ള അവകാശം  
             ആശയപ്രകാശനം,സംഘടിക്കൽ, ഇന്ത്യയിലെവിടെയുമുള്ള സഞ്ചാരവും               താമസവും, ഏതു തൊഴിലും സ്വികരിക്കൽ എന്നിവയ്ക്കുള്ള                                     സ്വാതന്ത്ര്യവും ഇതിൽ വിഭാവനം ചെയ്യുന്നു .
  • ചൂഷണത്തിനെതിരെയുള്ള അവകാശം 
            നിർബന്ധിതമായി ജോലി എടുപ്പിക്കുന്നതും കുട്ടികളെക്കൊണ്ട്                                  പണിയെടുപ്പിക്കുന്നതും ജോലിക്കാരെ കച്ചവടം ചെയ്യുന്നതും                                      നിരോധിച്ചിരിക്കുന്നു. 
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 

            എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കാനും                                                  പ്രചരിപ്പിക്കുവാനും അവകാശമുണ്ട്.

  • സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
             ഏതു വിഭാഗത്തിനും അവരുടെ സംസ്കാരവും ഭാഷയും ലിപിയും                       നിലനിർത്താനും ന്യൂനപക്ഷ വിഭാഗങ്ങൾക്കു വിദ്യാഭ്യാസ                                         സ്ഥാപനങ്ങൾ നടത്തുവാനും അവകാശമുണ്ട് .
  • ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ള അവകാശം 
             ഏതൊരു ഭാരതീയ പൗരനും ഭരണഘടന അനുശാസിക്കുന്ന                                         അവകാശങ്ങൾ നേടുന്നതിനുള്ള അവകാശം.ഈ അവകാശത്തെ ഇന്ത്യൻ               ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്നു വിശേഷിപ്പിക്കുന്നു.

3 )ഭരണഘടനാ വകുപ്പുകൾ 

ഇന്ത്യൻ ഭരണഘടനയിലെ 395 വകുപ്പുകളെ (അനുചഛേദം ) 22  പാർട്ടുകളിലായി ഉൾപെടുത്തിയിരിക്കുന്നു 

