Ticker

6/recent/ticker-posts

വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവരേഖ അസംബ്ലിയിലും ക്ലാസ്സ് റൂമിലും കേൾപ്പിക്കുന്നതിനുള്ള ഓഡിയോ

വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലൈ അഞ്ചിന് 25 വര്‍ഷം




ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്ഢികളും ആനക്കാരും പ്രണയിനികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞുതരുന്നു.1908 ജനുവരി 21 ന് വെക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കെനോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ് പേപ്പര്‍ ഏജന്റ്...
യാചകന്റെ കൂടെയും കുബേരന്റെ അതിഥിയായും ജീവിച്ചു.
സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി... ഇനി എത്ര എത്ര വിശേഷണങ്ങള്‍. ഇതിനെല്ലാമുപരി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി. അതായിരുന്നു ബഷീര്‍. ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു.
ഗാന്ധിജിയെ തൊട്ട ബഷീര്‍
ബഷീര്‍ െവെക്കം സ്‌കൂളില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്ന കാലത്താണു ഗാന്ധിജി െവെക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണു ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഗാന്ധിജിയെതൊട്ട എന്ന കണ്ടോളിന്‍ നാട്ടാരെ... എന്നു അഭിമാനത്തോടെ പറഞ്ഞ ബഷീര്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് എടുത്തു ചാടി.1930- ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ നാടുവിട്ട ബഷീര്‍ ഒമ്പതുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഒരെഴുത്തുകാരനാകാന്‍ ബഷീറിനെ സഹായിച്ച യാത്രയായിരുന്നു അത്.
ബഷീര്‍ സാഹിത്യം
1930- കളില്‍ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരിലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല കൃതികള്‍. പ്രഭഭ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. പത്മനാഭ െപെ പത്രാധിപരായിരുന്ന ജയകേരളളയില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. കരുത്തിരുണ്ട് വിരൂപിയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ കഥയാണു തങ്കം. കൊല്ലം കസബ പോലീസ് ലോക്കപ്പില്‍വച്ച് എഴുതിയ കഥകളാണ് െടെഗര്‍, െകെവിലങ്ങ്, ഇടിയന്‍ പണിക്കര്‍, എന്നിവ. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണു പ്രേമലേഖനം എന്ന ആദ്യനോവല്‍ എഴുതിയത്. പില്‍ക്കാലത്ത് ഈ അനുഭവം മതിലു(1965)കളായി പുനരവതരിച്ചു.
