Ticker

6/recent/ticker-posts

സ്കൂളുകളിലെ ഐസിടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതു നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു


ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തുന്നതിനും അക്കാദമിക ഭരണ പ്രക്രിയകളുടെ സുഗമവും കാര്യക്ഷമവും സുതാര്യവുമായ നടത്തിപ്പിന് വിവര സാങ്കേതികവിദ്യയുടെ പ്രയോജനം ഉറപ്പാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പ്രത്യേക ഐടി പാഠപുസ്തകവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ക്ലാസ് മുറികളിലും ലാപ്ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ടിവിറ്റി, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിലേക്ക് നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും വിദ്യാർത്ഥികളുടെ പഠനബോധന പ്രവർത്തനങ്ങൾക്ക് പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഐസിടി ഉപകരണങ്ങൾ വിന്യസിക്കുന്നതിന് മുന്നോടിയായി സ്കൂളുകൾ ഒപ്പിട്ട് സമർപ്പിച്ച ധാരണാപത്രത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങളുടെയും കമ്പ്യട്ടർ ലാബിന്റെയും സൗകര്യം ലഭ്യമാക്കുമെന്ന് അതത് സ്കൂൾ പ്രഥമാധ്യാപകർ ഉറപ്പുനൽകിയിട്ടുണ്ട്. ആയതിനാൽ സ്കൂളുകളിലെ എല്ലാ സൗകര്യങ്ങളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും സ്കൂളുകളിലെ ഐടി - ഐസിടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്ന തിനുമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:

സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും 2019 ഏപ്രിൽ, മെയ് മാസങ്ങളിലും 
പ്രത്യേക ഐടി പരിശീലനം കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി 
ഫോർ എഡ്യക്കേഷൻ (കൈറ്റ് നൽകിയിട്ടുണ്ട്. ആയതിനാൽ പരിശീലനം ലഭിച്ചു 
അധ്യാപകർ തന്നെ ഐടി പാഠപുസ്തകം വിനിമയം ചെയ്യേണ്ടതും പ്രഥമാധ്യാപകർ ഇക്കാര്യം  
ഉറപ്പുവരുത്തേണ്ടതുമാണ്. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ സർക്കാർ, എയിഡഡ് 
സ്കൂളുകളിലെ ക്ലാസ് മുറികളിലും ഐടി ഉപകരണങ്ങൾ ലഭ്യമാക്കി ഹൈടെക് ആക്കുകയും 

എട്ട്, 
ഒമ്പത്, പത്ത് ക്ലാസുകളിൽ ഐടി പഠനത്തിന് ആഴ്ചയിൽ നാല് പീരീഡ് (രണ്ട് തിയറി, രണ്ട്  
പ്രാക്ടിക്കൽ) ക്രമീകരിക്കുകയും ചെയ്തതിനാൽ എല്ലാ കുട്ടികൾക്കും ഈ
സൗകര്യവും സേവനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് അതത് ക്ലാസധ്യാപകരും സ്കൂൾ 
പ്രഥമാധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.ലോവർ പ്രൈമറി, അപ്പർ പ്രൈമറി  
ക്ലാസുകളിലേയ്ക്കും പ്രത്യേക ഐസിടി പാഠപുസ്തകം (കളിപ്പെട്ടി, ഇവിദ്യ)
  ലഭ്യമാക്കുന്നുണ്ട്.പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം 
സ്കൂളുകളിലും ഹൈടെക് സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളിൽ 
നിലവിലുള്ള ഐടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി പാഠപുസ്തകങ്ങൾ വിനിമയം 
ചെയ്യേണ്ടതാണ്.ഹൈസ്കൂൾ
  ക്ലാസുകളിൽ ഐസിടി പ്രത്യേക നിർബന്ധ വിഷയമായതിനാൽ അതിന്റെ പഠനവും 
മൂല്യനിർണയവും ഉറപ്പുവരുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും 
ക്ലാസ് പ്രമോഷന് മറ്റ് വിഷയങ്ങളെപ്പോലെ ഐടിയുടെ സ്കോറും കണക്കാക്കുന്നതിനും 
എല്ലാ പ്രഥമാധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗുണമേന്മയുള്ള 
വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായതിനാൽ ഐടി തിയറി ക്ലാസുകളും കമ്പ്യട്ടർ 
ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവയും എല്ലാ കുട്ടികൾക്കും 
ഉപയോഗിക്കാൻ കഴിയുന്ന വിധമുള്ള പ്രാക്ടിക്കൽ ക്ലാസുകളും സ്കൂൾതലത്തിൽ 
ഒരുക്കേണ്ടതും ബന്ധപ്പെട്ടവർ അത് ഉറപ്പുവരുത്തേണ്ടതുമാണ്. സൂചന 1-ലെ 
സർക്കാർ ഉത്തരവ് പ്രകാരം എസ്.സി.ഇ.ആർ.ടി എസ്.സി.ഇ.ആർ.ടി നിർദ്ദേശിക്കുന്ന 
ഏജൻസി അംഗീകരിച്ചശേഷം മാത്രമേ സ്കൂളിലേക്ക് ഡിജിറ്റൽ ഉള്ളടക്കം, ഡിജിറ്റൽ 
ലൈബ്രറികൾ തുടങ്ങിയ അക്കാദമിക കണ്ടന്റ് ലഭ്യമാക്കാവു എന്ന് 
വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച 
പഠനവിഭവങ്ങൾ മാത്രമാണ് സ്കൂളുകളിൽ ഉപയോഗിക്കു ന്നതെന്ന് 
ഉറപ്പുവരുത്തേണ്ടതാണ്. സ്കൂളുകളിൽ നടപ്പിലാക്കുന്ന ഐടി അധിഷ്ഠിത 
പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന് അതത് ക്ലാസ് അധ്യാപകർ 
  പ്രത്യേകം ശ്രദ്ധിക്കേണ്ടതും പ്രഥമാധ്യാപകർ ഇക്കാര്യം 
ഉറപ്പുവരുത്തേണ്ടതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 
നടപ്പിലാക്കി 
ഹൈടെക് സ്കൂൾ പദ്ധതിയുടെ പ്രയോജനം സ്കൂളിലെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതും 
ഐടി - ഐസിടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതും 
സംബന്ധിച്ച വിശദാംശങ്ങൾ സ്കൂൾ സന്ദർശനം നടത്തുന്ന എല്ലാ വിദ്യാഭ്യാസ 
ഓഫീസർമാരും 
പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതും അവലോകനയോഗങ്ങളിൽ വിശദാംശങ്ങൾ ചർച്ച  
ചെയ്യേണ്ടതുമാണ്.

Post a Comment

0 Comments