പാർട്ട് വകുപ്പ് വിഷയം എന്നീ ക്രമത്തിൽ  

  • I  1 -4   ഇന്ത്യൻ ഭൂപ്രദേശം ,പുതിയ സംസ്ഥാനങ്ങളുടെ രൂപികരം 
  • II  5 -11 പൗരത്വം 
  • III  12 -35 മൗലികാവകാശങ്ങൾ 
  •  IV  36 -51  നിർദേശക തത്ത്വങ്ങൾ 
  • IV -A  51 A മൗലിക കർത്തവ്യങ്ങൾ 
  • V  52 -151 കേന്ദ്ര സർക്കാരിനെ സംബന്ധിച്ച 
  • VI  152 -237 സംസ്ഥാന സർക്കാരിനെ സംബന്ധിച്ച 
  • VII  238 1956 ലെ 7 -10 ഭേദഗതി (സംസ്ഥാന പുനഃസംഘടന ) സംബന്ധിച്ച 
  • VIII  239 -241 കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണം സംബന്ധിച്ച 
  • IX  242 -243 ഒന്നാം ഷെഡ്യൂളിലെ പാർട്ട് ഡിയിലെ പ്രദേശങ്ങളെ സംബന്ധിച്ച 
  • IX -A  243P-243ZG മുൻസിപ്പാലിറ്റികൾ 
  • X  244 -244A പട്ടിക (ജാതി -വർഗ ) പ്രദേശങ്ങളെ സംബന്ധിച്ച 
  • XI 245 -263  കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച 
  • XII 264 -300 സാമ്പത്തികം , വസ്തുവകകൾ എന്നിവയെ സംബന്ധിച്ച 
  • XIII 301- 307 ഇന്ത്യൻ പ്രദേശസത്തിനുളിലെ വ്യാപാരം,വാണിജ്യം,സഞ്ചാരം സംബന്ധിച്ച.
  • XIV 308- 323 കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർവീസുകൾ സംബന്ധിച്ച 
  • XIV-A  323A -323B 1976 -ലെ 42-മ് ഭേദഗതിയെയും അഡ്മിനിസ്‌ട്രേറ്റീവ് TRIBUNAL- ലിനെയും സംബന്ധിച്ച 
  • XV 324 -329  തിരഞ്ഞെടുപ്പ്,തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ സംബന്ധിച്ച 
  • XVI 330 -342 പട്ടികജാതി ,പട്ടികവർഗം ,ആംഗ്ലോ-ഇന്ത്യൻ എന്നി വിഭാഗങ്ങളെ സംബന്ധിച്ച പ്രത്യേക വിഷയങ്ങൾ 
  • XVII 343- 351 ഔദ്യോഗിക ഭാഷകൾ 
  • XVIII 352 -360 അടിയന്തര വിഷയങ്ങൾ സംബന്ധിച്ച 
  • XIX  361 -367 പ്രസിഡന്റ്, ഗവർണർമാർ എന്നിവയെ കുറ്റവിചാരണ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിവിധ വിഷയങ്ങൾ 
  • XX 368  ഭരണഘടനാ ഭേദഗതിയെ സംബന്ധിച്ച 
  • XXI 369 -392 താൽകാലികവും പ്രത്യേകവും ആയ വിഷയങ്ങളെസംബന്ധിച്ച 
  • XXII 393 -395  ഭരണഘടനയുടെ ആരംഭം, അസാധുവാക്കൽ എന്നിവയെ സംബന്ധിച്ച .

ഇന്ത്യയിലെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയും നിർദേശകതത്ത്വങ്ങൾ അയർലൻഡിന്റെ ഭരണഘടനയെ മാതൃകയാക്കിയുമാണ് തയ്യാറാക്കിയിരിക്കുന്നത് 

1950 ജനുവരി 26 നു ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഭരണഘടനാ ഭേദഗതിയെ തുടർന്ന് ഇപ്പോൾ പന്ത്രണ്ട് ഷെഡ്യൂളുകൾ നിലവിലുണ്ട്.

1-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

. ഉത്തരം : ലോകസഭ

2-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

. ഉത്തരം : ലോകസഭ

3-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

. ഉത്തരം : ലോകസഭാ സ്പീക്കർ

4-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

. ഉത്തരം : ഉത്തർപ്രദേശ്

5-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

. ഉത്തരം : എം. അനന്തശയനം അയ്യങ്കാർ

6-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

. ഉത്തരം : ജി.വി. മാവ് ലങ്കാർ

7-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

. ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

8-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

. ഉത്തരം : സി.എം. സ്റ്റീഫൻ

9-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

. ഉത്തരം : ലോകസഭാ സ്പീക്കർ

10-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

. ഉത്തരം : ഡോ. രാംസുഭഗ് സിങ്

11-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

. ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ

12-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

. ഉത്തരം : 1950 ജനുവരി 26

13-ലോകസഭ നിലവിൽ വന്നത് ?

. 1952 ഏപ്രിൽ 17

14-ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

. ഉത്തരം : 1952 മെയ് 13

15-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

. ഉത്തരം : 20

16-ലോകസഭയുടെ അധ്യക്ഷനാര് ?

. ഉത്തരം : സ്പീക്കർ

17-ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

. ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

18-വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

. ഉത്തരം : 530

19- ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?

. ഉത്തരം : ഭരണഘടനാ നിർമാണസഭ

20-എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
. ഉത്തരം : മൗലിക അവകാശങ്ങൾ

ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

. ഉത്തരം : 25 വയസ്സ്

21-ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?