1944 - ല്‍ ബാല്യകാലസഖി പുറത്തുവന്നു. കഥാബീജം (നാടകം), ജന്മദിനം (ചെറുകഥ), പാത്തുമ്മയുടെ ആട്, ആനവാരിയും പൊന്‍കുരിശും, അനുരാഗത്തിന്റെ നിഴല്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ഭൂമിയുടെ അവകാശികള്‍... എന്നിങ്ങനെ നീളുന്നു ബഷീറിന്റെ കൃതികള്‍. എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, കൊച്ചുത്രേസ്യാ, പാത്തുമ്മ, അബ്ദുള്‍ഖാദര്‍, ശിങ്കിടിമുങ്കന്‍ തുടങ്ങിയ എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണു ബഷീര്‍ സാഹിത്യം സമ്മാനിച്ചത്.
'പ്രേമലേഖനവുമായി' മലയാള സാഹിത്യലോകത്തേക്ക്
കലയുടെ ലാവണ്യനിയമങ്ങളെ ധിക്കരിക്കുകയും ഭാഷയുടെ വ്യാകരണത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ തനിക്കുപറയാനുള്ളതു പറയുകയും എഴുതുകയും ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും ധിഷണാശാലി. അദ്ദേഹം പറഞ്ഞതെല്ലാം പ്രചോദന സൂക്തങ്ങളായി, എഴുതിയതെല്ലാം മഹനീയസാഹിത്യങ്ങളായി. 1943 ല്‍ പ്രേമലേഖനവുമായാണ് ബഷീര്‍ മലയാള സാഹിത്യലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്നങ്ങോട്ട് മറ്റാരും പറയാത്ത കഥാപ്രപഞ്ചമാണ് അദ്ദേഹം സൃഷ്ടിച്ചത്. സ്വന്തം ജീവിതത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം റിപ്പോര്‍ട്ടു ചെയ്ത ജീവിതമാകട്ടെ നവനവ ഉല്ലേഖശാലിനികളായി ഒഴുകി. ലോകത്തെയോ കാലത്തെയോ വര്‍ണിക്കാനുള്ള കാണികളായല്ല, ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത് ഏടാക്കിയ കഥാകാരനായാണ് ബഷീറിനെ മലയാളികളുടെ മുന്നില്‍ നന്നായി അവതരിപ്പിച്ചിട്ടുള്ള എം.പി. പോളും എം.എന്‍. വിജയനും പറഞ്ഞിട്ടുള്ളത്. ബഷീറിയന്‍ ഭാവതലങ്ങളെ അപൂര്‍വ സുന്ദരശില്‍പ്പമാക്കി അവതരിപ്പിച്ചിട്ടുള്ളവരും ഇവര്‍തന്നെയാണ്. ബഷീറിന്റെ രചനകളെ ലോകസമക്ഷം എത്തിക്കാന്‍ ശ്രമിച്ച ആഷറുടെ (ഡോ. ആര്‍.ഇ. ആഷര്‍) പരിശ്രമങ്ങളും ശ്ലാഘനീയമാണ്.സകല ചരാചരങ്ങളെയും സ്‌നേഹിച്ച ബഷീര്‍
ബേപ്പൂരില്‍ ബഷീര്‍ സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ പറമ്പില്‍ ഭൂമിമലയാളത്തിലുള്ള സര്‍വമരങ്ങളും വച്ചുപിടിപ്പിച്ചു. കൂട്ടത്തില്‍ വിദേശികളും ഉണ്ടായിരുന്നു. അതിലൊന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാങ്കോസ്‌റ്റെന്‍.
തന്റെ പറമ്പില്‍ വൃക്ഷലതാദികള്‍ക്കു പുറമെ കാക്കകള്‍, പരുന്തുകള്‍, പശുക്കള്‍, ആടുകള്‍, കോഴികള്‍, പൂച്ചകള്‍, പൂമ്പാറ്റകള്‍, തീരുന്നില്ല... അണ്ണാനുകള്‍, വവ്വാലുകള്‍, കീരികള്‍, കുറുക്കന്മാര്‍, എലികള്‍... നീര്‍ക്കോലി മുതല്‍ മൂര്‍ഖന്‍ പാമ്പുകള്‍ വരെയുള്ളവയെയും ജീവിക്കാന്‍ അനുവദിച്ചു. ഇവയെല്ലാം ഭൂമിയുടെ അവകാശികളാ യിരുന്നു. പട്ടാപ്പകല്‍പോലും കുറുക്കന്മാര്‍ ബഷീറിന്റെ അടുത്തു വരാറുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
