Ticker

6/recent/ticker-posts

ഇന്ന് ഏപ്രിൽ 22 വീണ്ടുമൊരു ഭൗമദിനം.



ലോകഭൗമദിനമായി നാം ആയി ആചരിക്കുന്നത് ഇന്നാണ് . ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം.
 തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
നമ്മുടെ ചുറ്റുപാടിൻ്റ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടും തിരിച്ചു നേടാൻ നമുക്കൊരുമിച്ച് പ്രയത്നിക്കാം.
ആഗോള താപനം കുറക്കുന്നതിന് സൈക്കിളുകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
പ്രകൃതി സൗഹാർദമായ ഒരു യാത്ര.... മലിനീകരണം ഒന്നും തന്നെ ഉണ്ടാക്കാതെ ഇന്ധനങ്ങൾ ഉപയോഗിക്കാതെ നമുക്ക് സൈക്കളിൽ യാത്ര ചെയ്യാം -
കൂടെ പ്രകൃതിയുടെ പ്രഭാത സൗന്ദര്യങ്ങൾ ആസ്വദിക്കാം, ശ്രവിക്കാം.
ശരീരത്തിനും മനസ്സിനും ഈ വ്യായാമത്തിലൂടെ നല്ല ആരോഗ്യ സംരക്ഷണം നൽകി കൊണ്ട്
വേഗത കുറച്ച് സുരക്ഷിതമായി

Post a Comment

0 Comments