Labels

Showing posts with label Qip. Show all posts
Showing posts with label Qip. Show all posts

QIP യോഗതീരുമാനങ്ങൾ (07/06/2023) ഏപ്രിൽ വരെ അദ്ധ്യയന വർഷം നീട്ടുന്നില്ല !


  • ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും.
  • ഇന്ന് (07/06/2023) പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ക്യൂ.ഐ.പി സംഘടനകളുടെ യോഗം ചേരുകയുണ്ടായി.
  • നിലവിൽ പ്രഖ്യാപിച്ച സ്കൂൾ കലണ്ടർ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ 205 ദിവസമായി അംഗീകരിക്കാനും ധാരണയായി.
  • തുടർച്ചയായി 6 പ്രവൃത്തി ദിവസങ്ങൾ പരമാവധി ഒഴിവാക്കും.
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠന സമയം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
  • സ്കൂളുകളിൽ സ്ഥിരാധ്യാപകരുടെ കുറവുള്ള സ്ഥലങ്ങളിൽ താത്കാലിക അധ്യാപകരെ വേഗത്തിൽ നിയമിക്കും. ( ഇനിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ വിദ്യാലയമികവ് , ഗുണമേന്മ എന്നിവ ലക്ഷ്യം വച്ച് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും.


𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1






QIP യോഗ തീരുമാനങ്ങൾ 22/5/2023 (തിങ്കൾ)



  • 2023-24 അധ്യയന വർഷം 220 പ്രവർത്തിദിനങ്ങൾ വരുന്ന(എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കി കൊണ്ടുള്ള) കലണ്ടർ ചർച്ചക്ക് വേണ്ടി നൽകി .
  • RTE ആക്ടിൽ 200 പ്രവർത്തി ദിനം (1000 മണിക്കൂർ പ്രവർത്തി സമയം) ആണ് നിഷ്കർഷിച്ചിട്ടുള്ളത് എന്നും ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കി കൊണ്ടുള്ള തീരുമാനം പ്രത്യേകിച്ച് 6 ആം പ്രവർത്തിദിനമായി വരുന്ന ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും KPSTA യുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തണമെന്ന് അറിയിച്ചു. മറ്റ് അധ്യാപക സംഘടനകളിൽ ബഹുഭൂരിപക്ഷവും നമ്മുടെ വാദം അംഗീകരിച്ചു.നിങ്ങളുടെ അഭിപ്രായം സർക്കാറിനെ അറിയിക്കാം എന്നും അതിന് ശേഷം QIP കൂടിയതിന് ശേഷം മാത്രമേ കലണ്ടർ പ്രഖ്യാപിക്കുകയുള്ളൂ എന്നും DGE ഉറപ്പ് തന്നു
  • LSS ,USS  പരീക്ഷ ഫെബ്രുവരി മാസം അവസാനത്തിൽ നടത്തണം എന്ന നമ്മുടെ ആവശ്യം അംഗീകരിച്ച് കലണ്ടറിൽ ഉൾപ്പെടുത്തി
  • ഹൈസ്കൂൾ HM /AEO പ്രമോഷന് 12 വർഷം HS സർവീസ് ഉള്ളവരെ ഉൾപ്പെടുത്തണമെന്ന ആവശ്യം അടുത്ത DPC യോഗത്തിൽ ഉന്നയിക്കും എന്ന് DGE ഉറപ്പ് നൽകി.
  • SSLC,HSS,1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ കഴിഞ്ഞ വർഷം സംഭവിച്ച പിശക് സംഭവിക്കാതിരിക്കാൻ ജനുവരി മാസത്തിൽ ഒരു ദിവസത്തെ വർക് ഷോപ്പ് നടത്താം എന്ന് തീരുമാനിച്ചു.
  • ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും യൂണിഫോം ഫണ്ട് നൽകുന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് DGE പറഞ്ഞു.
  • SSLC,PLUS TWO valuation നടത്തിയതിന്റെ Remuneration രണ്ട് ദിവസത്തിനുള്ളിൽ നൽകുന്നതാണ് എന്നും അറിയിച്ചു.

QIP യോഗത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നല്കിയ നിർദ്ദേശങ്ങൾ



1 മുതൽ 7 വരെ ക്ലാസ്സുകളും 10,12ക്ലാസ്സുകളും Nov.1 ന് ആരംഭിക്കും.

