അമേരിക്കയിലെ തിരഞ്ഞെടുപ്പുകൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് നാം കാണുന്നു. എന്നാൽ അവിടുത്തെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളെ കുറിച്ച് ചിലരുടെയൊക്കെ എങ്കിലും മനസ്സിൽ ഉണ്ടായിരിക്കണമെന്നില്ല. ഈ ഒരു പ്രശ്നം ഒരു വിദ്യാർത്ഥിയെക്കാൾ ഉപരി മറ്റു ആൾക്കാർക്കും സംഭവിക്കാവുന്നതാണ്. അതിനൊരു പരിഹാരം എന്ന വണ്ണം അവിടുത്തെ തെരഞ്ഞെടുപ്പും സമ്പ്രദായങ്ങളെ കുറിച്ച്മമലയാളത്തിൽ ഒരുലഘു കുറിപ്പ് തയ്യാറാക്കി അയച്ചു തരുകയാണ് ഗുരു സമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ പേഴ്സണും അധ്യാപകനുമായ ശ്രീ യു.സി. വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു
UC വാഹിദ് സാർസാമൂഹ്യശാസ്ത്രം അദ്ധ്യാപകൻSIHSS ഉമ്മത്തൂർ
യു എസ് പ്രസിഡൻഷ്യൽ ഇലക്ഷൻ
നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്ന സമയമാണിത്. തികച്ചും സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത്. അമേരിക്കന്‍ ജനത നേരിട്ട് വോട്ട് ചെയ്തല്ല പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നത്. പോപ്പുലര്‍ വോട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവംബര്‍ എട്ടിലെ വോട്ടെടുപ്പ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ആദ്യപടിയാണ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാന്‍ അധികാരമുള്ള ഇലക്ടറല്‍ കോളേജിന്റെ തെരഞ്ഞെടുപ്പാണിത്. വിഖ്യാതമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിന്റെ കുന്തമുനയാണ് ഇലക്ടറല്‍ കോളേജ്. ഇലക്ടറല്‍ കോളേജ് ഒരു സംവിധാനമല്ല. സമ്പ്രദായമാണ്. അമേരിക്കന്‍ ഭരണഘടനാ ശില്‍പ്പികള്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക സമ്പ്രദായം. ഇന്ത്യയിലെയോ ബ്രിട്ടനിലെയോ പോലെ പൊതു തെരഞ്ഞെടുപ്പിലൂടെയും സംസ്ഥാന– കേന്ദ്ര നിയമനിര്‍മാണ സഭാംഗങ്ങളുടെ വോട്ടിലൂടെയും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്ന രീതിയില്‍നിന്ന് തികച്ചും വിഭിന്നമാണ് അമേരിക്കയുടെ ഇലക്ടറല്‍ കോളേജും പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനവും. ഒരു വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ അയോഗ്യനായ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് ഭരണഘടനാനിര്‍മാതാക്കള്‍ ഇലക്ടറല്‍ കോളേജ് സമ്പ്മദായം ആവിഷ്കരിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങിനെ ?
ഏറെ സങ്കീര്‍ണമായ ഒരു പ്രക്രിയ ആണ് യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് എന്നത്. ഇന്ത്യയിലേതുപോലെ ജനങ്ങള്‍ നേരിട്ടല്ല അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അത് ചെയ്യുന്നത് ഇലക്ടര്‍മാരാണ്. അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അത് ഇങ്ങനെയാണ്, പ്രൈമറീസും കോക്കസും, നാഷണൽ കണ്‍വെന്‍ഷന്‍സ്, ജനറല്‍ ഇലക്ഷൻ, ഇലക്ട്രൽ കോളജ് എന്നിവയാണ് അത്. യുഎസില്‍ ജനിച്ച അമേരിക്കന്‍ പൗരന്മാര്‍ക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍ സരിക്കാന്‍ യോഗ്യത. ഇവര്‍ കുറഞ്ഞത് 14 വര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരും 35 വയസ് പൂര്‍ത്തിയാക്കിയവരുമായിരിക്കണം. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഓരോ പാര്‍ട്ടിയും ഓരോ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കും. നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി. ഒരാള്‍ക്ക് പരമാവധി രണ്ടുതവണ പ്രസിഡന്റാകാം.
എന്താണ് പ്രൈമറിയും കോക്കസും ?