കരിന്തേളിനെപ്പോലും കൊല്ലാന്‍ അനുവദിക്കാത്ത ബഷീറിന്റെ ഉമ്മയുടെ നന്മയുടെ പെതൃകം പ്രസിദ്ധമത്രേ. കാരണം അതും അല്ലാഹുവിന്റെ സൃഷ്ടിയത്രേ.ബഷീറിന് ചെടികളും പൂക്കളും സംഗീതവും എന്നും ഇഷ്ടമായിരുന്നു. എവിടെച്ചെന്നാലും എവിടെച്ചെന്നാലും അത് ജയിലായാലും പോലീസ് സ്‌റ്റേഷനായാലും താന്‍ കഴിഞ്ഞുകൂടുന്നിടത്ത് പൂച്ചെടികളും പൂമിറ്റവും ബഷീറുണ്ടാക്കുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജീവിതകാലത്താണ് ഇന്ത്യന്‍ സാഹിത്യത്തിന് മനോഹരമായ ഒരു കഥ ലഭിച്ചത്- മതിലുകള്‍. സെന്‍ട്രല്‍ ജയിലില്‍ ബഷീറിന്റെ ഹോബി പൂന്തോട്ടമുണ്ടാക്കലായിരുന്നു. ഒരു ചെടി നട്ടു പിടിപ്പിക്കുന്നത് ഒരു പുണ്യകര്‍മമാണെന്നു ബഷീര്‍ വിശ്വസിച്ചിരുന്നു. വാടിത്തളര്‍ന്ന ചെടി, ദാഹിച്ചുവലഞ്ഞ പക്ഷി അല്ലെങ്കില്‍ മൃഗം, അതുമല്ലെങ്കില്‍ മനുഷ്യന് ഒരിത്തിരി ദാഹജലം കൊടുത്ത് ആശ്വസിപ്പിക്കുന്നത് മഹത്തായ ഈശ്വര പൂജ തന്നെയാണെന്ന് ബഷീര്‍ കരുതിയിരുന്നു.
മലയാളത്തിന്റെ 'ഒറ്റമരം'
ആത്മകഥാംശം ഇത്രയേറെ വരുന്ന രചനകള്‍ ഉള്ള മറ്റൊരു കഥാകാരനും മലയാളത്തിലില്ല. എല്ലാം ജീവിതമയം. ദൃക്‌സാക്ഷി വിവരണങ്ങള്‍. എന്നാല്‍ വായിക്കുംതോറും ഉന്മേഷപ്രദം. മലയാളത്തിന്റെ ഒറ്റമരം എന്നാണ് എം.എന്‍. വിജയന്‍ ബഷീറിനെ വിശേഷിപ്പിച്ചത്. മറ്റൊരു മരവും ഇത്രയും തണലും കുളിരും ആശ്വാസവും നല്‍കിയിട്ടില്ലെന്ന് അതില്‍ വ്യംഗ്യം. തന്റെ പ്രിയപ്പെട്ട കഥാകാരനും ഗുരുവുമാണ് എം.ടി. വാസുദേവന്‍ നായര്‍ക്ക് ബഷീര്‍. അദ്ദേഹം ബഷീറിനെ വിലയിരുത്തുന്നത് ഇങ്ങനെ: ''ബഷീര്‍ എന്ന മനുഷ്യന്‍ ഒരു പരസ്യവിഭാഗം കെട്ടിച്ചമച്ച 'ലെജന്‍ഡി'ലൊതുങ്ങുന്നില്ല. വൈക്കത്തഷ്ടമിക്ക് തലയില്‍ പുസ്തകക്കെട്ടുമായി വരുന്ന കച്ചവടക്കാര്‍ സതീര്‍ത്ഥ്യനായ പോറ്റിയുടെ വീട്ടില്‍ തങ്ങും. അതില്‍നിന്ന് പോറ്റി കൊടുക്കുന്ന കഥാപുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി വായിച്ച് രാവിലെ തിരികെ ഏല്‍പ്പിക്കണം. വിദ്യാഭ്യാസമൊന്നുമില്ലാത്ത രക്ഷിതാക്കള്‍. പുസ്തകങ്ങളുടെ ലോകവുമായി ഒരു വിദൂരബന്ധവുമില്ലാത്ത വീട്. അവിടെ ജനിച്ചുവളര്‍ന്ന ഒരു ചെറുക്കന്‍ ഒമ്പതാംക്ലാസിലെ പഠിപ്പുനിര്‍ത്തി ഉപ്പുസത്യഗ്രഹത്തില്‍ ചേരാന്‍ കോഴിക്കോട്ടേക്കു പുറപ്പെടുന്നു. പിന്നീട് ജീവിതത്തിലെ അകത്തളങ്ങളിലും അപാരതകളിലും എന്തിനോവേണ്ടി അന്വേഷണം നടത്തുന്നു, അലയുന്നു. അനശ്വരങ്ങളെന്നു ഉറപ്പിച്ചുപറയാവുന്ന കൃതികളുടെ കര്‍ത്താവാകുന്നു. ഇത് ഒരു ലെജന്‍ഡ് തന്നെ''.
