ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവഗാനം പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ്ണൻ സിഡി സ്വീകരിച്ചു. പ്രളയകാലത്ത് പൊതുസമൂഹത്തിന് അഭയമേകിയ പൊതുവിദ്യാലയ ഓർമകളും ഒത്തുച്ചേരലും അതിജീവനവും പുതു അധ്യയനവർഷകാലത്തെ ഒരുക്കവും സന്തോഷവും ഉൾക്കൊള്ളുന്ന ഗാനം രചിച്ചത‌് മുരുകൻ കാട്ടാക്കടയാണ‌്. സംഗീതം വിജയ് കരുൺ. ഗായകൻ അഫ്സലിനൊപ്പം പൊതുവിദ്യാലയങ്ങളിലെ കുട്ടികളായ പി എസ‌് അശ്വതി, എസ‌് ആർ നന്ദന, നിള കെ ദിനേശ്, ആരഭിനായർ എന്നിവരാണ് പാടിയിരിക്കുന്നത‌്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്രശിക്ഷാ സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ എൻ ടി ശിവരാജൻ, ഡോ. പി പ്രമോദ്, എ കെ സുരേഷ് കുമാർ, രതീഷ് കാളിയാടൻ എന്നിവർ സന്നിഹിതരായി.
0 Comments