Ticker

6/recent/ticker-posts

സംസ്ഥാനത്തെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും ഇനി ഹൈടെക്ക്









സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്കാക്കും. കുറഞ്ഞത‌് 50 കുട്ടികള്‍ എങ്കിലും പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും ലാപ‌്ടോപ്പ‌്, പ്രൊജക്ടറുകള്‍, പ്രിന്റര്‍ എന്നിവ സ്ഥാപിക്കും. 200ല്‍ കുടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക‌് ടി വിയും ലഭ്യമാവും. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ‌്കൂളുകളും നേരത്തെ തന്നെ ഹൈടെക്കാക്കി ഉയര്‍ത്തിയിരുന്നു. ഇതിനുള്ള നടപടികള്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ‌്.1500 ല്‍ കൂടുതല്‍ കുട്ടികളുള്ള സ‌്കൂളുകളില്‍ 20 ലാപ‌് ടോപ്പുകള്‍, 10 പ്രൊജക്ടറുകള്‍, ഒരു ടിവി, ഒരു പ്രിന്റര്‍ എന്നിങ്ങനെയാണ‌് സ്ഥാപിക്കുക. 1001--1500 കുട്ടികള്‍ വരെയുള്ള സ‌്കൂളുകളില്‍ 16 ലാപ‌്ടോപ്പുകള്‍, ആറ‌് പ്രൊജക്ടറുകള്‍, ഒരു ടിവി, ഒരു പ്രിന്റര്‍, 501 മുതല്‍ 1000 വരെ കുട്ടികളുള്ള സ‌്കൂളുകളില്‍ 14 ലാപ‌്ടോപ്പുകള്‍, അഞ്ച‌് പ്രൊജക്ടറുകള്‍, ഓരോ ടിവിയും പ്രിന്ററും വീതം അനുവദിക്കും.401 മുതല്‍ 500 കുട്ടികള്‍ വരെയുള്ള സ‌്കൂളുകളില്‍ 10 ലാപ‌്ടോപ്പുകള്‍, നാല‌് പ്രെജക്ടറുകള്‍, ഒരു ടിവി, ഒരു പ്രിന്റര്‍, 301--400 കുട്ടികള്‍ വരെ ഒമ്ബത‌് ലാപ‌്ടോപ്പ‌്, മൂന്ന‌് പ്രൊജക‌്ടര്‍ , ഒരു ടിവി, ഒരു പ്രിന്റര്‍, 201--300 കുട്ടികള്‍ക്ക‌് ആറ‌് ലാപ‌്ടോപ്പ‌്, രണ്ട‌് പ്രൊജക്ടര്‍, ഒരു ടിവി, ഒരു പ്രിന്റര്‍, 101--200 കുട്ടികള്‍ക്ക‌് അഞ്ച‌് ലാപ‌് ടോപ്പ‌് രണ്ട‌്പ്രൊജക്ടര്‍ , 50--100 മൂന്ന‌് ലാപ‌് ടോപ്പ‌്, രണ്ട‌് പ്രൊജക‌്ടര്‍, 50 കുട്ടികളില്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ രണ്ട‌് ലാപ‌് ടോപ്പ‌്, ഒരു പ്രൊജക‌്ടര്‍ എന്നിങ്ങനെയാണ‌് സ്ഥാപിക്കുക. നേരത്തെ സംസ്ഥാനത്തെ 45,000 ഹൈസ‌്കൂള്‍ ക്ലാസ‌് റൂമുകള്‍ ഹൈടെക്കാക്കിയിരുന്നു.പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ‌് വിദ്യാഭ്യാസ വകുപ്പ‌് നടത്തുന്നത‌്. സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും ഒഴിവുള്ള അധ്യാപക തസ‌്തികകളില്‍ നിയമനം നടത്താനുള്ള നടപടികളും പുരോഗമിക്കുകയാണ‌്. 8000 അധ്യാപകരെയാണ‌് ഉടന്‍ നിയമിക്കുന്നത‌്.വയനാട‌് ജില്ലയില്‍ 147 എല്‍പി അസിസ‌്റ്റന്റുമാരെയും 90 യുപിഎസ‌്‌എകളെയും നിയമിക്കുമെന്ന‌് എസ‌്‌എസ‌്‌എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി ജെ ബിനേഷ‌് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആദിവാസി മേഖലകളില്‍ നിന്നും 241 ഗോത്രബന്ധുക്കളെയും നിയമിക്കും. പാഠപുസ‌്തക വിതരണവും പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക‌് യൂണിഫോം, ഉച്ചഭക്ഷണം എന്നിവയും സൗജന്യമായി നല്‍കുന്നുണ്ട‌്.


Post a Comment

0 Comments