മറ്റു ക്ലാസ്സുകൾ Nov.15 മുതൽ
ഇതിനായുള്ള മാർഗ്ഗ രേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി oct.5 ന് പുറത്തിറക്കും.

ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ

കുട്ടികളുടെ എണ്ണമനുസരിച്ച് ,സ്ഥാപനം തിരിച്ച് യാത്രാസൗകര്യം

ക്ലാസ്സിൽ കുട്ടികളുടെ എണ്ണം 20-30.

HSS ബാച്ചുകൾ ഒന്നിടവിട്ട്.

രക്ഷിതാക്കളുടെയും സ്റ്റാഫ്അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ,സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും.

കുടിവെള്ളം,ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും.

സമീപ കടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും

ഹാജർ,യൂനിഫോം നിർബന്ധമാക്കില്ല

അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും

SSK ഗവ:സ്കൂളുകൾക്കുള്ള ഗ്രാൻറ് നല്കും.ഇത് വിദ്യാലയശുചീകണത്തിന് വിനിയോഗിക്കാം

Victors ക്ലാസ് പുനക്രമീകരിച്ച് തുടരും.

കോടതിയിടപെടലില്ലാത്ത PSCഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും

സ്കൂൾ ബസ് നടത്തിപ്പ്പ്രാദേശിക സർക്കാരുകളുടെ സഹായവുംതേടും.

വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകസംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു.

അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽതീർപ്പാക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന്ശേഷം അദാലത്ത് സംഘടിപ്പിക്കും.

AidedSchoolനിയമനസ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും.

Qip ഇതരസംഘടനകളുടെ കൂടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കും

ഇന്നത്തെ (26/05/2021) QIP തീരുമാനങ്ങൾ



വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഇന്നത്തെ QIP യോഗത്തിൽ 

  • അധ്യാപക നിയമനം
  • HM പ്രൊമോഷൻ 
  • നിയമനാംഗീകാരം
  • ഓൺലൈൻ പഠനം 
  • പരീക്ഷാ മൂല്യനിർണയം
  • പ്രവേശനോത്സവം
  • പ്രീ-പ്രൈമറി വിഷയം
  • പാഠപുസ്തക വിതരണം
  • യൂണിഫോം വിതരണം
  • കെ. ടെറ്റ് എക്സംപഷൻ സമയം നീട്ടൽ
  • ഗ്രേസ് മാർക്ക് നൽകൽ
  • PTA കമ്മിറ്റികളുടെ പുന:സംഘടന
  • മുടങ്ങിക്കിടക്കുന്ന സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ, തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു.

വളരെ അനുകൂല സമീപനമാണ് ഈ വിഷയങ്ങളിൽ ഒക്കെ വിദ്യാഭ്യാസമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. എല്ലാത്തിന്റേയും തീരുമാനം ബന്ധപ്പെട്ടവരുമായി ആലോചിച്ച് സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.

2021ജൂൺ 1 ന് തന്നെ അധ്യയന വർഷം ആരംഭിക്കണമെന്നും ഓൺലൈനായി പ്രവേശനോത്സവം നടത്തണമെന്നും ഉള്ള നിർദേശം അംഗീകരിച്ചു.

അധ്യാപക നിയമനങ്ങൾ, HM പ്രൊമോഷൻ , നിയമനങ്ങൾ അംഗീകരിക്കൽ ഇവ ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു.

അധ്യാപകർ നേരിട്ട് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

LSS, USS പരീക്ഷ, KTET വിഷയം, പ്രീ- പ്രൈമറി വിഷയം എന്നിവയിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചു.

മൂല്യനിർണയത്തിൽ സംഘടനകൾ മുന്നോട്ടുവച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ പരമാവധി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.

മുടങ്ങിക്കിടക്കുന്ന സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച് ത്വരിതപ്പെടുത്തും.

PTAകൾ പുന:സംഘടിപ്പിക്കുന്ന കാര്യം അധ്യയന വർഷം ആരംഭിച്ച ശേഷം കൈക്കൊള്ളാമെന്നും അറിയിച്ചു.

വിശദമായ വിവരങ്ങൾ ഒക്കെ തന്നെ നാളത്തെ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കും.

2020 മെയ് 8 ന് (ഇന്ന്) ചേർന്ന QIP മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ


1 . ലോക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് 21നും 29 നും ഇടയിലായി sslc, ഹയർ സെക്കൻററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.

2 . നിലവിൽ ചില സ്കൂളുകൾ കോവിഡ് സെൻററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും.