. ഉത്തരം : ആകെ അംഗങ്ങളുടെ പത്തിലൊന്ന്

22-ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

. ഉത്തരം : ബൽറാം തന്ധാക്കർ

23-എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

. ഉത്തരം : 20

24-ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

. ഉത്തരം : മീരാകുമാർ

25-പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

. ഉത്തരം : 86 മത് ഭേദഗതി

26-ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

. ഉത്തരം : ആർട്ടിക്കിൾ 368

27-ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി?

. ഉത്തരം : ബി.ആർ. അംബേദ്കർ

28-'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

. ഉത്തരം : സുപ്രീം കോടതി

29-ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര് ?

. ഉത്തരം : പണ്ഡിറ്റ്ജ വഹർലാൽ നെഹ്റു

30-പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

. ഉത്തരം : ഇംഗ്ളണ്ട്

31-ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

. ഉത്തരം : 22

32-ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?

. ഉത്തരം : 9-ാം പട്ടിക

33-ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

. ഉത്തരം : ഡോ. രാജേന്ദ്രപ്രസാദ്

34-ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?

. ഉത്തരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

35-ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

. ഉത്തരം : 1956 നവംബർ 1

36-ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

. ഉത്തരം : ഫസൽ അലി കമ്മീഷൻ

37-ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

. ഉത്തരം : സ്വത്തിനുള്ള അവകാശം

38-ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

. ഉത്തരം : സുപ്രീം കോടതി

39-വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

. ഉത്തരം : മസ്ദൂർ കിസാൻ ശക്തി സംഘതൻ

40-ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?

. ഉത്തരം : മൂന്നുതവണ

41-മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് ?

. ഉത്തരം : കോടതികൾ

42-ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

. ഉത്തരം : 22 ഭാഗങ്ങൾ

43-വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

. ഉത്തരം : 2005 ഒക്ടോബർ 12

44-മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

. ഉത്തരം : 42 മത് ഭേദഗതി

45-സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം?

. ഉത്തരം : 65 വയസ്സ്

46-ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?

. ഉത്തരം : ജവഹർ ലാൽ നെഹ്രു

47-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

. ഉത്തരം : രാഷ്ട്രപതി

48-ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

. ഉത്തരം : മൗലിക കര്‍ത്തവ്യങ്ങള്‍

49-ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

. ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ

50-ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ?

. ഉത്തരം : 6 വർഷം

51-കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

. ഉത്തരം : കേരള ഹൈക്കോടതി

52-ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

. ഉത്തരം : സോളിസിറ്റർ ജനറൽ

53-എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്?

. ഉത്തരം : 15

54-നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

. ഉത്തരം : 545

55-പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

. ഉത്തരം : ലോകസഭ

56-പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

. ഉത്തരം : പ്രോട്ടേം സ്പീക്കർ

57-ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

. ഉത്തരം : ലോകസഭാ സ്പീക്കർ

58-ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?

. ഉത്തരം : പച്ച

59-ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

. ഉത്തരം : 25

60-ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

. ഉത്തരം : മഹാരാഷ്ട

61-അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

. ഉത്തരം : ലോകസഭ

62-ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

. ഉത്തരം : 5 വർഷം

63-പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?

. ഉത്തരം : രാഷ്ട്രപതി

64-ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

. ഉത്തരം : ആംഗ്ലോ ഇന്ത്യൻ

65-ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

. ഉത്തരം : 552

66-എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

. ഉത്തരം : 2

67-എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

. ഉത്തരം : രാഷ്ട്രപതി, ലോകസഭ, രാജ്യസഭ

68-സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

. ഉത്തരം : 35 വയസ്

69-ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം?

. ഉത്തരം : ശരീരം ഹാജരാക്കുക

70-ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

. ഉത്തരം : ഡോ. എസ്. രാധാകൃഷ്ണൻ

71-ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?

. ഉത്തരം : രാജ്യസഭ

72-പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

. ഉത്തരം : രാജസ്ഥാന്‍

73-എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

. ഉത്തരം : 1949 നവംബർ 26

74-പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ?

