Labels

Showing posts with label news updates. Show all posts
Showing posts with label news updates. Show all posts

വായനാ ദിനം സ്കൂളില്‍ നടത്താവുന്ന ചില പ്രവര്‍ത്തനങ്ങൾ - QUIZ 2026




1.പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം

2.വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........


3.പുസ്തക സെമിനാര്‍ ( കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കണം)


4..പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്


5.അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍


6.പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി

7.മഹത്ഗ്രന്ഥങ്ങളുടെ പാരായണം

8.സാഹിത്യ ക്വിസ് മത്സരം

9.വായന മത്സരം,

10.വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം

11.അനുസ്മരണ പ്രഭാഷണം

12.പുസ്തകതാലപ്പൊലി

13.വായനാ സാമഗ്രികളുടെ പ്രദര്‍ശനം

14.കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം

15.വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ്‌ തലം)

16.സാഹിത്യപ്രശ്നോത്തരി,

17പുസ്തകാസ്വാദന മത്സരം

18.ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍

19.വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

20.പോസ്റ്റര്‍ തയ്യാറാക്കല്‍

21.സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.


22.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍

23.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം

24.ഇ വായന' സാധ്യത കണ്ടെത്തല്‍

25.വായനാക്കുറിപ്പുകളുടെ പതിപ്പ്

26.പത്രവായന

27.കാവ്യകൂട്ടം.


28.ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. 

 29.ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും)


30.ക്ലാസ്സ്തല വായനമൂല ക്രമീകരണം .



Downloads

വായനാദിനം പ്രതിജ്ഞ
Download

വായനാദിനത്തെക്കുറിച്ചുള്ളആഡിയോ (സ്കൂൾ ‍അസംബ്ലിയില്‍ കേൾ‍പ്പിക്കാം)
Play&Download

വായനാവാരം സ്കൂളില്‍സംഘടിപ്പിക്കാവുന്ന പ്രവർ‍ത്തനങ്ങൾ
Download

വായനപ്പാട്ട്
Download

പി.എന്‍ പണിക്കരർ വായനയുടെ വളർത്തച്ഛൻ
Download

വായനാദിനം ക്വിസ്-ഭാഗം I
Download

വായനാദിനം ക്വിസ്-ഭാഗം II
Download

വായനാദിനം സ്കൂളിൽഎന്തെല്ലാം ചെയ്യാം
Download

വായനയുടെ കഥ,വായനശാലകളുടെയും കഥ
Download

വായനാദിനം -പോസ്റ്റർ
Download

വായനാക്കാർ‍ഡ്‌
Download

വായനാദിനം - ക്വിസ് (Power Point Presentation )
Download

സാഹിത്യ ക്വിസ് നോട്സുകൾ
Download


ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം



2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം പരിശോധിക്കേണ്ട വിധം:

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.

3. ഹോം പേജിലെ ‘Plus Two Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.

വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാർ വിജയാശംസകൾ നേരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:



വെബ്സൈറ്റുകൾ:


മൊബൈൽ ആപ്പുകൾ:

SAPHALAM 2026, iExaMS-Kerala

𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

Kerala SSLC Result 2026 Links



ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ SSLC പരീക്ഷാഫലം ലഭിക്കുന്നതാണ്. സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍








ജൂൺ 26 ലോക ലഹരി വിരുദ്ധദിനം



ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരി വിരുദ്ധ ദിന ക്വിസ് I

ലഹരി വിരുദ്ധ ദിന ക്വിസ് II

ലഹരി വിരുദ്ധ ദിന ക്വിസ് III

പ്രസംഘം





𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

KERALA SCHOOL SPORTS 2025


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ കായിക-ഗെയിംസ് മീറ്റ് കേരള സ്റ്റേറ്റ് സ്‌കൂൾ അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ് എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് മാത്രമേ കേരള സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക്സിലും ഗെയിംസ് മീറ്റിലും പങ്കെടുക്കാൻ അർഹതയുള്ളൂ.