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം എന്നത് പ്രൈമറിയാണ്. പാര്‍ട്ടി അംഗങ്ങള്‍ ജനറൽ ഇലക്ഷനായി ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയാണ് പ്രൈമറി. രഹസ്യബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തുക. ഓപ്പൺ പ്രൈമറി, ക്ലോസ്ഡ് പ്രൈമറി എന്നിങ്ങനെ രണ്ട് രീതികളാണുള്ളത്. ഇതിൽ ഓപ്പൺ പ്രൈമറികളിൽ പാർട്ടി വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താം. ക്ലോസ്ഡ് പ്രൈമറികളിൽ ഏത് പാർട്ടിയ്ക് വേണ്ടിയാണോ രജിസ്ററർ ചെയിതിട്ടുള്ളത് ആ പാർട്ടിയുടെ സ്ഥാനാർത്ഥിയ്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ചര്‍ച്ചകളിലൂടെയും വോട്ടിങ്ങിലൂടെയും പാര്‍ട്ടി അംഗങ്ങള്‍ മികച്ച സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനെയാണ് കോക്കസ് എന്ന് പറയുന്നത്. അതേസമയം ഓരോ സ്റ്റേറ്റുകളിലും കോക്കസ് നടപ്പാക്കുന്നത് വ്യത്യസ്തമായാണ്. ഫെബ്രുവരി മാസത്തോടെ പ്രൈമറികളും കോക്കസുകളും വഴി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രാരംഭ വോട്ടിങ് തുടങ്ങും.ലോവ ന്യൂ ഹാംഷെയർ നെവാഡ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ നിന്നുള്ള ഫലങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ കേന്ദ്രികരിക്കുക. ഈ സ്റ്റേറ്റുകളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് സ്ഥാനാര്‍ ത്ഥികളെ നിർണ്ണയിക്കുന്നത്.
കോക്കസും പ്രൈമറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വ്യത്യസ്തരീതികളാണ് കോക്കസും പ്രൈമറിയും. ആരുനടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം. രാഷ്ട്ഷീയപാര്‍ട്ടി നടത്തുന്ന തിരഞ്ഞെടുപ്പാണ് കോക്കസ്. സംസ്ഥാന ഭരണകൂടമാണ് നടത്തുന്നതെങ്കില്‍ പേര് പ്രൈമറി എന്നാകും. കോക്കസ്: സംസ്ഥാനങ്ങള്‍ പല തരത്തിലാണ് കോക്കസ് നടപ്പാക്കുക. പൊതുവെ റജിസ്റ്ര്‍ ചെയ്തിട്ടുള്ള പാര്‍ട്ടി അംഗങ്ങള്‍ ഒരുമിച്ചുകൂടി സ്ഥാനാര്‍ത്ഥികളെപ്പറ്റി ചര്‍ച്ച ചെയ്യുകയും പാര്‍ട്ടി കണ്‍വന്‍ഷനുകളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുകയുമാണ് പതിവ്. സംസ്ഥാനത്തിനു താല്‍പര്യമുള്ള ദേശീയ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട പ്രതിനിധിയാണ് ഇങ്ങന തിരഞ്ഞെടുക്കപ്പെടുക. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പിന്തുണക്കാര്‍ക്ക് സംസാരിക്കാനും തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടാനും ഒരേ പോലെ അവസരം ലഭിക്കും. ജനപ്രിയതയില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അനുയായികളുടെ വോട്ടുകൂടി നേടാന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ ത്ഥികള്‍ക്ക് കോക്കസ് അവസരം നല്‍കുന്നു.
ഇയോവയ്ക്കുo ന്യൂഹാംപ്‌ഷെയറിനും ശേഷം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാര്‍ച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. സൂപ്പര്‍ ട്യൂസ്‌ഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ഇയോവയില്‍ നേടിയ മുന്‍തൂക്കം ഇല്ലാതാകാനും സൂപ്പര്‍ ട്യൂസ്‌ഡേയിലെ ഫലങ്ങള്‍ കാരണമായേക്കാം. സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പറ്റി പാര്‍ട്ടികള്‍ക്ക് ധാരണയും ഉണ്ടാകും.
എന്താണ് നാഷണൽ കണ്‍വെന്‍ഷന്‍സ് ?
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് നാഷണല്‍ കണ്‍വെന്‍ഷന്‍സ്. ഇരുപാര്‍ട്ടികളും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനായി നാഷണല്‍ കണ്‍വെന്‍ ഷനുകള്‍ നടത്താറുണ്ട്. ഓരോ സ്റ്റേറ്റുകളില്‍ നിന്നും പ്രൈമറിയും കോക്കസും വഴി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തങ്ങള്‍ക്ക് പ്രിയങ്കരരായ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്നു. ഈ കണ്‍വെന്‍ഷന്റെ അവസാനത്തോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ ഇരു പാർട്ടികളും പ്രഖ്യാപിക്കുന്നു. ഈ സമയത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ റണ്ണിങ് മേറ്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നു. പിന്നീട്, അദ്ദേഹം തന്നെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടുകക്ഷികളാണുള്ളത്. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികള്‍. ഈ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ മല്‍സരങ്ങള്‍ നടത്തി സ്വന്തം നോമിനികളെ തിരഞ്ഞ്ഞെടുത്തുകഴിഞ്ഞാല്‍ നവംബറിലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും. പാര്‍ട്ടികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ജൂലൈയില്‍ നടക്കുന്ന നാഷനല്‍ പാര്‍ട്ടി കണ്‍വന്‍ഷനിലാണ് ഇതുണ്ടാകുക. ഇരുപാര്‍ട്ടികളും എല്ലാ നാലുവര്‍ ഷത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ വന്‍ ദേശീയ കണ്‍വന്‍ഷനുകള്‍ നടത്തുന്നു. ഇതില്‍ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ഓരോ സംസ്ഥാനത്തിനും താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് പാര്‍ട്ടിസംസ്ഥാന പ്രതിനിധികള്‍ വരുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്നു.
