കവിത്രയത്തിൽപ്പെട്ട കവി.മലബാറിലെ വെട്ടത്തു നാട്ടിൽ 1878 ഒക്ടോബറിൽ ജനിച്ചു.കുട്ടിക്കാലം മുതലേ കവിതാ രചന തുടങ്ങി.1909 ൽ ഇദ്ദേഹത്തിന് കേൾവി ശക്തി നഷ്ടപ്പെട്ടു.ഇതിന്റെ ചികിത്സ നടന്നുകൊണ്ടിരുന്ന കാലത്താണ് ചിത്ര യോഗം മഹാകാവ്യം രചിച്ചത്.പിന്നീട് മാർക്കണ്ഡേയ പുരാണം,പത്മപുരാണം,വാമനപുരാണം,മത്സപുരാണം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃകൃതത്തിൽ നിന്നും പരിഭാഷപ്പെടുത്തി. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1958 മാർച്ചിൽ അന്തരിച്ചു.
പ്രധാന കൃതികൾ
മഗ്ദലനമറിയം,ബന്ധനസ്ഥനായ അനിരുദ്ധൻ,
ശിഷ്യനും മകനും, അച്ഛനും മകളും, കൊച്ചു സീത,സാഹിത്യമഞ്ജരി(11 ഭാഗങ്ങൾ), കർമഭൂമിയുടെ പിഞ്ചുകാൽ.പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്.
വാല്മീകിരാമായണം വിവർത്തനം നടത്തിയതിനാൽ വള്ളത്തോൾ 'കേരളവാല്മികി എന്നും അറിയപ്പെടുന്നു.
കേരള കലാമണ്ഡലം
കേരളത്തിന്റെ തനതു കലയായ കഥകളിയെ വളർത്തിക്കൊണ്ടു വരുന്നതിന് മുകുന്ദരാജാ,കുഞ്ഞുണ്ണി രാജാ എന്നിവരോടോപ്പം ചേർന്ന് വള്ളത്തോൾ 1927 ൽ കലാമണ്ഡലം സ്ഥാപിച്ചു.
No comments:
Post a Comment