. ഉത്തരം : 1993

75-മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

. ഉത്തരം : അടിയന്തരാവസ്ഥക്കാലത്ത്

76-73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

. ഉത്തരം : 11

77-ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

. ഉത്തരം : സഞ്ചാരസ്വാതന്ത്ര്യം

78-ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

. ഉത്തരം : 6 മാസം

79-എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

. ഉത്തരം : അനുച്ഛേദം 108

80-രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ?

. ഉത്തരം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

81-ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

. ഉത്തരം : 35

82-വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?

. ഉത്തരം : കൺകറന്റ് ലിസ്

83-മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

. ഉത്തരം : റിട്ടുകൾ

84-ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

. ഉത്തരം : ഗ്രാമപഞ്ചായത്ത്

85-ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

. ഉത്തരം : അറ്റോർണി ജനറൽ

86-ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

. ഉത്തരം : പാര്‍ലമെന്റ് അംഗങ്ങള്‍

87-രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം ?

. ഉത്തരം 6

1.'ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?

. ജവഹര്‍ലാല്‍ നെഹ്‌റു

2.ഇന്ത്യന്‍ ഭരണഘടനയിലെ 'കൂട്ടുത്തരവാദിത്വം ' എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?

. ബ്രിട്ടണ്‍

3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ''കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?

. ഗ്രാന്‍വില്‍ ഓസ്റ്റിന്‍

4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?

. താഷ്കണ്ട് കരാര്‍

5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?

. മണിപ്പൂര്‍

6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?

. ജനങ്ങള്‍

7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?

. ലോക്സഭാ സ്പീക്കര്‍

8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?

. കേരളം

9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ?

. 360

10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?

. സച്ചിദാനന്ദ സിന്‍ഹ

11.ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

. 22

12.ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?

. 17

13.പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?

. 25

14.പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടവകാശമില്ലാത്തത്?

. അറ്റോർണി ജനറൽ

15.ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിചേര്‍ത്ത നാട്ടുരാജ്യം?

. ജുനഗഡ്

16.ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?

. ദക്ഷിണാഫ്രിക്ക

17.രാഷ്ട്രപതിയെ ഇംപീച്ചമെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം?

. ഭരണ ഘടനാ ലംഘനം

18.പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?

. 86

19.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്നതെവിടെ ?

. പഞ്ചാബ്

20.സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് ?

. 39D

21.ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് ?

. 3

22.പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആരാണ് ?

. ഗ്യാനി സെയില്‍സിംഗ്

23.ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരായിരുന്നു വൈസ്രോയി .?

. വേവല്‍ പ്രഭു

24."സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

. രാഷ്ട്രപതി

25.സായുധ കലാപം, വിദേശാക്രമണം എന്നിവയുണ്ടായാൽ അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?

. 352

26.സുപ്രീം കോടതി എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യന്‍ ഭരണ ഘടന പകര്‍ത്തിയത്.?

. യു.എസ്സ്.എ

27.സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി?

. മൊറാര്‍ജി ദേശായി

28.പുതിയ സംസ്ഥാനങളുടെ രൂപികരണത്തെകുറിച്ച് പ്രതിപാദിക്കുന ഭരണഘടനാവകുപ്പ്ആര്‍ട്ടിക്കിള്‍

. aarticle 3

29.സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

. 100

30.രാജ്യസഭ യുടെ ഡെപ്യൂട്ടി ചെയര്മാനായ ആദ്യ മലയാളി?

. എം.എം.ജേക്കബ്

31.പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം ?

. അറുപതു ദിവസം

32. ഇന്ത്യന്‍ പൌരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയ വര്‍ഷം.?

. 1955

33.ഭരണകാലത്തു ഒരിക്കൽ പോലും പാർലമെന്റിൽ സന്നിഹിതനായിട്ടില്ലാത്ത പ്രധാനമന്ത്രി ?