എന്താണ് സ്ഥാനാര്‍ത്ഥികളുടെ ടെലിവിഷന്‍ സംവാദം ?
പിന്നീട് ഇരു പാർട്ടികളിലെയും സ്ഥാനാർത്ഥികൾ ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കുന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുകളിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. ഈ സംവാദങ്ങൾക്കിടയിൽ ഓരോ സ്ഥാനാർത്ഥിക്കും അവരുടെ നയങ്ങളെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും മറ്റ് സ്ഥാനാർത്ഥികൾക്കെതിരായ പ്രശ്നങ്ങളിലും നയങ്ങളിലും അവരുടെ നിലപാട് വ്യക്തമാക്കുവാനും സാധിക്കും.
ജനറല്‍ ഇലക്ഷൻ എന്ത് ?
ജനങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന പ്രക്രിയയാണ് ജനറല്‍ ഇലക്ഷൻ. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ പ്രസിഡന്റിനായും വൈസ് പ്രസിഡന്റിനായും വോട്ടുകള്‍ രേഖപ്പെടുത്തും. നവംബറിലാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുക. അമേരിക്കയിൽ ജനങ്ങൾ വോട്ട് ചെയ്യുന്നത് നേരിട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിക്കല്ല മറിച്ച് ഇലക്ടർമാർക്കാണ്. പിന്നീട്, ഈ ഇലക്ടർമാരാണ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത്. ഏറ്റവുമധികം ഇലക്ട്രൽ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. എന്നാല്‍ മെയ്ൻ നബ്രാസ്ക എന്നീ സ്റ്റേറ്റുകളില്‍ ഇതിന് വിത്യാസമുണ്ട്. പതിനെട്ട് വയസ്സ് പൂർത്തിയാക്കിയവർക്ക് വോട്ട് രേഖപ്പെടുത്താം . ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത് .
ഓരോ സംസ്ഥാനത്തുനിന്നും വോട്ടവകാശമുള്ളവരെ (ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍) തെരഞ്ഞെടുക്കുകയാണ് ആദ്യഘട്ടം. ഇതാണ് എട്ടിലെ പോപ്പുലര്‍ വോട്ടിന്റെ പ്രസക്തി. ഇങ്ങനെ തെരഞ്ഞടുക്കപ്പെടുന്ന വോട്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളാണുണ്ടാവുക. ഇതില്‍ 270 പേരുടെയെങ്കിലും വോട്ട് നേടുന്നയാളാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. ദേശീയ ആര്‍ക്കൈവ്സാണ് തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്ന അധികാര സ്ഥാപനം. ഇന്ത്യയിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനു തുല്യമായ അധികാരകേന്ദ്രം.1845 മുതൽ നവമ്പർ മാസത്തിലെ ഒനാമത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവാഴ്ച്ച ആണ് തിരഞ്ഞെടുപ്പ് ദിവസം.
എന്താണ് ഇലക്ട്രൽ കോളജ് ?
ഒരോ സ്റ്റേറ്റുകളിലേയും ജനസംഖ്യയുടെ ആനുപാതികമായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ടര്‍മാര്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതാണ് ഇലക്ട്രല്‍ കോളേജ്. ഓരോ സ്റ്റേറ്റിനും കോണ്‍ഗ്രസിനെ പ്രതിനിഥീകരിക്കാന്‍ നിശ്ചിത ഇലക്ടര്‍മാര്‍ ഉണ്ടാകും. ഓരോ സ്റ്റേറ്റുകളുടേയും നയങ്ങള്‍ക്ക് അനുസൃതമായി 538 ഇലക്ടര്‍മാര്‍ വരെ ഉണ്ടാകും. ജനറല്‍ ഇലക്ഷനേ തുടര്‍ന്ന് ഓരോ ഇലക്ടര്‍മാരും ഓരോ വോട്ട് രേഖപ്പെടുത്തുന്നു. 270 വോട്ടില്‍ കൂടുതല്‍ നേടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുന്നു. ജനുവരി മാസത്തോടെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ചുമതല ഏല്‍ക്കുന്നു. ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടര്‍മാരുടെ മുഴുവന്‍ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് മൂന്ന് ഇലക്ടറല്‍ വോട്ടുണ്ടെങ്കില്‍ മൂന്നും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കാകും ലഭിക്കുക. ഇലക്ടറല്‍ വോട്ടുകളെല്ലാം എണ്ണുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതല്‍ ' പോപ്പുലര്‍വോട്ട്' നേടുന്നവര്‍ക്കു തന്നെയാകും ഇലക്ടറല്‍ കോളജിലും ഭൂരിപക്ഷം.
0 Comments