സമകാലികത
ആക്ഷേപങ്ങളും പരിഹാസങ്ങളും അവഹേളനങ്ങളും വിമര്‍ശനങ്ങളും നര്‍മരസങ്ങളും എല്ലാം ബഷീറിന്റെ കഥാനാമങ്ങളിലും കഥാവിഷയങ്ങളിലും സാര്‍വത്രികമായി കാണാം. അദ്ദേഹത്തിന്റെ രചനാനാമങ്ങളില്‍ നമുക്കൊന്നു കണ്ണോടിച്ചാല്‍ സമകാലികതയും അതില്‍ നിറയുന്നതായി കാണാം. അത്തരം രചനകളിതാ:
വിശുദ്ധരോമം, ചട്ടുകാലി, അനല്‍ഹഖ്, ആണ്‍വേശ്യ, റയിലുകള്‍ മുഴങ്ങുന്നു, വിഡ്ഢികളുടെ സ്വര്‍ഗം, ഇദാണു പാക്യമര്‍ഗ്, ഇബ്‌ലീസ് എന്ന പഹയന്‍, കള്ളബുദ്ദൂസ്, കള്ളസാക്ഷി പറേങ്കയ്യേല, ന്റ കരളില് വേതന, പാവപ്പെട്ടവരുടെ വേശ്യ, പെണ്‍മീശ, ഹുന്ത്രാപ്പി ബുസ്സാട്ടോ, ചൊറിയമ്പുഴു യുദ്ധം, സര്‍ക്കാര്‍ നശിക്കട്ടെ, ഒരു ബ്യൂക്ക് കാര്‍, കുറുമ്പന്‍ ചേന്നന്റെ കഠാരി, ഇന്‍സ്‌പെക്ടര്‍ തമാശരാമന്‍, ഹലി ഹലിയോ ഹലി ഹൂലാലോ, വിശ്വവിഖ്യാതമായ മൂക്ക്, ശശിനാസ്, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, സെല്‍ഫിച്ചികള്‍, കമ്യൂണിസ്റ്റ് ഡെന്‍, എട്ടുകാലി മമ്മൂഞ്ഞ്, നൂറ്റൊന്നു നാക്കുകള്‍, മന്നാ ആന്‍ഡ് ശങ്കാ, റേഡിയോ ഗ്രാം എന്ന തേര്, താരാസ്‌പെഷ്യല്‍സ് ലൗവാകുക, കമ്യൂണിസവും കണ്ണന്‍പഴവും, പെണ്ണും മന്ത്രിമാരും, ബഷീര്‍ ദ പുലയന്‍, വരട്ടുചൊറി, സഖാവ് പാമ്പ്, ച.ശേ. നായര്‍, ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ആളെ ആവശ്യമുണ്ട്, ഭൂമിയുടെ അവകാശികള്‍, ശിങ്കിടിമുങ്കന്‍, മൂട്ടസന്ദേശം, ചുണ്ടൂത്തി, സങ്കു ഡുങ്കു. ജീവിതത്തിന്റെ നാല്‍ക്കവലകളായും ദാരിദ്ര്യത്തെക്കുറിച്ചുള്ള ഉണര്‍വുപുസ്തകമായും ബഷീര്‍ കഥകള്‍ മാറുന്നത് ഇതുകൊണ്ടാണ്.
ബഷീറിന്റെ മാസ്റ്റര്‍ പീസായി ആഷര്‍ കാണുന്നത് ന്റുപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് ആണെങ്കില്‍ പ്രഫ. എം.പി. പോളിയും പ്രഫ. എം.എന്‍. വിജയനും കാണുന്നത് 'ബാല്യകാലസഖി'യും 'ശബ്ദങ്ങളു'മാണ്. ജന്മദിനം, മാന്ത്രികപ്പൂച്ച, മതിലുകള്‍, നീലവെളിച്ചം, പൂവന്‍പഴം എന്നിവയും ബഷീറിയന്‍ കലയുടെ കാലാതിവര്‍ത്തിയായ ശില്പങ്ങളായി ആസ്വാദകര്‍ കാണുന്നു. ഒരു നാടകവും (കഥാബീജം) ഒരു തിരക്കഥയും (ഭാര്‍ഗവീനിലയം) ഒഴിച്ചാല്‍ മറ്റെല്ലാം ആത്മകഥാംശങ്ങള്‍ നിറഞ്ഞ കഥകളും നീണ്ടകഥകളുമാണ്. ഓര്‍മക്കുറിപ്പ്, അനര്‍ഘനിമിഷം, മരണത്തിന്റെ നിഴലില്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാടുകള്‍, വിശപ്പ്, പാത്തുമ്മയുടെ ആട്, നേരും നുണയും, ഓര്‍മ്മയുടെ അറകള്‍, ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, അനുരാഗത്തിന്റെ ദിനങ്ങള്‍, ചെവിയോര്‍ക്കുക അന്തിമഹാകാഹളം, യാ ഇലാഹി തുടങ്ങിയവയാണ് ബഷീറിന്റെ മറ്റു കൃതികള്‍.
