Ticker

6/recent/ticker-posts

അവധിക്കാല ഐ സി ടി പരിശീലനം




LP, UP, HS, HSS അധ്യാപകര്‍ക്കുള്ള അവധിക്കാല ICT പരിശീലന ഷെഡ്യൂള്‍ ചുവടെ നല്‍കിയിരിക്കുന്നു. എല്ലാ വിഭാഗങ്ങളിലെയും പരിശീലനം Ubuntu 18.04 OS അടിസ്ഥാനമാക്കിയാണ്.പരിശീലനത്തി
നു വരുന്നവര്‍ സ്വന്തം ലാപ്‌ടോപ്പോ, സ്കൂളിലെ ലാപ്‌ടോപ്പോ കരുതണം.ലാപ്‌ടോപ്പിന്റെ ലഭ്യത ഓരോരുത്തരും  പരിശീലനത്തിനു മുമ്പ് ഉറപ്പാക്കണം.പരിശീലനത്തിനു മുമ്പ്തന്നെ പുതിയ ഓപ്പറേറ്റിംങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യണം.സ്കൂളുകളിലെ PSITC, SITC, HITC എന്നിവര്‍ ഈ ആഴ്ചതന്നെ പുതിയ OS - Ubuntu 18.04 തിരുവല്ലയിലെ കൈറ്റ് ജില്ലാകേന്ദ്രത്തില്‍ നിന്നോ ബന്ധപ്പെട്ട ഉപജില്ലയുടെ ചാര്‍ജുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരില്‍ നിന്നോ വാങ്ങുക. ഇതിനായി  8 GB പെന്‍ഡ്രൈവ് കരുതുക.പുതിയതായി ലാപ്‌ടോപ്പ് വാങ്ങുന്നവര്‍  IT@ School Ubuntu 18.04 ഇന്‍സ്റ്റാള്‍ ചെയ്ത് വാങ്ങുക.പരിശീലന സമയത്ത്  OS ഇന്‍സ്റ്റാള്‍ ചെയ്യുന്നതല്ല. ഏപ്രില്‍ 26 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കുക.SITC, HITC മാരുടെ മേല്‍നോട്ടത്തില്‍ സ്കൂളുകളിലെ കമ്പ്യൂട്ടറില്‍  Ubuntu 18.04 ഇന്‍സ്റ്റാള്‍ ചെയ്യുക. ഉപജില്ലാടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഇന്‍സ്റ്റലേഷന്‍ സൗകര്യം ഒരുക്കുന്നതാണ്. ആവശ്യമുള്ളവര്‍ ഉപജില്ലാ ചാര്‍ജുള്ള MT യെ അറിയിക്കുക. Training Management സിസ്‍റ്റത്തില്‍ പരിശീലന ബാച്ച് ക്രിയേറ്റ് ചെയ്യുമ്പോള്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുക.

Click here to view circular 

Click here to view user manual for training management system 

*Training Schedule Primary*
Batch 1 April 26-30
Batch 2 May 2 - 6
Batch 3 May 7 - 10
Batch 4 May 13 - 16
*Training schedule HS*
Batch I May 17 - 21
Batch II May 22-25
Batch III. May 27-30
*Training schedule HSS*
Batch I May 13-16
Batch II May 17- 21
Batch III. May 22 - 25
Batch IV May 27-30

Post a Comment

0 Comments