3 . നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.

4 . കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വോറന്റന് വിധേയമാകേണ്ടതുണ്ട് എന്നതുകൊണ്ട്, നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന HS, HSS അധ്യാപകർക്കു പകരം up, LP അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്ത പക്ഷം, HS, HSS പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.

5. പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.

6 . dy.ചീഫുമാരായ അധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും.

7 . ഡി.എൽ.എഡ്. പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും.

8 . മൂല്യനിർണയം - SSLC മൂല്യനിർണയം ലോക്ഡൗണിനു ശേഷമേ ആലോചിക്കുന്നുള്ളു.

9 . HSS മൂല്യനിർണയം മേയ് 13ന് ആരംഭിക്കും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക.

10 . Lock down പിൻവലിച്ച് സാഹചര്യങ്ങളനുകൂലമായാൽ എത്രയും വേഗം പരീക്ഷ, മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന കാഴ്ചപ്പാടിന്റെ മുന്നൊരുക്കമായിട്ടാണ് അധ്യാപക നേതാക്കളുടെ യോഗം വിളിച്ചതെന്ന് DGEപറഞ്ഞു. അദ്ധ്യാപകസംഘടനാ നേതാക്കളായ കെ.സി ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ ,അജിത് കുമാർ വി.കെ, എം.കെ ബിജു ,അബ്ദുള്ള വാവൂർ ,അനൂപ് കുമാർ ടി ,അലക്സ് സാം, പി എം രാജീവ്, ഹരീഷ് കടവത്തൂർ എം തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു.

QIP തീരുമാനങ്ങൾ 30.10.2019


രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 9 മുതൽ 20 വരെ.

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പരീക്ഷ രാവിലെയും ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും.

10,11,12 ക്ലാസുകളിലെ പരീക്ഷ രാവിലെ നടത്താൻ നിശ്ചയിച്ചു.

SSLC പരീക്ഷ മാർച്ച് 10 മുതൽ 26 വരെ. VHSC മാർച്ച് 10 മുതൽ 27 വരെ.

SSLC മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ. 

SSLC മോഡൽ IT ജനുവരി 31 മുൻപ് നടത്തണം.

ഫെബ്രുവരി 5 മുതൽ മാർച്ച് 5 വരെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ.

ഫെബ്രുവരി 20 മുതൽ മാർച്ച് മൂന്ന് വരെ HSS IT പരീക്ഷകൾ.

🛑 SSLC, HSS പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും ചീഫ്,ഡെപ്യൂട്ടി ചീഫ് നിലവിലുള്ള രീതി തുടരും.

🛑 ചോദ്യപേപ്പറുകൾ HSS,SSLC വിദ്യാലയങ്ങളിൽ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകൾ അന്നേദിവസം തന്നെ അയക്കുന്നതാണ്. 

🛑 ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അലമാരി ഡബിൾ ലോക്കിംഗ് സംവിധാനത്തിലായിരിക്കും CCTV ക്യാമറകൾ സജ്ജീകരിക്കണം. PD ഫണ്ട് അക്കൗണ്ടിൽ നിന്നുംഇതിനുള്ള തുക വിനിയോഗിക്കാം. കൂടാതെ പോലീസ് സംരക്ഷണവും ഉണ്ടാകും
.

🛑 ഹയർസെക്കൻഡറി, SSLC പരീക്ഷ ഡ്യൂട്ടി തുക ഏകീകരിച്ചു
SSLC ഡ്യൂട്ടി ചീഫ് 150
ഡെപ്യൂട്ടി ചീഫ് 125
ഇൻവിജിലേറ്റർക്ക് 100രൂപയെന്ന ക്രമത്തിലാണ്.

❇ നവംബർ 20 നും ഡിസംബർ 10 നും ഇടയിലായി സ്പെഷ്യൽ PTA പൊതുയോഗം നടത്തണം.

QIP തീരുമാനങ്ങൾ26/9/19


  • ഒക്ടോബർ മാസത്തിൽ സ്പെഷ്യൽ പി.ടി.എ.യോഗം ചേരും. പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിക്കും വിധമാകണം യോഗം. അധ്യാപകർ കുട്ടികളുടെ സഹ രക്ഷിതാക്കളായി പ്രവർത്തിക്കുന്ന മെൻററിംഗ് പദ്ധതി, സമഗ്ര , പഠനോത്സവങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കാനും, രക്ഷിതാക്കളെ കൂടുതൽ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനുമാണ് യോഗം ചേരുന്നത്. 