അവാര്‍ഡുകള്‍
വൈക്കം മുഹമ്മദ് ബഷീറിന് കേന്ദ്ര- സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിക്കുള്ള കേന്ദ്ര- കേരള സര്‍ക്കാരിന്റെ പെന്‍ഷനും സാഹിത്യത്തിനും രാഷ്ര്ടീയത്തിനുമായി ഒട്ടേറെ താമ്രപത്രങ്ങളും പൊന്നാടകളും മെഡലുകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട്. 1982 ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.
1987 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി ആദരിച്ചു. സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ അവാര്‍ഡ് (1993), ജിദ്ദ അരങ്ങ് അവാര്‍ഡ് (1994) തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
ബഷീര്‍ കൃതികളിലെ പാരിസ്ഥിതിക ദര്‍ശനം
ഒമ്പതാം ക്ലാസിലെ ഭൂമിയുടെ അവകാശികള്‍ള്‍ എന്ന പാഠത്തില്‍ ബഷീറിന്റെ പരിസ്ഥിതി ബോധത്തെകുറിച്ചുള്ള ഒട്ടനവധി പരാമര്‍ശങ്ങളുണ്ട്. എല്ലായ്‌പ്പോഴും എല്ലാറ്റിന്റെയും കൂടെ ബഷീറുണ്ടായിരുന്നു. വെള്ളമൊഴിക്കാനുംവളമിടാനും മാത്രമല്ല എപ്പോഴും അവയോടൊക്കെ കിന്നാരം പറയാനും താലോലിക്കാനും അദ്ദേഹം കൂടെ നിന്നു.
ഏറെ വെകിയാണു ബഷീര്‍ വിവാഹിതനായത്. 1958 - ല്‍ ഡിസംബര്‍ പതിനെട്ടിനായിരുന്നു വിവാഹം. ചെറുവണ്ണൂരിലെ കോയക്കുട്ടിമാസ്റ്ററുടെ മകള്‍ ഫാത്തിമ ബീവി എന്ന ഫാബിയായിരുന്നു ഭാര്യ. അനീസ്, ഷാഹിന എന്നിവര്‍ മക്കളാണ്.
1994 ജൂെലെ അഞ്ചിനു ഹാസ്യം കൊണ്ടും ജീവിതഅനുഭവങ്ങളുടെ കരുത്തുകൊണ്ടുംവായനക്കാരെ ചിരിപ്പിച്ചും കൂടെ കരയിപ്പിക്കുകയും ചെയ്ത ആ അനശ്വരസാഹിത്യകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു. 1982 - ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. മതിലുകള്‍, ബാല്യകാലസഖി, എന്നീ നോവലുകളും നീലവെളിച്ചം എന്ന കഥ (ഭാര്‍ഗവീനിലയം എന്ന പേരില്‍) യും സിനിമയാക്കിയിട്ടുണ്ട്.
വളരെകുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ എഴുത്തിലും ജീവിതത്തിലും കാട്ടിയിട്ടുള്ള ആത്മാര്‍ത്ഥത, ആര്‍ജവം, സത്യസന്ധത ഇവ കാരണം ബഷീര്‍ സാഹിത്യം മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

ക്വിസ് ജൂലൈ 5 ബഷീർ ചരമദിന വുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മൽസരങ്ങൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
എൽ പി തലം

യൂ പി തലം

ഹൈസ്കൂൾ തലം

LP, UP, HS ഒറ്റ ഫയൽ




Post a Comment

0 Comments