Ticker

6/recent/ticker-posts

ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം അഭിരുചി പരീക്ഷ - ജൂൺ 13 നടക്കും



സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയിഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ - ജൂൺ 13 നടക്കും.

വിശദാംശങ്ങൾ http://www.kite.kerala.gov.in-ൽ 
വിവരവിനിമയ സാങ്കേതിക വിദ്യയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകി സജ്ജരാക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' (Little KITEs) പദ്ധതി നടപ്പിലാക്കുന്നതിന് സൂചന പ്രകാരം കൈറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അംഗീകാരം ലഭിച്ച എല്ലാ യൂണിറ്റുകളിലും 2023-26 നിലവിൽ ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് താഴെപറയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. നിലവിൽ യൂണിറ്റ് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള വിദ്യാലയങ്ങൾ 2023-26 ബാച്ച് അനുവദിക്കുന്നതിന് അവരുടെ യൂണിറ്റ് വിശദാംശങ്ങൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ജൂൺ 5-നു മുൻപ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

2. യൂണിറ്റ് രജിസ്ട്രേഷൻ ലഭിച്ച വിദ്യാലയങ്ങളിൽ 2023-24 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2023 ജൂൺ 8-നകം അംഗത്വത്തിന് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷാഫാറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്.

3. കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ 2023 ജൂൺ 10-നകം ഉൾപ്പെടുത്തേണ്ടതാണ്. സ്കൂൾ പ്രഥമാധ്യാപകർ ഇത് ഉറപ്പു വരുത്തേണ്ടതാണ്.

4. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് കൈറ്റ് തയ്യാറാക്കി ലഭ്യമാക്കുന്ന പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തുന്നതാണ്. ഈ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യബാങ്കിൽ നിന്നും കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം. ഓരോ കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം.

5. സോഫ്റ്റ് വെയർ അധിഷ്ഠിത പരീക്ഷ പൂർത്തീകരിക്കുന്നതിന് പരമാവധി 30 മിനിട്ടാണ്. സമയം

6. അഭിരുചി പരീക്ഷയിൽ 25 ശതമാനമാ അതിലധികമോ സ്കോർ നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന ആകെ എണ്ണത്തിൽ കൂടാത്ത വിധത്തിൽ മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത് (ഓരോ യൂണിറ്റിലും അനുവദിച്ച സീറ്റുകളുടെ എണ്ണം കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്).

7. അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ വിഭാഗത്തിൽ നിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് നാലും ഐ.ടി. പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് അഞ്ച് വീതവും ചോദ്യങ്ങളാണ് ലഭിക്കുക.

8. അഭിരുചി പരീക്ഷയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിൽ ഒരേ സ്കോർ നേടിയ ഒന്നിലധികം കുട്ടികൾ (5) വന്നാൽ, അവർക്ക് Logical വിഭാഗത്തിൽ ലഭിച്ച സ്കോറുകളുടെ വെയിറ്റേജ് സ്കോറിനോടൊപ്പം കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. തുടർന്നും ടെ വരുകയാണെങ്കിൽ അവർക്ക്, യഥാക്രമം പ്രോഗ്രാമിംഗ്, ജനറൽ, ഐ.ടി. പുസ്തകം എന്നിവയുടെ സ്കോറുകളുടെ വെയിറ്റേജ് കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. നാല് ഘട്ടങ്ങൾക്ക് ശേഷവും ടെ നിലനിൽക്കുകയാണെങ്കിൽ ആ വിദ്യാർത്ഥികളെയെല്ലാം അംഗത്വത്തിലേക്ക് പരിഗണിക്കുന്നതാണ്.

9. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്ന 20 കുട്ടികളെങ്കിലുമുള്ള വിദ്യാലയങ്ങളിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നത്. എന്നാൽ സ്കൂളിലെ 2023-24 വർഷത്തെ എട്ടാം ക്ലാസിലെ കുട്ടികളുടെ എണ്ണം 30-ൽ കുറവായാൽ 15 കുട്ടികൾ വരെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നതാണ്.

10. അഭിരുചി പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം യൂണിറ്റിൽ തുടരാൻ താല്പര്യമില്ലാത്ത കുട്ടിയെ രക്ഷകർത്താവിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്. പ്രസ്തുത ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്.

10. അഭിരുചി പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം യൂണിറ്റിൽ തുടരാൻ താല്പര്യമില്ലാത്ത കുട്ടിയെ രക്ഷകർത്താവിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും പ്രസ്തുത ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്.

11. പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുകൾ ബോധ്യപ്പെട്ടാൽ യൂണിറ്റിന്റെ അംഗീകാരം റദ്ദാക്കുന്നതാണ്.സംബന്ധിച്ച് ആശയവ്യക്തത വരുത്തുന്നതിനായി

12. അഭിരുചി പരീക്ഷ കൈറ്റ് വിക്ടേഴ്സിൽ ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30 ന് പ്രത്യേക ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതാണ്. അതേ ദിവസം വൈകിട്ട് 8 മണി മുതൽ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

13. യൂണിറ്റ് അനുവദിക്കപ്പെട്ട സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതാണ്.































Post a Comment

0 Comments