  • എൽ.എസ്.എസ്.പരീക്ഷ  വിജയിച്ച എല്ലാ കുട്ടികൾക്കും വേണ്ടി പ്രതിഭാ പോഷണ പരിപാടി സംഘടിപ്പിക്കും. മൂന്നു ദിവസത്തെ ജില്ലാതല ക്യാമ്പ് എന്ന നിലയിലാകും സംഘടിപ്പിക്കുക.


  • ശാസ്ത്ര വിഷയങ്ങളിൽ നൂതനാശയങ്ങൾ രൂപീകരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ഈ അധ്യായന വർഷം രൂപം നൽകും. 

മേളകൾ
A.ഒക്ടോബർ 15 സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരം - കൊല്ലം

B. ഒക്ടോ: 18-20 സ്പെഷ്യൽ സ്കൂൾ മേള - ഒറ്റപ്പാലം.

C. നവം.1- 3 ശാസ്ത്രമേള, കുന്നംകുളം

D. നവം: 14-17 കായിക മേള, മങ്ങാട്ടുപറമ്പ് ,കണ്ണൂർ.

E. നവം. അവസാനം, ഡിസം. ആദ്യം - കലാമേള, കാഞ്ഞങ്ങാട്.

  • കായിക മേളവിജയകരമായി നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭ്യർഥിച്ചു കായികാധ്യാപക സംഘടന ഉയർത്തുന്ന ആവശ്യം എല്ലാ സംഘടനകളും ഉന്നയിക്കുന്നതാണെന്നും, അവ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ കായിക മേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരത്തോട് യോജിപ്പില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അഭ്യർഥിച്ചു. 


  • സർക്കാർ ഉത്തരവുകളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളും നടപ്പാക്കാതിരിക്കുകയും, സ്വന്തമായി വ്യാഖ്യാനിച്ച് ഉത്തരവിറക്കുകയും ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടി അനുവദിക്കില്ലെന്ന് ഡി.ജി.ഇ.സംഘടനകൾക്ക് ഉറപ്പു നൽകി.കാസറഗോഡ്, ഇടുക്കി ഡി.ഡി.ഇ.മാരുടെ ചില ഉത്തരവുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഡി.ജി.ഇ.ഈ ഉറപ്പ് നൽകിയത്.

വിവരങ്ങൾക്ക് കടപ്പാട്: എ.കെ.എസ്.ടി.യു (AII Kerala School Teachers Union)

QIP തീരുമാനങ്ങൾ 2019 ആഗസ്റ്റ് 2 വെള്ളി


- പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 26ന് ആരംഭിക്കും
(ഒരു ദിവസം ഒരു പരീക്ഷ മാത്രം.)

- LP പരീക്ഷകൾ രാവിലെ നടക്കും.
5 മുതൽ 9 വരെ പരീക്ഷകൾ ഉച്ചക്ക്.

- 10,11,12 ക്ലാസുകൾ ഒന്നിച്ച് രാവിലെ നടക്കും.

☆ 30 വെള്ളി പരീക്ഷ ഇല്ല.
☆ 31 ശനി പരീക്ഷയുണ്ട്.

- പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള(മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കും.
- ഗൃഹസന്ദർശനം നടത്തും.
1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല.
ഇതിന്റെ ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.

- ഒന്ന് മുതൽ അഞ്ച് വരെയുള്ള വിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയത്തിന് അഞ്ചാം ക്ലാസ് കൂടി പരിഗണിക്കും.ഇത് സമന്വയയിൽ ഉൾപ്പെടുത്തും,ഇതിലെ നിലവിലുള്ള പരാതികൾ പരിഹരിക്കും.

- പത്തു കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.

➡️ സംസ്ഥാന കലോത്സവം - കാസർഗോഡ്
സംസ്ഥാന ശാസ്ത്രോത്സവം - തൃശൂർ
➡️ സംസ്ഥാന കായികോത്സവം - കണ്ണൂർ
➡️ സ്പെഷ്യൽ സ്കൂൾ കലോത്സവം - പാലക്കാട്.
➡️ അധ്യാപക ദിനം -തിരുവനന്തപുരം


