Ticker

6/recent/ticker-posts

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്നരേഖകള്‍

ഏപ്രില്‍ 23 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഹാജരാക്കാവുന്ന രേഖകള്‍ ഏതെല്ലാമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. വോട്ടര്‍ ഐഡി കാര്‍ഡുള്‍പ്പെടെ ഉപയോഗിക്കാവുന്ന 12 രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയത്. വോട്ടര്‍ പട്ടികയില്‍ പേരുളള ആളുകള്‍ക്ക് ഇതില്‍ ഏത് രേഖ ഉപയോഗിച്ചും വോട്ട് ചെയ്യാം. BLO മാര്‍ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പ് വോട്ട് രേഖപ്പെടുത്തുന്നതിനുളള ഔദ്യോഗിക രേഖയായി ഇപ്രാവശ്യം അംഗീകരിച്ചിട്ടില്ല. പ്രസ്തുത സ്ളിപ്പിനോടൊപ്പം താഴെ നല്‍കിയിരിക്കുന്ന ഏതെങ്കിലും രേഖയുടെ ഒറിജിനല്‍ കൈവശം കരുതേണ്ടതാണ്.

ഉപയോഗിക്കാവുന്ന രേഖകള്‍

1. വോട്ടര്‍ ഐഡി കാര്‍ഡ്
2. പാസ്‌ പോർട്ട്‌
3. ഡ്രൈവിംഗ്‌ ലൈസൻസ്‌
4. ഫോട്ടൊ പതിച്ച സർവ്വീസ്‌ ഐഡന്ററ്റി കാർഡ്‌ ( കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയൊ പൊതുമേഖല സ്ഥാപനങ്ങളുടേയൊ)
5. ഫോട്ടോ പതിച്ച ബാങ്ക്‌ / പോസ്റ്റ്‌ ഓഫീസ്‌ പാസ്‌ ബുക്ക്‌
6. പാൻ കാർഡ്‌
7. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുളള സ്മാർട്ട്‌ കാർഡ്‌
8. തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
9. ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
10.ഫോട്ടോ പതിച്ച പെൻഷൻ കാര്‍ഡ്
11.എം.പി/എൽ.എ/എം.എൽ.സി മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്‌
12.ആധാർ കാർഡ്‌
എന്നിവയിൽ ഏതെങ്കിലും ഒന്നു വോട്ട്‌ ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നൽകിയ ഫോട്ടോ പതിച്ച സ്ലിപ്പ്‌ ഔദ്യോഗിക തിരിച്ചറിയൽ രേഖയല്ല. വോട്ടർ സ്ലിപ്‌ സമ്മതിദായകനു മാർഗ്ഗനിർദ്ദേശം നൽകുന്നതിനാണു വിതരണം ചെയ്യുന്നത്‌.
ഈ സ്ളിപ്പിനോടൊപ്പം മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും രേഖയുടെ ഒറിജിനലുമായാണ് സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തേണ്ടത്.

ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്യൂ.... 

തിരിച്ചറിയൽ രേഖയില്ലാത്തതിനാൽ സമ്മതിദാന അവകാശം വിനിയോഗിക്കാതിരിക്കരുത്‌.

Post a Comment

0 Comments