. ചരന്‍ സിംഗ്

34.ഭരണഘടനയുടെ എത്രാമത്തെ വകുപ്പനുസരിച്ചാണ് ഭാരതര്തനം , പത്മശ്രീ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് ?

. 18

35.പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുചെദം അനുസരിച്ചാണ്.?

. 21

36.ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?

. ബ്രിട്ടന്‍

37.''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?

. ആര്‍ട്ടിക്കിള്‍ 17

38.ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങള്‍ എന്നാ ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ്.?

. യു.എസ്.എ

39.2000 ൽ ഇ൯ഡ്യാ ഗവൺമെ൯റ് നിയമിച്ച ഭരണഘടനാ പുഃനപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷ൯?

. വെങ്കിട ചെല്ലയ്യ

40.ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?

. 72

41.ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്.?

. ജവഹര്‍ലാല്‍ നെഹ്‌റു

42.തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത് ഭരണ ഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്.?

. 17

43.ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭേദഗതി ?

. 24

44.ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ് ?

. സുപ്രീം കോടതിക്ക്

45.ഇന്ത്യൻ ഭരണഘടനയില്‍ ഗാന്ധിയൻ ആശയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെ ?

. നിര്‍ദ്ദേശക തത്വങ്ങള്‍

46. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്നതെന്ന്.?

. 1950 ജനുവരി 26

47.ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് എന്താണ് ?

. ആമുഖം

48.ഇന്ത്യന്‍ ഭരണ ഘടനയില്‍ എത്ര മൌലിക കടമകള്‍ ആണ് ഉള്ളത്.?

. 11

49.രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ആരാണ്.?

. സുപ്രീം കോടതി

50. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?

. ജര്‍മ്മനി

51.ഒരു ധനകാര്യ ബില്‍ ലോകസഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യസഭ അത് തിരിച്ചയക്കണം.?

. 14 ദിവസം

52.ഇന്ത്യന്‍ ഭരണ ഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്താണ്.?

. മൌലികാവകാശങ്ങള്‍

53.രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.?

. എസ്.എന്‍. മിശ്ര

54. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം എത്രയാണ്.?

. കേവല ഭൂരിപക്ഷം

55.രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്.?

. എം.ഹിദായത്തുള്ള

56.ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?

. പി.സി. മേഹലനോബിസ്

57.പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്‍റ് കമ്മറ്റി ഏതാണ്.?

. കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടെക്കിംഗ്

58.സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഭേദഗതി .?

. 44

59.' രാഷ്ട്രപതി നിവാസ് ' എവിടെയാണ്.?

. സിംല

60.നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍ ആണെന്ന് പ്രസ്താവിക്കുന്ന ഭരണ ഘടനാ വകുപ്പ് .?

. 14

61.പാര്‍ലമെ ന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്.?

. മൊറാര്‍ജി ദേശായി

62.ഇന്ത്യയില്‍ ഹൈ കോടതികള്‍ സ്ഥാപിക്കുന്നത് ഭരണ ഘടനയുടെ ഏതു ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ്.?

. 214

63.കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലവില്‍ വന്നത് എന്നാണു.?

. 1950 ജനുവരി 25

64.മെറിറ്റ്‌ സംവിധാനത്തിന്‍റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്.?

. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

65.ഏക പൌരത്വം എന്ന ആശയം കടം കൊണ്ടത്‌ ഏതു രാജ്യത്ത് നിന്നുമാണ്.?

. ബ്രിട്ടണ്‍

66.വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.?

. ഹേബിയസ് കോര്‍പ്പസ്

67.ഭരണ ഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കുറ്റവാളികള്‍ക്ക് രാഷ്ട്രപതി മാപ്പ് നല്‍കുന്നത്.?

. 72

68.ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി ആരായിരുന്നു.?

. ആര്‍. വെങ്കിട്ട രാമന്‍

69.മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് .?