ക്യു.ഐ.പി.തീരുമാനം 02/05/19

1. അവധിക്കാല പരിശീലനം
പ്രൈമറി
DRGപരിശീലനങ്ങൾ തുടങ്ങി.
ടീച്ചർ തല പരിശീലനം
മേയ് 7ന് തുടങ്ങും
മേയ് 7 - 10
         13 - 16
ആവശ്യമെങ്കിൽ അടുത്ത സ്പെൽ ഉണ്ടാകും
ഹൈസ്കൂൾ
SRG മേയ് 2ന് തുടങ്ങി
DRG മേയ് 8-11
ടീച്ചർ തലം
മേയ് 13-16
           17-21
            22-25
ഐ.സി.ടി.പരിശീലനം
(4 ദിവസം)
പ്രൈമറി
മേയ് 2 മുതൽ ആരംഭിച്ചു.
HS
SRG മേയ് 3 - 5
DRG മേയ് 7 - 9
Tr. level
മേയ് 17-21, 22-25, 27-30
HSS
SRG മേയ് 7 - 9
Tr. level  മേയ് 13 - 16,
17 -21,22-26, 27- 30
അവധിക്കാല അധ്യാപക പരിശീലനത്തിന് അധ്യാപകർക്ക് ഒരു ദിവസം 125 രൂപാ വീതം മെസ് അലവൻസ് ഉണ്ടാകും.
RP മാർക്ക് ദിവസം Rs. 250/- വീതം
KSR പ്രകാരമുള്ള TA
മോണിറ്ററിംഗ്
എല്ലാ ജില്ലകളിലും QIP ചേർന്ന് മോണിറ്ററിംഗ് നടത്താൻ പരിശീലന ക്യാമ്പു സന്ദർശിക്കാൻ തീരുമാനിക്കണം
അധ്യാപക സംഘടനാ നേതാക്കൾക്ക് മേയ് 7ന് SCERT യിൽ (പ്രസിഡന്റിനും സെക്രട്ടറിക്കും / ചുമതലപ്പെടുത്തുന്നവർക്ക്) പരിശീലന മൊഡ്യൂൾ പരിചയപ്പെടുത്തുന്നതിന് ശില്പശാല .
ഈ വർഷത്തെ പരിശീലനം പഠന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം തേടും വിധത്തിലുള്ള ശില്പശാലകളുടെ രീതിയിലാകും നടത്തുക

5.03.19 ചേർന്ന Q I P യോഗ തീരുമാനങ്ങൾ

1) വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്കൂകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ മാസത്തിൽ അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും

2) 2019 - 20 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ ചർച്ച ചെയ്തു. സ്കൂളുകൾ, ഹയർ സെക്കൻററി - 203, വിഎച്ച്എസ്ഇ - 226. എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. അതിനു വേണ്ടി താഴെ തിയ്യതികളിലിലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും.

Aug 17, Aug 24, Aug 31, 
Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു. 

3) 2019 ജൂൺ 3ന് പുതിയ അധ്യയന വർഷം ആരംഭിക്കും. മുസ്ലിം സ്കൂളുകളിൽ ജൂൺ 6.

4) ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂൺ - 10

5) ഓണാവധി ആരംഭം സെപ്ത: 6.
സ്കൂൾ തുറക്കുന്നത്: സെ‌പ്ത: 16.

6) ക്രിസ്മസ് അവധി ഡിസ: 20 മുതൽ 29 വരെ.

7) *പരീക്ഷകൾ:* 
      ഒന്നാം പാദ വാർഷികം Aug 27 മുതൽ sep 27 വരെ  
       അർധവാർഷികം Dec 11-20.
       വാർഷികം മാർച്ച് 4 മുതൽ 13 വരെ (1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് )
SSLC മോഡൽ പരീക്ഷ Feb 20 മുതൽ 28 വരെ)
SSLC, +2, VHSE മാർച്ച് 16 മുതൽ 30 വരെ

8) മേളകൾ:
കലോൽസവം Dec 5 മുതൽ 8 വരെ
ശാസ്ത്രോൽസവം Nov 1 മുതൽ 3 വരെ
സ്പെഷ്യൽ കലോൽസവം, കായിക മേള Oct 18 മുതൽ 20 വരെ
സ്കൂൾ കലോൽസവം:
സബ് ജില്ല Oct അവസാന വാരം, ജില്ല Nov ആദ്യവാരം, സ്കൂൾ തലം -Oct 18 മുതൽ 26 വരെ.
ശാസ്ത്രോൽസവം, കായികോൽസവം പിന്നീട് തീരുമാനിക്കും. LSS പരീക്ഷ 2020 ജനുവരി.
Thanks to ashna