Labels

Showing posts with label School softwares. Show all posts
Showing posts with label School softwares. Show all posts

SCHOOL ELECTION FULL GUIDE, SOFTWARE



സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.



  • നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി: 19-10-2022 (വൈകിട്ട് 3 മണി) 
  • നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന: 21-10-2022 (വൈകിട്ട് 3 മണി)
  •  സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: 25-10-2022 (3pm)
  •  സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു: 26-10-2022 (3pm)
  •  വോട്ടെടുപ്പ് തീയതി: 28-10-2022 (രാവിലെ 11) 
  • വോട്ടെണ്ണൽ: 28-10-2022 (1pm) 
  • ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് : 31-10-2022



Downloads

School Parliament Election Schedule 2022.
Guidelines for School Parliament Election
Nomination Form and All Forms

Progress Report Creator (LP.UP.HS&HSS)


പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കും.
♦️പ്രധാന സവിശേഷതകള്‍♦️
⚫നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്.

🌑ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി.

🌑 അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു.

🌑മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.

🌑ക്ലാസുകള്‍ രൂപീകരിക്കുമ്പോള്‍ കോമ്പിനേഷന്‍ കോഡുകള്‍ നല്‍കുന്നത് കൊണ്ട് ഓരോ ക്ലാസിന്‍റെയും വിഷയങ്ങളും മറ്റും സോഫ്റ്റ്‍വെയര്‍ സ്വയം സെറ്റ് ചെയ്യുന്നു.

🌑ഒരു A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്യുന്നതു കൊണ്ട് ചിലവ് കുറയുന്നു.

🌑വേണമെങ്കില്‍ പ്രോഗ്രസ് കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കി വിടാവുന്നതാണ്. 

⚫അധ്യാപകര്‍ക്ക് സൂക്ഷിച്ചു വെക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ റാങ്ക് അനുസരിച്ചുള്ള ലിസ്റ്റ് ലഭ്യമാണ്.

⚫ഏത് പരീക്ഷയ്ക്കും ഏത് വര്‍ഷത്തിലും മാറി മാറി ഉപയോഗിക്കാവുന്ന തരത്തിലാണ് സോഫ്റ്റ്‍വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

🌑ഒരു വര്‍ഷം കഴിഞ്ഞാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം.

🌑പ്രോഗ്രസ് കാര്‍ഡില്‍ യോഗ്യത നേടാത്ത വിഷങ്ങള്‍ പ്രത്യേക ഷേഡുകളില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നു.

⚫മാര്‍ക്കുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യാനുള്ള സൗകര്യം. 

☺ഉദാരഹണമായി 60 മാര്‍ക്കിന്‍റെ പരീക്ഷയെ 80 മാര്‍ക്കിലേക്കാക്കി മാറ്റാം.
പാരന്‍റ്സ് മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളുടെ ഒപ്പ് ⭐രേഖപ്പെടുത്തുന്നതിനുള്ള ക്ലാസ്സ്‌ തിരിച്ചുള്ള മാര്‍ക്ക്‌ ലിസ്റ്റ് സോഫ്റ്റ്‍വെയര്‍ തന്നെ ഗ്രേഡുകളാക്കി മാറ്റുന്നു.

📒Download

സ്കൂൾ പാർലമെന്റ് ഇലക്ഷന് ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയര്‍



മുകളിലെ Click Here To download  ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന പേജ് വരും.

Download ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.


ഇതില്‍ ചുവപ്പ് അടയാളമിട്ട ലിങ്ക് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.


Source code ക്ലിക്ക് ചെയ്യുക.


OK കൊടുത്താല്‍ കമ്പ്യൂട്ടറിലെ Downloads ല്‍ സേവ് ആകും.

ഈ ഫയല്‍ Extract ചെയ്യുക.

ചുവപ്പ് വരയിട്ട ഫോള്‍ഡര്‍ തുറന്ന് ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. Open in terminal ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം തുറന്നു വരും.

ചുവപ്പ് വരയിട്ട സ്ഥലത്ത് make run എന്ന് ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
താഴെ കാണുന്ന ജാലകം തുറന്നു വരും.


ഇതില്‍ create election കൊടുക്കുക. ഇലക്ഷനു വേണ്ടി മാത്രമുളള ഒരു പാസ്സവേര്‍ഡ്  കൊടുക്കുക. സ്ഥാനാര്‍ഥികളുടെ പേര് കൊടുത്ത് start poll കൊടുത്ത് ഇലക്ഷന്‍ തുടങ്ങാം.
 പ്രിസൈഡിങ് ഓഫീസര്‍ Enter അമര്‍ത്തി അടുത്ത വോട്ടര്‍ക്ക് അവസരം കൊടുക്കാം. Tab അമര്‍ത്തി റിസള്‍ട്ട് എടുക്കാം. ഓര്‍ക്കുക.... ഓരോ പ്രാവശ്യവും ഇലക്ഷന്‍ പാസ്സ് വേര്‍ഡ് ചോദിക്കും.
കടപ്പാട്: മട്ടനൂർ BRC

Time tabe Generator Help File


1
2

3

4

5

6

7

8

9



10

11
Add caption

12
13
14
15
16

17

18


19


20



21

22
23
24

25

26

27
28
29
30
31
32
33
34
35
36

37


Download Post in pdf