Ticker

6/recent/ticker-posts

QIP തീരുമാനങ്ങൾ26/9/19


  • ഒക്ടോബർ മാസത്തിൽ സ്പെഷ്യൽ പി.ടി.എ.യോഗം ചേരും. പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിക്കും വിധമാകണം യോഗം. അധ്യാപകർ കുട്ടികളുടെ സഹ രക്ഷിതാക്കളായി പ്രവർത്തിക്കുന്ന മെൻററിംഗ് പദ്ധതി, സമഗ്ര , പഠനോത്സവങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കാനും, രക്ഷിതാക്കളെ കൂടുതൽ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനുമാണ് യോഗം ചേരുന്നത്. 


  • എൽ.എസ്.എസ്.പരീക്ഷ  വിജയിച്ച എല്ലാ കുട്ടികൾക്കും വേണ്ടി പ്രതിഭാ പോഷണ പരിപാടി സംഘടിപ്പിക്കും. മൂന്നു ദിവസത്തെ ജില്ലാതല ക്യാമ്പ് എന്ന നിലയിലാകും സംഘടിപ്പിക്കുക.


  • ശാസ്ത്ര വിഷയങ്ങളിൽ നൂതനാശയങ്ങൾ രൂപീകരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ഈ അധ്യായന വർഷം രൂപം നൽകും. 

മേളകൾ
A.ഒക്ടോബർ 15 സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരം - കൊല്ലം

B. ഒക്ടോ: 18-20 സ്പെഷ്യൽ സ്കൂൾ മേള - ഒറ്റപ്പാലം.

C. നവം.1- 3 ശാസ്ത്രമേള, കുന്നംകുളം

D. നവം: 14-17 കായിക മേള, മങ്ങാട്ടുപറമ്പ് ,കണ്ണൂർ.

E. നവം. അവസാനം, ഡിസം. ആദ്യം - കലാമേള, കാഞ്ഞങ്ങാട്.

  • കായിക മേളവിജയകരമായി നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭ്യർഥിച്ചു കായികാധ്യാപക സംഘടന ഉയർത്തുന്ന ആവശ്യം എല്ലാ സംഘടനകളും ഉന്നയിക്കുന്നതാണെന്നും, അവ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ കായിക മേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരത്തോട് യോജിപ്പില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അഭ്യർഥിച്ചു. 


  • സർക്കാർ ഉത്തരവുകളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളും നടപ്പാക്കാതിരിക്കുകയും, സ്വന്തമായി വ്യാഖ്യാനിച്ച് ഉത്തരവിറക്കുകയും ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടി അനുവദിക്കില്ലെന്ന് ഡി.ജി.ഇ.സംഘടനകൾക്ക് ഉറപ്പു നൽകി.കാസറഗോഡ്, ഇടുക്കി ഡി.ഡി.ഇ.മാരുടെ ചില ഉത്തരവുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഡി.ജി.ഇ.ഈ ഉറപ്പ് നൽകിയത്.

വിവരങ്ങൾക്ക് കടപ്പാട്: എ.കെ.എസ്.ടി.യു (AII Kerala School Teachers Union)

Post a Comment

0 Comments