ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ


കോവിഡ് 19 വ്യാപനപശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ  സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600  രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000  രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിലെ സാഹചര്യത്തിൽ പാചക തൊഴിലാളികൾ  അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയാണ് സംസ്ഥാനവിഹിതമായ 400 രൂപയ്ക്ക്  പുറമേ 600 രൂപ അധികമായി കോവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാൻ  തീരുമാനിച്ചത്.

No comments:

Post a Comment