Ticker

6/recent/ticker-posts

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ലൈവ് ഫോണ്‍-ഇന്‍ ചൊവ്വ മുതല്‍.......

പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്‍ടു ക്ലാസുകളിലെ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ ലൈവ് ഫോണ്‍-ഇന്‍ പരിപാടി ചൊവ്വാഴ്ച ( മാര്‍ച്ച് 16 ) മുതല്‍ സംപ്രേഷണം ചെയ്യും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും, മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്ന രൂപത്തിലുമായിരിക്കും ലൈവ് ഫോണ്‍-ഇന്‍ പരിപാടി. മാനസിക സംഘര്‍ഷങ്ങളില്ലാതെയും ആത്മവിശ്വാസത്തോടെയും പരീക്ഷ അഭിമുഖീകരിക്കാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്.

മാര്‍ച്ച് 16 മുതല്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെയാണ് പത്താം ക്ലാസുകാര്‍ക്കുള്ള ഫോണ്‍-ഇന്‍ പരിപാടി. പുനഃസംപ്രേഷണം വൈകുന്നേരം 6.30-ന്. പ്ലസ്‍ടു കുട്ടികള്‍ക്ക് ആദ്യ ഫോണ്‍-ഇന്‍ വൈകുന്നേരം 5.00 മുതല്‍ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30നും ആയിരിക്കും. 

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഏപ്രില്‍ 30-ഓടെയും പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ്‍വണ്‍ ക്ലാസുകള്‍ മെയ് മാസവും തുടരും. മെയ് മാസം എല്ലാ ക്ലാസുകാര്‍ക്കുമായി പ്രത്യേക ബ്രിഡ്ജ് കോഴ്സ് ക്ലാസുകളും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. ലൈവ്-ഇന്‍ ഫോണ്‍ പ്രോഗ്രാമിലേക്ക് 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് അതത് സമയങ്ങളിൽ കുട്ടികൾക്ക് വിളിക്കാവുന്നതാണ് . ലൈവ്-ഫോണ്‍ ഇന്‍ ക്ലാസുകളുടെ സമയക്രമവും പ്രസിദ്ധീകരിച്ചു.




ലൈവ്-ഫോണ്‍ ഇന്‍ റിവിഷന്‍ ക്ലാസുകള്‍ സമയക്രമം


ക്രമ.നം   തീയതി   ക്ലാസ്   വിഷയം

1  മാര്‍ച്ച്  16   10 രസതന്ത്രം  12 ഇക്കണോമിക്സ്

2  മാര്‍ച്ച് 17   10 ഭൗതികശാസ്ത്രം 12 മാത്തമാറ്റിക്സ്

3  മാര്‍ച്ച് 18   10 ഗണിതം 12 ബിസിനസ് സ്റ്റഡീസ്

4  മാര്‍ച്ച് 19   10 സോഷ്യല്‍ സയന്‍സ് 12 ഫിസിക്സ്

5  മാര്‍ച്ച് 22   10 ബയോളജി 12 ഹിസ്റ്ററി

6  മാര്‍ച്ച് 23   10 അടിസ്ഥാന പാഠാവലി 12 കെമിസ്ട്രി

7  മാര്‍ച്ച് 24   10 ഇംഗ്ലീഷ് 12 അക്കൗണ്ടന്‍സി

8  മാര്‍ച്ച് 25   10 ഹിന്ദി 12 ബയോളജി

9 മാര്‍ച്ച് 26   10 കേരള പാഠാവലി 12 പൊളിറ്റിക്കല്‍ സയന്‍സ്

10 മാര്‍ച്ച് 29   10 അറബിക് 12 ഇംഗ്ലീഷ്

11 മാര്‍ച്ച് 30   10 സംസ്കൃതം

12 മാര്‍ച്ച് 31   10 ഉറുദു

Post a Comment

0 Comments