6 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്

1. സ്കൂൾ തല മത്സരങ്ങൾ.
2. ഉപജില്ലാതലം
3. റവന്യൂ ജില്ലാതലം
4. സോണൽ ചാമ്പ്യൻഷിപ്പ്
5. സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പ്
6. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ്



എല്ലാ സ്കൂളുകളും ഗെയിംസ്, അത്ലറ്റിക്സ് എന്നിവയിൽ സ്കൂൾ മത്സരങ്ങൾ നടത്തണം. പങ്കെടുക്കുന്നയാൾ സ്‌കൂളിലെ സ്ഥിരം വിദ്യാർത്ഥിയായിരിക്കണം കൂടാതെ 19 വയസ്സ് തികയാൻ പാടില്ല. മത്സര വിഭാഗങ്ങൾ 6 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.


1. സീനിയർ: 19 വയസ്സിന് താഴെയും 12-ാം ക്ലാസ് വരെ.
2. ജൂനിയർ: 17 വയസ്സിന് താഴെയും പത്താം ക്ലാസ് വരെ.
3. സബ് ജൂനിയർ: 14 വയസ്സിന് താഴെയും എട്ടാം ക്ലാസ് വരെയും.
4. കുട്ടികൾ: 12 വയസ്സിന് താഴെയും ഏഴാം ക്ലാസ് വരെ.
5. എൽപി കിഡ്ഡീസ്: 10 വയസ്സിന് താഴെയും നാലാം ക്ലാസ് വരെ.
6. എൽപി മിനി: 8 വയസ്സിൽ താഴെയും രണ്ടാം ക്ലാസ് വരെ.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

സ്കൂൾ കലണ്ടർ 2025-2026 KERALA SCHOOL CALENDAR

 KERALA SCHOOL CALENDAR 2025 - 26 
സ്കൂൾ കലണ്ടർ 2025-2026 



Exams|പരീക്ഷകൾ  


First terminal examinations August 20 - 27,202| ഒന്നാം പാദ വാർഷിക പരീക്ഷ: ഓഗസ്റ്റ് 20-27, 2025 

Second Terminal examinations December 11-18,2025|രണ്ടാം പാദ വാർഷിക പരീക്ഷ: ഡിസംബർ 11-18, 2025 

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: ജനുവരി 22, 2026 

പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ: ഫെബ്രുവരി 16-23, 2026 

വാർഷിക പരീക്ഷ: മാർച്ച് 2-30, 2026 

അവധികൾ | HOLIDAYS 2025


ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഓഗസ്റ്റ് 29 

ഓണാവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: സെപ്റ്റംബർ 8 

ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഡിസംബർ 19 

ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: ഡിസംബർ 29 

മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്ന തീയതി: മാർച്ച് 31 

പ്രധാന പരിപാടികൾ:


സംസ്ഥാന സ്കൂൾ കായികമേള (തിരുവനന്തപുരം): ഒക്ടോബർ 22-27, 2025 

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം (പാലക്കാട്): നവംബർ 7-10, 2025 

സ്പെഷ്യൽ സ്കൂൾ കലോത്സവം (മലപ്പുറം): നവംബർ 27-30, 2025 

സംസ്ഥാന സ്കൂൾ കലോത്സവം (തൃശ്ശൂർ): ജനുവരി 3-7, 2026 

അധിക പ്രവൃത്തി ദിനങ്ങൾ:


ജൂലൈ 26 (യു.പി /ഹൈസ്കൂൾ)

ഓഗസ്റ്റ് 16 (ഹൈസ്കൂൾ)

ഒക്ടോബർ 4 (ഹൈസ്കൂൾ)

ഒക്ടോബർ 25 (യു.പി /ഹൈസ്കൂൾ)

ജനുവരി 3 (ഹൈസ്കൂൾ)

ജനുവരി 31 (ഹൈസ്കൂൾ)

 എല്ലാവർക്കും നല്ലൊരു അധ്യയന വർഷം ആശംസിക്കുന്നു!  


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

Kerala SSLC Result 2024 Links



SSLC Exam Result will be available on the following websites after the declaration of result. School Wise Result Link, Individual Result Link, Result Analyzer.

