Labels

പ്ലസ്‍ടു ക്ലാസുകളുടെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ‍ ക്ലാസുകളുടെ സംപ്രേഷണം ജനുവരി 31 മുതൽ

 




ഫസ്റ്റ്ബെല്‍ ഡിജിറ്റൽ‍ ക്ലാസുകളിൽ‍ പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ‍ നാല് വരെ എപ്പിസോഡുകളുള്ള പത്ത്, പ്ലസ്‍ടു ക്ലാസുകളുടെ റിവിഷൻ‍ ക്ലാസുകളൾ‍ ഞായറാഴ്ച (ജനുവരി 31) മുതൽ സംപ്രേഷണം ആരംഭിക്കും തുടർന്ന് തിങ്കളാഴ്ച മുതൽ‍ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ‍ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ‍ എപ്പിസോഡുകൾ‍ തിരിച്ച് firstbell.kite.kerala.gov.in പോർ‍ട്ടലിൽ‍ ലഭ്യമാണ്. മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ‍ ഇനി തിങ്കൾ‍ മുതൽ‍ വെള്ളിവരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ്‍വണ്‍ കുട്ടികൾക്ക് ഈ ദിവസങ്ങളിൽ‍ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ‍ ദിവസങ്ങളിൽ‍ ഇനി പ്ലസ്‍വണ്‍കാര്‍ക്ക് കൂടുതൽ‍ ക്ലാസുകൾ‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ‍ പോര്‍ട്ടലിൽ പ്രസിദ്ധീകരിക്കും.

No comments:

Post a Comment