. 15

70.ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയപ്പെടുന്ന പേര്.?

. പ്രി സൈഡിംഗ് ഓഫീസര്‍

71.അറ്റോര്‍ണി ജനറലിന് സമാനമായി സംസ്ഥാനങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥന്‍ .?

. അഡ്വക്കേറ്റ് ജനറല്‍

72.വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനു എത്രയാണ് ഫീസ്‌.?

. 10

73.പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി.?

. ഗ്യാനി സെയില്‍സിംഗ്

74.ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദി ക്കുന്നത് .?

. 7

75.ഒരു വ്യക്തി അയാള്‍ക്ക്‌ അര്‍ഹം അല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് .?

. ക്വോ വാറന്റോ

76.വിദ്യാഭ്യാസം മൌലിക അവകാശമാക്കി മാറ്റിയപ്പോള്‍ ഭരണ ഘടനയില്‍ കൂട്ടിചേര്‍ത്ത അനുചെദം.?

. 21A

77.നിര്‍ദ്ദേശകതത്വങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത്‌ ഏതു രാജ്യത്തില്‍ നിന്നുമാണ്.?

. അയര്‍ലണ്ട്

78.'തുല്യരില്‍ ഒന്നാമന്‍ ' എന്നറിയപ്പെടുന്നത് ആരാണ്.?

. പ്രധാന മന്ത്രി

79.ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങളുടെ ശില്പി ആരാണ്.?

. സര്‍ദാര്‍ വല്ലഭായി പട്ടേല്‍

80.നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി .?

. ജവഹര്‍ലാല്‍ നെഹ്‌റു

81.ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?

. 24

82.ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി .?

. നരസിംഹ റാവു

83.ലിഖിത ഭരണഘടന എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടം കൊണ്ടത്‌.?

. യു.എസ്.എ

84.അടിയന്തിരാവസ്ഥ സമയങ്ങളില്‍ മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് ആര്‍ക്കാണ്.?

. രാഷ്ട്രപതി

85.മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി.?

. ഇന്ദിരാ ഗാന്ധി

86.ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണ ഘടനാ വകുപ്പ് .?

. 44

87.കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം എത്രയാണ്.?

. 50

88.കേരള മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആരാണ്.?

. ജസ്റ്റിസ്.എം.എം.പരീത് പിള്ള

89.സംസ്ഥാന പുന:സംഘടന കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

. 1953

90.അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?

. 23

91.അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി.?

. വി.പി. സിംഗ്

92.പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം.?

. 2

93.ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം.?

. 1976

94.ഒരു വിദേശിക്കു എത്ര വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു ശേഷം ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിക്കാം.?

. 5

95.രാഷ്ട്രപതിയെ ഇംപീച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് .?

. 61

96.ദേശീയ സദ്‌ ഭാവനാ ദിനം എന്നാണു.?

. ആഗസ്ത് 20

97.ഭരണ ഘടനയുടെ ഏതു അനുചേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.?

. 300A

98.'ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന രാജ്യം.?

. ഗ്രീസ്

99.ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്‍ഷം.?

. 1946

100.ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം.?
. നിര്‍ദ്ദേശക തത്വങ്ങള്‍

Post a Comment

3 Comments

  1. ഭരണഘടന നിർമാണ സഭയിലെ എത്ര അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചിട്ടുണ്ട് ?

    ReplyDelete
  2. ഭരണഘടന നിർമാണ സഭയിലെ എത്ര അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചിട്ടുണ്ട് ?

    ReplyDelete


  3. *1: അമേരിക്കൻ ഭരണഘടനയിലെ ബിൽ ഓഫ് റൈറ്റ്സിന് ഇന്ത്യൻ ഭരണഘടനയിലെ ഏത് വ്യവസ്ഥയുമായി ആണ് സാമ്യമുള്ളത

    ReplyDelete