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ SSLC പരീക്ഷാഫലം ലഭിക്കുന്നതാണ്. സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍



Live SSLC Result 2024 Apps

SSLC 2024 Individual Results

SSLC 2024 School Wise Results

SSLC 2024 Live Result Links

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.

90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/07/2023) അവധി



മലപ്പുറം
കണ്ണൂർ
വയനാട്
കോഴിക്കോട്
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ മാത്രം



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ അവധി ജൂലൈ 7


  • കോഴിക്കോട്


  • ആലപ്പുഴ

  • പത്തനംതിട്ട

  • കാസർഗോഡ്
  • കോട്ടയം 

  • കണ്ണൂർ

𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

എം ജി യൂണിവേഴ്സിറ്റി പരീക്ഷ മാറ്റി

എംജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. (2023 ജൂലൈ 6)



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ അവധി ജൂലൈ 6



  • കൊല്ലം

  • ആലപ്പുഴ 

  • പത്തനംതിട്ട

  • ഇടുക്കി

  • എറണാകുളം

  • തൃശൂർ

  • കാസർഗോഡ്

  • കോട്ടയം


  • കോഴിക്കോട്

  • കണ്ണൂർ



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ അവധി ജൂലൈ 5

  • കാസർഗോഡ്

  • കണ്ണൂർ
  • തൃശ്ശൂർ 
  • കോട്ടയം
  • എറണാകുളം
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്
  • ഇടുക്കി
  • പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി



കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പ്രരീക്ഷകളും മാറ്റിവെച്ചു.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ അവധി ജൂലൈ 4

  • എറണാകുളം 
(പ്രഫഷണൽ കോളെജ് ഉൾപ്പടെ)



  • കാസർഗോഡ്
(കേളെജുകൾക്ക് അവധി ബാധകമല്ല)


ആലപ്പുഴ




ബഷീർ ദിനം




ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനമാണ് ജൂലായ് അഞ്ച്.അദ്ദേഹത്തിൻ്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി 
ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി






𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

വായനാ ദിനം സ്കൂളില്‍ നടത്താവുന്ന ചില പ്രവര്‍ത്തനങ്ങൾ - QUIZ




1.പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം

2.വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........


3.പുസ്തക സെമിനാര്‍ ( കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കണം)


4..പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്


5.അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍


6.പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി

7.മഹത്ഗ്രന്ഥങ്ങളുടെ പാരായണം

8.സാഹിത്യ ക്വിസ് മത്സരം

9.വായന മത്സരം,

10.വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം

11.അനുസ്മരണ പ്രഭാഷണം

12.പുസ്തകതാലപ്പൊലി

13.വായനാ സാമഗ്രികളുടെ പ്രദര്‍ശനം

14.കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം

15.വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ്‌ തലം)

16.സാഹിത്യപ്രശ്നോത്തരി,

17പുസ്തകാസ്വാദന മത്സരം

18.ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍

19.വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

20.പോസ്റ്റര്‍ തയ്യാറാക്കല്‍

21.സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.


22.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍

23.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം

24.ഇ വായന' സാധ്യത കണ്ടെത്തല്‍

25.വായനാക്കുറിപ്പുകളുടെ പതിപ്പ്

26.പത്രവായന

27.കാവ്യകൂട്ടം.


28.ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. 

 29.ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും)


30.ക്ലാസ്സ്തല വായനമൂല ക്രമീകരണം .



