Ticker

6/recent/ticker-posts

തളിര് സ്‌കോളര്‍ഷിപ്പ് : രജിസ്ട്രേഷന്‍ ആരംഭിച്ചു



സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂനിയര്‍ (അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍)-സീനിയര്‍ (എട്ട്, ഒന്‍പത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക് 10,000, 5,000, 3,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ജില്ലാതല വിജയികള്‍ക്ക് 1,000, 500 രൂപ എന്നിങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ. മൂന്നു തലത്തില്‍ ആയാണ് പരീക്ഷ. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ജില്ലാതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവരെ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കും. ജില്ലാതല സ്‌കോളര്‍ഷിപ്പ് 14 ജില്ലകളിലുള്ളവര്‍ക്കും നല്‍കും. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കും. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന് അനുസരിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ വരെ സമ്മാനമായി നല്‍കും. കുട്ടികള്‍ക്ക് https://scholarship.ksicl.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും. ഫോണ്‍: 8547971483




        തളിര് സ്കോളർഷിപ്പ് പദ്ധതി 2021        

https://scholarship.ksicl.kerala.gov.in

 



  • തളിര് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ഓൺലൈൻ വഴിയും അല്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി നൽകുന്നതാണ്.
  • ജൂനിയർ (V, VI, VII) സീനിയർ (VIII, IX, X) വിഭാഗങ്ങളിൽ പ്രത്യേകമായാണ് രജിസ്‌ട്രേഷനും മത്സരങ്ങളും നടത്തുന്നത്.
  • നൂറിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളുടെ ലൈബ്രറിയിലേക്ക് ഓരോ നൂറ് രജിസ്‌ട്രേഷനും 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.
  • സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഓരോ സ്‌കൂളിലും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ പങ്കെടുപ്പിച്ച് പ്രാഥമികപരീക്ഷ നടത്തേണ്ടതും വിജയികളെ നിശ്ചയിക്കേതും അതത് സ്‌കൂളുകൾ തന്നെയാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത ഓരോ 10 കുട്ടികൾക്കും ഒരാൾ എന്ന കണക്കിൽ ഓരോ വിഭാഗത്തിൽനിന്നും ഒരു കുട്ടിയേയും 20 കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിൽ 2 കുട്ടികളേയും 100 കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിൽ നിന്നും 10 കുട്ടികളെയും ജില്ലയിൽ നടക്കുന്ന മത്സരപരീക്ഷക്ക് പങ്കെടുപ്പിക്കാവുന്നതാണ്. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തിൽ പരീക്ഷ നടത്തുന്നതുമാണ്.
  • കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുകയും സ്‌കൂളുകളിലും ജില്ലാതലങ്ങളിലും പരീക്ഷ നടത്താനാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനും കുട്ടികളെ തെരഞ്ഞെടുക്കുന്നതിനും ബദൽ സംവിധാനം ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നതാണ്.
  • സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് യഥാക്രമം 10,000/-, 5,000/-, 3,000/– എന്നിങ്ങനെ ആയിരിക്കും സ്‌കോളർഷിപ്പ് തുക. എല്ലാവർക്കും മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
  • ജില്ലാതല പരീക്ഷയിൽ ഒന്നാം റാങ്കിന് ഓരോ കുട്ടിക്കും 1000/- രൂപയുടെ വാർഷിക സ്‌കോളർഷിപ്പ്.
  • ജില്ലാതല പരീക്ഷയിൽ രാം റാങ്കിന് ഓരോ കുട്ടിക്കും 500/- രൂപയുടെ വാർഷിക സ്‌കോളർഷിപ്പ്. ജില്ലാതല പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന 10 സ്ഥാനങ്ങൾ വരെയുള്ളവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
  • പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് ഈ വർഷത്തെ പരീക്ഷകൾ സംഘടിപ്പിക്കുന്നത്.
  • രജിസ്‌ട്രേഷൻ ഫീസ് 200/- രൂപ.
  • രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://scholarship.ksicl.kerala.gov.in
  • സംശയനിവാരണത്തിന് : 8547971483


Post a Comment

0 Comments