Downloads

വായനാദിനം പ്രതിജ്ഞ
Download

വായനാദിനത്തെക്കുറിച്ചുള്ളആഡിയോ (സ്കൂൾ ‍അസംബ്ലിയില്‍ കേൾ‍പ്പിക്കാം)
Play&Download

വായനാവാരം സ്കൂളില്‍സംഘടിപ്പിക്കാവുന്ന പ്രവർ‍ത്തനങ്ങൾ
Download

വായനപ്പാട്ട്
Download

പി.എന്‍ പണിക്കരർ വായനയുടെ വളർത്തച്ഛൻ
Download

വായനാദിനം ക്വിസ്-ഭാഗം I
Download

വായനാദിനം ക്വിസ്-ഭാഗം II
Download

വായനാദിനം സ്കൂളിൽഎന്തെല്ലാം ചെയ്യാം
Download

വായനയുടെ കഥ,വായനശാലകളുടെയും കഥ
Download

വായനാദിനം -പോസ്റ്റർ
Download

വായനാക്കാർ‍ഡ്‌
Download

വായനാദിനം - ക്വിസ് (Power Point Presentation )
Download

സാഹിത്യ ക്വിസ് നോട്സുകൾ
Download


QIP യോഗതീരുമാനങ്ങൾ (07/06/2023) ഏപ്രിൽ വരെ അദ്ധ്യയന വർഷം നീട്ടുന്നില്ല !


  • ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും.
  • ഇന്ന് (07/06/2023) പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ക്യൂ.ഐ.പി സംഘടനകളുടെ യോഗം ചേരുകയുണ്ടായി.
  • നിലവിൽ പ്രഖ്യാപിച്ച സ്കൂൾ കലണ്ടർ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ 205 ദിവസമായി അംഗീകരിക്കാനും ധാരണയായി.
  • തുടർച്ചയായി 6 പ്രവൃത്തി ദിവസങ്ങൾ പരമാവധി ഒഴിവാക്കും.
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠന സമയം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
  • സ്കൂളുകളിൽ സ്ഥിരാധ്യാപകരുടെ കുറവുള്ള സ്ഥലങ്ങളിൽ താത്കാലിക അധ്യാപകരെ വേഗത്തിൽ നിയമിക്കും. ( ഇനിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ വിദ്യാലയമികവ് , ഗുണമേന്മ എന്നിവ ലക്ഷ്യം വച്ച് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1






ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം


ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്നു ഞാന്‍ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി ഞാന്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്നത് ജീവിതചര്യയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ ഞാന്‍ മിതത്വം പാലിക്കും. സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ഇന്ന് ലോക പരിസ്ഥിതിദിനം…. മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി . പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായിട്ടുമാണ് 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും . ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ് .
വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ് . പക്ഷെ നമ്മുടെ പ്രകൃതിയെയും ആവസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം ?? ആയതിനാല്‍ പരിസ്ഥിതി സൌഹൃദപരമായ വികസനത്തിന്‌ സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം . ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. 
പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.

വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോളതലം മുതല്‍ പ്രാദേശിക തലം വരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍  മനുഷ്യന്റെ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നു ഓര്‍ക്കുക


ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം അഭിരുചി പരീക്ഷ - ജൂൺ 13 നടക്കും



സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയിഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ - ജൂൺ 13 നടക്കും.

വിശദാംശങ്ങൾ http://www.kite.kerala.gov.in-ൽ 
വിവരവിനിമയ സാങ്കേതിക വിദ്യയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകി സജ്ജരാക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' (Little KITEs) പദ്ധതി നടപ്പിലാക്കുന്നതിന് സൂചന പ്രകാരം കൈറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അംഗീകാരം ലഭിച്ച എല്ലാ യൂണിറ്റുകളിലും 2023-26 നിലവിൽ ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് താഴെപറയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. നിലവിൽ യൂണിറ്റ് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള വിദ്യാലയങ്ങൾ 2023-26 ബാച്ച് അനുവദിക്കുന്നതിന് അവരുടെ യൂണിറ്റ് വിശദാംശങ്ങൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ജൂൺ 5-നു മുൻപ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

2. യൂണിറ്റ് രജിസ്ട്രേഷൻ ലഭിച്ച വിദ്യാലയങ്ങളിൽ 2023-24 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2023 ജൂൺ 8-നകം അംഗത്വത്തിന് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷാഫാറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്.

3. കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ 2023 ജൂൺ 10-നകം ഉൾപ്പെടുത്തേണ്ടതാണ്. സ്കൂൾ പ്രഥമാധ്യാപകർ ഇത് ഉറപ്പു വരുത്തേണ്ടതാണ്.

4. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് കൈറ്റ് തയ്യാറാക്കി ലഭ്യമാക്കുന്ന പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തുന്നതാണ്. ഈ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യബാങ്കിൽ നിന്നും കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം. ഓരോ കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം.

5. സോഫ്റ്റ് വെയർ അധിഷ്ഠിത പരീക്ഷ പൂർത്തീകരിക്കുന്നതിന് പരമാവധി 30 മിനിട്ടാണ്. സമയം

6. അഭിരുചി പരീക്ഷയിൽ 25 ശതമാനമാ അതിലധികമോ സ്കോർ നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന ആകെ എണ്ണത്തിൽ കൂടാത്ത വിധത്തിൽ മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത് (ഓരോ യൂണിറ്റിലും അനുവദിച്ച സീറ്റുകളുടെ എണ്ണം കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്).

7. അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ വിഭാഗത്തിൽ നിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് നാലും ഐ.ടി. പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് അഞ്ച് വീതവും ചോദ്യങ്ങളാണ് ലഭിക്കുക.

8. അഭിരുചി പരീക്ഷയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിൽ ഒരേ സ്കോർ നേടിയ ഒന്നിലധികം കുട്ടികൾ (5) വന്നാൽ, അവർക്ക് Logical വിഭാഗത്തിൽ ലഭിച്ച സ്കോറുകളുടെ വെയിറ്റേജ് സ്കോറിനോടൊപ്പം കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. തുടർന്നും ടെ വരുകയാണെങ്കിൽ അവർക്ക്, യഥാക്രമം പ്രോഗ്രാമിംഗ്, ജനറൽ, ഐ.ടി. പുസ്തകം എന്നിവയുടെ സ്കോറുകളുടെ വെയിറ്റേജ് കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. നാല് ഘട്ടങ്ങൾക്ക് ശേഷവും ടെ നിലനിൽക്കുകയാണെങ്കിൽ ആ വിദ്യാർത്ഥികളെയെല്ലാം അംഗത്വത്തിലേക്ക് പരിഗണിക്കുന്നതാണ്.

9. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്ന 20 കുട്ടികളെങ്കിലുമുള്ള വിദ്യാലയങ്ങളിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നത്. എന്നാൽ സ്കൂളിലെ 2023-24 വർഷത്തെ എട്ടാം ക്ലാസിലെ കുട്ടികളുടെ എണ്ണം 30-ൽ കുറവായാൽ 15 കുട്ടികൾ വരെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നതാണ്.

10. അഭിരുചി പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം യൂണിറ്റിൽ തുടരാൻ താല്പര്യമില്ലാത്ത കുട്ടിയെ രക്ഷകർത്താവിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്. പ്രസ്തുത ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്.

10. അഭിരുചി പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം യൂണിറ്റിൽ തുടരാൻ താല്പര്യമില്ലാത്ത കുട്ടിയെ രക്ഷകർത്താവിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും പ്രസ്തുത ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്.

11. പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുകൾ ബോധ്യപ്പെട്ടാൽ യൂണിറ്റിന്റെ അംഗീകാരം റദ്ദാക്കുന്നതാണ്.സംബന്ധിച്ച് ആശയവ്യക്തത വരുത്തുന്നതിനായി

12. അഭിരുചി പരീക്ഷ കൈറ്റ് വിക്ടേഴ്സിൽ ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30 ന് പ്രത്യേക ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതാണ്. അതേ ദിവസം വൈകിട്ട് 8 മണി മുതൽ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

13. യൂണിറ്റ് അനുവദിക്കപ്പെട്ട സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതാണ്.































PLUS TWO , VHSE EXAM RESULTS | ഫലം പ്രസിദ്ധീകരിച്ചു



രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേ ഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി പ്രവേശിച്ച് തൽസമയം ഫലം അറിയാം.

ഫലം അറിയാനുള്ള മൊബൈൽ ആപ്പുകൾ: 

  • PRD Live 
  • SAPHALAM 2023 
  • iExaMS-Kerala


വെബ് സൈറ്റുകൾ: 



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1